- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ 'അയിത്തം' സിപിഎം ഉപേക്ഷിക്കില്ല! ഒന്നിച്ചു നില്ക്കുമ്പോള് അച്യുതമേനോനെയും ഉള്‍ക്കൊള്ളണമെന്ന സിപിഐ ആവശ്യം പിണറായി പക്ഷം അംഗീകരിക്കില്ല
തിരുവനന്തപുരം: സിപിഐ നേതാവും മുന്‍മുഖ്യമന്ത്രിയുമായ സി. അച്യുതമേനോനെ സിപിഎം ഉയര്‍ത്തി പിടിക്കില്ല. അച്യുതമേനോന്റെ നേതൃത്വത്തിലുള്ളതും ഇടതുപക്ഷ സര്‍ക്കാരായിരുന്നുവെന്നാണ് സി.പി.ഐ.യുടെ നിലപാട്. ആ തലത്തില്‍ അംഗീകാരം അച്യുതമേനോന് ഉറപ്പാക്കാനാണ് സിപിഐ നീക്കം. ഇത് സിപിഎം അംഗീകരിക്കില്ല. ഇ.എം.എസ്. സര്‍ക്കാരിനെ വീഴ്ത്തുകയും കോണ്‍ഗ്രസിനൊപ്പംചേര്‍ന്ന് ഭരിക്കുകയും ചെയ്തവര്‍ ഇടതുപക്ഷമല്ലെന്ന് സിപിഎം പറയുന്നു. എന്നാല്‍ ഈ വിഷയത്തില്‍ പരസ്യ സംവാദത്തിന് സിപിഎം തയ്യാറാകുകയുമില്ല്. പരസ്യ സംവാദം വിവാദം പുതിയ തലത്തിലെത്തിക്കുമെന്നതിനാലാണ് അത്. നയവും സമീപനവുമാണ് ഒരുസര്‍ക്കാരിന്റെ ഇടതുപക്ഷരീതി നിശ്ചയിക്കുന്നതെന്നാണ് അച്യുതമേനോന് വേണ്ടി ബിനോയ് […]
തിരുവനന്തപുരം: സിപിഐ നേതാവും മുന്‍മുഖ്യമന്ത്രിയുമായ സി. അച്യുതമേനോനെ സിപിഎം ഉയര്‍ത്തി പിടിക്കില്ല. അച്യുതമേനോന്റെ നേതൃത്വത്തിലുള്ളതും ഇടതുപക്ഷ സര്‍ക്കാരായിരുന്നുവെന്നാണ് സി.പി.ഐ.യുടെ നിലപാട്. ആ തലത്തില്‍ അംഗീകാരം അച്യുതമേനോന് ഉറപ്പാക്കാനാണ് സിപിഐ നീക്കം. ഇത് സിപിഎം അംഗീകരിക്കില്ല. ഇ.എം.എസ്. സര്‍ക്കാരിനെ വീഴ്ത്തുകയും കോണ്‍ഗ്രസിനൊപ്പംചേര്‍ന്ന് ഭരിക്കുകയും ചെയ്തവര്‍ ഇടതുപക്ഷമല്ലെന്ന് സിപിഎം പറയുന്നു. എന്നാല്‍ ഈ വിഷയത്തില്‍ പരസ്യ സംവാദത്തിന് സിപിഎം തയ്യാറാകുകയുമില്ല്. പരസ്യ സംവാദം വിവാദം പുതിയ തലത്തിലെത്തിക്കുമെന്നതിനാലാണ് അത്.
നയവും സമീപനവുമാണ് ഒരുസര്‍ക്കാരിന്റെ ഇടതുപക്ഷരീതി നിശ്ചയിക്കുന്നതെന്നാണ് അച്യുതമേനോന് വേണ്ടി ബിനോയ് വിശ്വം ഉയര്‍ത്തുന്ന വിശദീകരണം. സി.പി.ഐ.യുടെ രാഷ്ട്രീയവാദവും പ്രചാരണവും മാത്രമായി അച്യുതമേനോന്‍ വിഷയത്തെ സിപിഎം ചുരുക്കും. പിണറായി സര്‍ക്കാരിനെ ചരിത്രത്തില്‍ അടയാളപ്പെടുത്താന്‍ സി.പി.എം. ഉയര്‍ത്തുന്ന തുടര്‍ഭരണം, വികസനനേട്ടം എന്നിവയെല്ലാം അച്യുതമേനോനിലും നിറയുന്നവയാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് അച്യുതമേനോനെ സിപിഎം കണ്ടില്ലെന്ന് നടിക്കാന്‍ കാരണം.
സി. അച്യുതമേനോനോട് സി.പി.എമ്മിനുള്ള അയിത്തം തിരുത്തേണ്ടതാണെന്ന് ഓര്‍മ്മിപ്പിച്ച് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. ഒന്നാന്തരം പോരാളിയായ കമ്യൂണിസ്റ്റും ദീര്‍ഘവീക്ഷണമുള്ള മനുഷ്യസ്‌നേഹിയായ ഭരണാധികാരിയുമായിരുന്നു അച്യുതമേനോന്‍. അച്യുതമേനോന്‍ സര്‍ക്കാരിനെക്കാള്‍ അധികമൊന്നും പിന്നീടാര്‍ക്കും ചെയ്യാനായിട്ടില്ല. എന്നിട്ടും ആ സര്‍ക്കാരിനെ ഇടതുപക്ഷ സര്‍ക്കാരായി കണക്കാക്കാന്‍ ചിലര്‍ക്ക് മടിയാണ്. ഭിന്നിപ്പുണ്ടായതുകൊണ്ട് കമ്യൂണിസ്റ്റുകാര്‍ മറ്റെന്തോ ആയിമാറാന്‍ പാടില്ലെന്നും ബിനോയ് പറഞ്ഞു. അച്യുതമേനോന്റെ പ്രതിമ സ്ഥാപിക്കുന്ന ചടങ്ങിലായിരുന്നു ബിനോയിയുടെ പരാമര്‍ശം.
ഭൂപരിഷ്‌കരണം നടപ്പാക്കിയത് അച്യുതമേനോന്‍ സര്‍ക്കാരാണ്. അതിന് തുടക്കമിട്ടത് സി.പി.ഐ. നേതാക്കള്‍കൂടി ഭാഗമായ ഇ.എം.എസ്. സര്‍ക്കാരാണ്. ഭൂപരിഷ്‌കരണത്തിന്റെ നേട്ടം ഇ.എം.എസ്. സര്‍ക്കാരിന് അപ്പുറത്തേക്ക് പോകാന്‍ സി.പി.എം. സമ്മതിക്കാറില്ല. ഭൂപരിഷ്‌കരണത്തിന്റെ അമ്പതാംവാര്‍ഷികം 2019-ല്‍ സി.പി.ഐ. ഒറ്റയ്ക്ക് നടത്തിയിരുന്നു. തുടര്‍ഭരണം നേടിയ ആദ്യസര്‍ക്കാര്‍ അച്യുതമേനോന്റേതായിരുന്നുവെന്ന് സിപിഐ പറയുന്നു. എന്നാല്‍ ഒന്നിച്ചുനില്‍ക്കേണ്ടകാലത്ത് അച്യുതമേനോനെയും ഉള്‍ക്കൊണ്ട് തിരുത്തണമെന്ന സി.പി.ഐ. ആവശ്യം തത്കാലം സി.പി.എം. ഏറ്റെടുക്കില്ല.
അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയശേഷം തുടര്‍ഭരണം നേടുന്നത് പിണറായി സര്‍ക്കാരാണ്. കേരളത്തിലെ ആദ്യ തുടര്‍ഭരണവും, ഇടതുപക്ഷത്തിന്റെ ഭരണത്തുടര്‍ച്ചയും പിണറായി സര്‍ക്കാരിനാണെന്നാണ് സി.പി.എം. വാദം. അച്യുതമേനോന്റെ ഭരണകാലത്ത് ഭൂപരിഷ്‌കരണവും ഗ്രാറ്റ്വിറ്റി നിയമവും മാത്രമല്ല, 54 പൊതുമേഖലാസ്ഥാപനങ്ങളും തുടങ്ങി. വികസനത്തിന് വേഗം നല്‍കിയ നേതാവും അച്യുതമേനോനായിരുന്നു. എന്നാല്‍ 'വലതുകമ്യുണിസ്റ്റ്' എന്നായിരുന്നു പിളര്‍പ്പിന് പിന്നാലെ സി.പി.ഐ.ക്ക് സി.പി.എം. നല്‍കിയ പേര്. അച്യുതമേനോനും ഈ ഗണത്തിലുള്ളതാണെന്ന് സിപിഎം വിലയിരുത്തുന്നു.
കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടായകാലത്ത് ചെയ്ത തെറ്റുകള്‍ തിരുത്താന്‍ കാലമായി എന്നാണ് ബിനോയ് വിശ്വത്തിന്റെ നിലപാട്. അച്യുതമേനോന്‍ എന്നാല്‍, അടിയന്തരാവസ്ഥയാണെന്ന് ആരൊക്കെയോ പറയുന്നു. അത് തെറ്റാണ്. അച്യുതമേനോന്‍ എന്നാല്‍, ജന്മിത്വത്തിന്റെ അന്ത്യവും ലക്ഷം വീടും ശ്രീചിത്ര അടക്കമുള്ള ഒട്ടേറെ സ്ഥാപനങ്ങളുമാണ്. തൊഴിലാളികള്‍ക്കായി ഗ്രാറ്റ്വിറ്റി നിയമവും പാവങ്ങള്‍ക്ക് വീടും നല്‍കിയ ഭരണാധികാരി ഇടതുപക്ഷമല്ലെങ്കില്‍ പിന്നെ എന്താണ്. ഭൂരിപരിഷ്‌കരണത്തിന്റെ ശില്പിയാണ് അച്യുതമേനോന്‍. ആദ്യ ഇടതുപക്ഷ സര്‍ക്കാരിന്റെ ആശയങ്ങളാണ് അദ്ദേഹം നടപ്പാക്കിയതെന്നും ബിനോയ് വിശദീകരിക്കുന്നു.