പാലക്കാട്: എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിനെതിരെ യുവതി ലൈംഗിക പീഡനത്തിന് പരാതി നൽകിയ സംഭവത്തിൽ ബി.ജെ.പി.യും ഡി.വൈ.എഫ്.ഐ.യും പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധം എം.എൽ.എ. ഓഫീസിനു മുന്നിൽ സംഘർഷത്തിൽ കലാശിച്ചു.

ബി.ജെ.പി. സംസ്ഥാന നേതാവ് സി. കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലായിരുന്നു മാർച്ച്. പൂട്ടിയിട്ട ഓഫീസിനകത്തേക്ക് അതിക്രമിച്ചു കയറാൻ പ്രവർത്തകർ ശ്രമിച്ചു. രാഹുൽ 'ആൺകുട്ടിയാണെങ്കിൽ' ഉടൻ പോലീസിൽ ഹാജരാകണമെന്ന് സി. കൃഷ്ണകുമാർ ആവശ്യപ്പെട്ടു.

അതേസമയം, രാഹുലിൻ്റെ രാജി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ.യും എം.എൽ.എ. ഓഫീസിലേക്ക് പ്രതിഷേധവുമായെത്തി. 'പീഡന വീരന് ആദരാഞ്ജലികൾ' എന്നെഴുതിയ റീത്തുമായാണ് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ എത്തിയത്. പ്രതിഷേധക്കാരെ പോലീസ് തടഞ്ഞെങ്കിലും ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് ഉന്തും തള്ളിലും കലാശിച്ചു.