- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ നിലപാട് പറയേണ്ടത് സംസ്ഥാനസെക്രട്ടറി; സി.പി.എം. സി.പി.ഐ തര്‍ക്കമില്ല; മുകേഷിന്റെ രാജിയില്‍ ആനി രാജയെ തള്ളി ബിനോയ് വിശ്വം
കൊല്ലം: ലൈംഗികാതിക്രമക്കേസില്‍ എം. മുകേഷ് എം.എല്‍.എ. രാജിവയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സി.പി.എം. - സി.പി.ഐ തര്‍ക്കമില്ലെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുകേഷ് മാറിനില്‍ക്കണമെന്നതാണ് സി.പി.ഐ നിലപാടെന്ന് ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടുകണ്ട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് പ്രതികരണം. എല്‍ഡിഎഫിന് ഇക്കാര്യത്തിലെല്ലാം വ്യക്തമായ കാഴ്ച്ചപ്പാടുണ്ട്. ഇടതുപക്ഷം എന്നാല്‍ വെറുംവാക്കല്ല. ഇടതുപക്ഷകാഴ്ച്ചപ്പാട് ഉയര്‍ത്തിപ്പിടിക്കാന്‍ സിപിഎമ്മും സിപിഐയും പ്രതിജ്ഞാബദ്ധരാണ്. സിപിഐ-സിപിഎം വഴക്ക് എന്ന വ്യാമോഹം ആര്‍ക്കും വേണ്ട എന്നും ബിനോയ് വിശ്വം ആലപ്പുഴയില്‍ പറഞ്ഞു. മുകേഷ് […]
കൊല്ലം: ലൈംഗികാതിക്രമക്കേസില്‍ എം. മുകേഷ് എം.എല്‍.എ. രാജിവയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സി.പി.എം. - സി.പി.ഐ തര്‍ക്കമില്ലെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുകേഷ് മാറിനില്‍ക്കണമെന്നതാണ് സി.പി.ഐ നിലപാടെന്ന് ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടുകണ്ട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് പ്രതികരണം.
എല്‍ഡിഎഫിന് ഇക്കാര്യത്തിലെല്ലാം വ്യക്തമായ കാഴ്ച്ചപ്പാടുണ്ട്. ഇടതുപക്ഷം എന്നാല്‍ വെറുംവാക്കല്ല. ഇടതുപക്ഷകാഴ്ച്ചപ്പാട് ഉയര്‍ത്തിപ്പിടിക്കാന്‍ സിപിഎമ്മും സിപിഐയും പ്രതിജ്ഞാബദ്ധരാണ്. സിപിഐ-സിപിഎം വഴക്ക് എന്ന വ്യാമോഹം ആര്‍ക്കും വേണ്ട എന്നും ബിനോയ് വിശ്വം ആലപ്പുഴയില്‍ പറഞ്ഞു.
മുകേഷ് രാജിവെക്കണം എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന സിപിഐ നേതാവ് ആനി രാജയെ ബിനോയ് വിശ്വം തള്ളി. ഇവിടുത്തെ കാര്യങ്ങള്‍ പറയാന്‍ സിപിഐക്ക് സംസ്ഥാന നേതൃത്വമുണ്ട്. കേരളത്തിലെ രാഷ്ട്രീയം പറയേണ്ടത്ത് സിപിഐ സംസ്ഥാനത്തെ സെക്രട്ടറിയാണ്. അതൊരു വ്യവസ്ഥാപിത ബോധ്യമാണെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
'എല്ലാത്തിനും പരിഹാരമുണ്ടാകും. സി.പി.എം-സി.പി.ഐ തര്‍ക്കമില്ല. പിന്നെ സി.പി.ഐയിലെ കാര്യം. അവിടെ അങ്ങനെ പറഞ്ഞു, ഇവിടെ ഇങ്ങനെ പറഞ്ഞു എന്ന് പറയേണ്ടതില്ല. അവിടേയും ഇവിടേയും പാര്‍ട്ടിക്ക് ഒരു നിലപാടേയുള്ളൂ. ആനി രാജ എന്‍.എഫ്.ഐ.ഡബ്ല്യു നേതാവാണ്. പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയേറ്റ് അംഗമാണ്. കേരളത്തിലെ കാര്യം പറയേണ്ടത് സംസ്ഥാനത്തെ പാര്‍ട്ടിയും സെക്രട്ടറിയുമാണ്. ഇവിടുത്തെ കാര്യം പറയാന്‍ പാര്‍ട്ടിക്ക് ഇവിടെ നേതൃത്വമുണ്ട്. ഇത് എല്ലാവര്‍ക്കും ബോധ്യമുള്ള അടിസ്ഥാനപാഠങ്ങളാണ്', ബിനോയ് വിശ്വം പറഞ്ഞു. നേരത്തെ, മുകേഷ് രാജിവെക്കണമെന്ന നിലപാട് ആനി രാജ പരസ്യമായി തന്നെ പറഞ്ഞിരുന്നു.
ഇടതുസര്‍ക്കാര്‍ സ്ത്രീകളുടെ ഭാഗത്താണെന്ന് സി.പി.ഐക്ക് ഉറപ്പുണ്ടെന്ന് ബിനോയ് വിശ്വം വ്യാഴാഴ്ച പറഞ്ഞിരുന്നു. ഇതേ ആരോപണം നേരിടുന്ന എം. എല്‍.എ.മാര്‍ കോണ്‍ഗ്രസിലുണ്ട്. ആരോപണം ഉയര്‍ന്നു എന്നതുമാത്രമല്ല വിഷയം. കാത്തിരിക്കാം, തിടുക്കം കാട്ടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഈ നിലപാട് ശരിയല്ലെന്ന പരോക്ഷ പരാമര്‍ശം ബൃന്ദ കാരാട്ട് പാര്‍ട്ടി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലുമുണ്ട്. നിങ്ങള്‍ അങ്ങനെ ചെയ്തതു കൊണ്ട് ഞാന്‍ ഇങ്ങനെ ചെയ്തുവെന്ന വിധത്തിലുള്ള നിലപാട് അല്ല വിഷയത്തില്‍ കൈക്കൊള്ളേണ്ടതെന്നാണ് ബൃന്ദ വ്യക്തമാക്കുന്നത്.