സുരേഷ് ഗോപിയുടെ തൃശ്ശൂരിലെ വിജയം കേരളത്തില്‍ ത്രികോണ പോരാട്ടം എത്തിക്കും; കണ്ണൂരിലെ സിപിഎം പാര്‍ട്ടി ഗ്രാമങ്ങളെ കൂടെ കൂട്ടാന്‍ ബിജെപി
കണ്ണൂര്‍: കേരളത്തില്‍ സ്വാധീനം കൂട്ടാന്‍ പുതിയ നീക്കങ്ങളുമായി ബി.ജെ.പി രംഗത്ത്. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലെത്തി അസംതൃപ്തരെ നേരില്‍ കണ്ട് തങ്ങളിലേക്ക് അടുപ്പിക്കാനാണ് ശ്രമമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് വോട്ടു ചെയ്തതായി കരുതുന്ന സി.പി.എം. പ്രവര്‍ത്തകരെയും അനുഭാവികളെയും നേതാക്കള്‍ രഹസ്യമായി കാണുകയാണെന്നാണ് റിപ്പോര്‍ട്ട്. തദ്ദേശ തിരിഞ്ഞെടുപ്പില്‍ പരമാവധി വോട്ട് കൂട്ടാനാണ് നീക്കം. സി.പി.എമ്മിന്റെ കോട്ടകളായി കരുതുന്ന കയ്യൂര്‍, കരിവെള്ളൂര്‍, തില്ലങ്കേരി, പാറപ്രം തുടങ്ങിയ പ്രദേശങ്ങളില്‍ പ്രത്യേക ദൗത്യവുമായി ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ് കഴിഞ്ഞ ദിവസങ്ങളില്‍ […]
- Share
- Tweet
- Telegram
- LinkedIniiiii
കണ്ണൂര്‍: കേരളത്തില്‍ സ്വാധീനം കൂട്ടാന്‍ പുതിയ നീക്കങ്ങളുമായി ബി.ജെ.പി രംഗത്ത്. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലെത്തി അസംതൃപ്തരെ നേരില്‍ കണ്ട് തങ്ങളിലേക്ക് അടുപ്പിക്കാനാണ് ശ്രമമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് വോട്ടു ചെയ്തതായി കരുതുന്ന സി.പി.എം. പ്രവര്‍ത്തകരെയും അനുഭാവികളെയും നേതാക്കള്‍ രഹസ്യമായി കാണുകയാണെന്നാണ് റിപ്പോര്‍ട്ട്. തദ്ദേശ തിരിഞ്ഞെടുപ്പില്‍ പരമാവധി വോട്ട് കൂട്ടാനാണ് നീക്കം.
സി.പി.എമ്മിന്റെ കോട്ടകളായി കരുതുന്ന കയ്യൂര്‍, കരിവെള്ളൂര്‍, തില്ലങ്കേരി, പാറപ്രം തുടങ്ങിയ പ്രദേശങ്ങളില്‍ പ്രത്യേക ദൗത്യവുമായി ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ് കഴിഞ്ഞ ദിവസങ്ങളില്‍ എത്തി. സി.പി.എമ്മുമായി മാനസിക അകല്‍ച്ചയിലായ പ്രവര്‍ത്തകരെ അദ്ദേഹം നേരില്‍ക്കണ്ട് സംസാരിച്ചുവെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. കണ്ണൂരില്‍ കരുത്ത് കാട്ടാനാണ് ബിജെപിയുടെ നീക്കം.
സംസ്ഥാനത്ത് മുഴുവന്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനം ബി.ജെ.പി. ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിന് തുടക്കം കുറിച്ചത് കണ്ണൂരിലാണ്. സമീപഭാവിയില്‍തന്നെ കേരളം ബി.ജെ.പി. ഭരിക്കുന്ന രീതിയില്‍ പാകപ്പെട്ടുവരികയാണെന്നും പരസ്യമായി പ്രവര്‍ത്തിക്കാന്‍ പ്രയാസം നേരിടുന്ന സ്ഥലങ്ങളില്‍ രഹസ്യമായി പ്രവര്‍ത്തിക്കണമെന്നുമാണ് ബി.ജെ.പി. നല്കുന്ന നിര്‍ദേശം. ഇതിനോട് അകല്ച്ചയിലുള്ളവരും അനുകൂലമായി പ്രതികരിച്ചുവെന്നാണ് സൂചന.
"ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സി.പി.എമ്മിനും ബി.ജെ.പി.ക്കും ഓരോ സീറ്റാണ് ലഭിച്ചത്. സി.പി.എം. വോട്ട് അടിത്തറയില്‍ ഇടിവുണ്ടായി. ബി.ജെ.പി. 11 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാമതും 18 മണ്ഡലങ്ങളില്‍ രണ്ടാമതുമെത്തി. സുരേഷ് ഗോപിയുടെ തൃശ്ശൂരിലെ വിജയം കേരളത്തിന്റെ രാഷ്ട്രീയസാഹചര്യം ത്രികോണ പോരാട്ടത്തിലേക്ക് വഴിമാറുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് നല്‍കുന്നത്"-അസംതൃപ്തരോട് ബി.ജെ.പി. നേതാക്കള്‍ ഇങ്ങനെയാണ് വിശദീകരിക്കുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളിലെ ചില ബൂത്തുകളില്‍ വിരലിലെണ്ണാവുന്ന വോട്ടുകള്‍ മാത്രമാണ് ബി.ജെ.പി.ക്ക് കഴിഞ്ഞ കാലങ്ങളില്‍ ലഭിച്ചിരുന്നത്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പല ബൂത്തിലും നൂറിലേറെ വോട്ടുകള്‍ ലഭിച്ചു. ഈ സാഹചര്യം ഫലപ്രദമായി ഉപയോഗപ്പെടുത്താനാകുമോ എന്നാണ് ബി.ജെ.പി.യുടെ നോട്ടം. സിപിഎം ശക്തികേന്ദ്രങ്ങളില്‍ പോലും ബിജെപി വോട്ട് കൂട്ടി. പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും കടന്നു കയറി.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേടിയ വന്‍ മുന്നേറ്റത്തിന്റെ ചുവടുപിടിച്ച് 2025-ല്‍ നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും 2026-ല്‍ നിയമസഭാ തിരഞ്ഞെടുപ്പിലും നേട്ടം കൊയ്യാമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു.