- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓട്ടോ കിട്ടിയില്ല; പി സരിന് ചിഹ്നം സ്റ്റെതസ്‌കോപ്പ്; രാഹുല്‍ മാങ്കൂട്ടത്തിലിന് രണ്ട് അപരന്മാര്; പാലക്കാട് 10 സ്ഥാനാര്‍ഥികള്‍; വയനാട്ടില്‍ മത്സരരംഗത്ത് 16 സ്ഥാനാര്‍ഥികള്‍; ചേലക്കരയില്‍ ആറ് സ്ഥാനാര്‍ഥികള്‍; എന്‍ കെ സുധീറിന് ചിഹ്നം ഓട്ടോറിക്ഷ
സരിന് ചിഹ്നം സ്റ്റെതസ്‌കോപ്പ്
കല്‍പ്പറ്റ: പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍, വയനാട്ടില്‍ 16 സ്ഥാനാര്‍ഥികള്‍. മണ്ഡലത്തില്‍ ആരും പത്രിക പിന്‍വലിച്ചില്ല. പ്രിയങ്കാഗാന്ധി വാദ്ര (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), സത്യന്‍ മൊകേരി (കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), നവ്യാ ഹരിദാസ് (ഭാരതീയ ജനതാ പാര്‍ട്ടി), ഗോപാല്‍ സ്വരൂപ് ഗാന്ധി (കിസാന്‍ മജ്ദൂര്‍ ബറോജ്ഗര്‍ സംഘ് പാര്‍ട്ടി), ജയേന്ദ്ര കര്‍ഷന്‍ഭായി റാത്തോഡ് (റൈറ്റ് ടു റീകാള്‍ പാര്‍ട്ടി), ഷെയ്ക്ക് ജലീല്‍ (നവരംഗ് കോണ്‍ഗ്രസ് പാര്‍ട്ടി), ദുഗ്ഗിറാല നാഗേശ്വരറാവു (ജതിയ ജനസേവ പാര്‍ട്ടി), എ. സീത (ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി), സ്വതന്ത്രസ്ഥാനാര്‍ഥികളായ സി. അജിത്ത് കുമാര്‍, ഇസ്മയില്‍ സബിഉള്ള, എ. നൂര്‍മുഹമ്മദ്, ഡോ. കെ. പത്മരാജന്‍, ആര്‍. രാജന്‍, രുഗ്മിണി, സന്തോഷ് ജോസഫ്, സോനുസിങ് യാദവ് എന്നിവരാണ് മത്സരരംഗത്തുള്ളത്.
21 സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്ന വയനാട്ടില്‍ സൂ്ക്ഷ്മ പരിശോധന കഴിഞ്ഞതോടെ എണ്ണം 16 ആയി കുറഞ്ഞിരുന്നു,
പാലക്കാട് മത്സരരംഗത്തുള്ളത് 10 സ്ഥാനാര്‍ഥികളാണ്. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ.പി സരിന് സ്റ്റെതസ്‌കോപ് ചിഹ്്‌നം ലഭിച്ചു. ഓട്ടോറിക്ഷ, ടോര്‍ച്ച്, സ്റ്റെതസ്‌കോപ്പ് എന്നിങ്ങനെ മൂന്ന് ചിഹ്നങ്ങളാണ് നല്‍കിയിരുന്നത്. ഇതില്‍ ഓട്ടോറിക്ഷ ചിഹ്നത്തോടായിരുന്നു സരിന് താത്പര്യം. രണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ഓട്ടോറിക്ഷ ചിഹ്നം ആവശ്യപ്പെട്ടതോടെ മൂന്ന് പേര്‍ക്കുമായി നറുക്കെടുപ്പ് നടത്തി. ഇതില്‍ സരിന് സ്റ്റെതസ്‌കോപ്പാണ് ചിഹ്നമായി കിട്ടിയത്.
യുഡിഎഫ് സഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് രണ്ട് അപരന്മാരുണ്ട്. ആര്‍ രാഹുല്‍ എന്ന് പേരായ രണ്ട് പേരടക്കമാണ് പത്രിക നല്‍കിയിരിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ രമേഷ് കുമാര്‍ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ ഇന്ന് മത്സരത്തില്‍ നിന്ന് പിന്മാറി. കെ. ബിനുമോള്‍ (സി.പി.ഐ.എം) നേരത്തെ പത്രിക പിന്‍വലിച്ചിരുന്നു.
ചേലക്കരയില്‍ മത്സരിക്കാന്‍ ആറ് സ്ഥാനാര്‍ഥികളാണ് ഉള്ളത്. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ, ഡിഎംകെ, രണ്ടു സ്വതന്ത്രര്‍ എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികള്‍. യു.ആര്‍. പ്രദീപ് (സിപിഎം), കെ.ബാലകൃഷ്ണന്‍ (ഭാരതീയ ജനതാ പാര്‍ട്ടി), രമ്യ ഹരിദാസ് (ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്) എന്നിവരാണ് ചേലക്കരയിലെ പ്രധാന സ്ഥാനാര്‍ഥികള്‍. ഡിഎംകെ സ്ഥാനാര്‍ഥി എന്‍ കെ സുധീറിന്റെ ചിഹ്നം ഓട്ടോറിക്ഷയാണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ ഇന്ന് ഒരാള്‍ പത്രിക പിന്‍വലിച്ചു.