- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട്ടെ ജെ.പി. നദ്ദയുടെ പരിപാടിയില്‍ അതിഥിയായി എ.വി. ഗോപിനാഥ്; കര്‍ഷകരുടെ പ്രശ്‌നം ഉന്നയിക്കാന്‍ എത്തിയതെന്ന് പ്രതികരണം
പാലക്കാട്: പാലക്കാട്ട് ബി.ജെ.പിയുടെ പരിപാടിയില്‍ പങ്കെടുത്ത് മുന്‍ എം.എല്‍.എ എ.വി. ഗോപിനാഥ്. മുതിര്‍ന്ന ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ജെ.പി. നദ്ദ പങ്കെടുക്കുന്ന പരിപാടിയിലാണ് ഗോപിനാഥ് എത്തിയത്. പൗരപ്രമുഖരുമായി നദ്ദ കൂട്ടിക്കാഴ്ച നടത്തുന്നതായിരുന്നു പരിപാടി. അതേസമയം, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാനാണ് എത്തിയതെന്ന് ഗോപിനാഥ് പറഞ്ഞു. വികസനത്തില്‍ രാഷ്ട്രീയമില്ലെന്നും ഗോപിനാഥ് വ്യക്തമാക്കി. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ഗോപിനാഥ് സി.പി.എമ്മിനോട് അനുഭാവം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബി ജെ പി പരിപാടിയിലും ഇദ്ദേഹം എത്തിയത്. വികസനത്തില്‍ രാഷ്ട്രീയമിലെന്നും കര്‍ഷകരുടെ പ്രശ്‌നം ഉന്നയിക്കാനാണ് […]
പാലക്കാട്: പാലക്കാട്ട് ബി.ജെ.പിയുടെ പരിപാടിയില്‍ പങ്കെടുത്ത് മുന്‍ എം.എല്‍.എ എ.വി. ഗോപിനാഥ്. മുതിര്‍ന്ന ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ജെ.പി. നദ്ദ പങ്കെടുക്കുന്ന പരിപാടിയിലാണ് ഗോപിനാഥ് എത്തിയത്. പൗരപ്രമുഖരുമായി നദ്ദ കൂട്ടിക്കാഴ്ച നടത്തുന്നതായിരുന്നു പരിപാടി.
അതേസമയം, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാനാണ് എത്തിയതെന്ന് ഗോപിനാഥ് പറഞ്ഞു. വികസനത്തില്‍ രാഷ്ട്രീയമില്ലെന്നും ഗോപിനാഥ് വ്യക്തമാക്കി. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ഗോപിനാഥ് സി.പി.എമ്മിനോട് അനുഭാവം പ്രകടിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ബി ജെ പി പരിപാടിയിലും ഇദ്ദേഹം എത്തിയത്. വികസനത്തില്‍ രാഷ്ട്രീയമിലെന്നും കര്‍ഷകരുടെ പ്രശ്‌നം ഉന്നയിക്കാനാണ് എത്തിയതെന്നും എവി ഗോപിനാഥ് പ്രതികരിച്ചു.
കേരളം അഴിമതിയുടെ നാടായി മാറിയെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ കുറ്റപ്പെടുത്തി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് അതിന് ഉദാഹരണമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് പോലും അഴിമതിയില്‍ നിന്ന് മുക്തമല്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേരള സര്‍ക്കാര്‍ പലതും ഒളിച്ചു കളിക്കുന്നു. ഉറ്റവരെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നു. സ്വന്തം ആളുകള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കേരള സര്‍ക്കാരിനറിയാം. നടപടിയെടുക്കാന്‍ വൈകുന്നത് അത് കൊണ്ട് മാത്രമാണ്. നീതി നടപ്പാക്കാന്‍ വൈകുന്നത് എന്തുകൊണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
വയനാട്ടിലെ ദുരന്തത്തിന് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും വീഴ്ചയാണ് കാരണം. കേന്ദ്രവും എന്‍ഡിആര്‍പ്പും മുന്നറിയിപ്പ് നല്‍കിയതാണ്. സംസ്ഥാന സര്‍ക്കാര്‍ കൃത്യസമയത്ത് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെന്നാണ് ദുരന്തമുണ്ടാകാന്‍ കാരണമായതെന്നും നദ്ദ ആരോപിച്ചു. ബിജെപി കേരളത്തില്‍ വളരുകയാണെന്നും നദ്ദ അവകാശപ്പെട്ടു. 2014 ന് ശേഷം രാഷ്ട്രീയ സംസ്‌കാരം തന്നെ മാറി. കോണ്‍ഗ്രസസും സിപിഎമ്മും വോട്ട് ബാങ്കിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്.