- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആളുകള്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ പ്രകോപിതനാകരുത്; മറുപടി പറയാന്‍ താല്‍പര്യമുണ്ടെങ്കില്‍ അങ്ങനെ ചെയ്യുക; അല്ലെങ്കില്‍ ഒന്നുമിണ്ടാതെ പോവുക'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഉപരാഷ്ട്രപതിയുടെ ഉപദേശം; സി പി രാധാകൃഷ്ണന്റെ വാക്കുകള്‍ ചിരിയോടെ തലയാട്ടി കേട്ട് സുരേഷ് ഗോപി
സി പി രാധാകൃഷ്ണന്റെ വാക്കുകള്‍ ചിരിയോടെ തലയാട്ടി കേട്ട് സുരേഷ് ഗോപി
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മാധ്യമങ്ങളും തമ്മില്‍ അത്ര നല്ല സുഖത്തിലല്ല. ഇഷ്ടമില്ലാത്ത ചോദ്യം ഉന്നയിക്കുന്ന മാധ്യമപ്രവര്‍ത്തകരോടെ വഴിമാറാന്‍ സുരേഷ് ഗോപി നിര്‍ദേശിക്കുന്നത് അല്‍പ്പം കടുപ്പിച്ചു തന്നെയാണ്. പിന്നെ ചോദ്യങ്ങള്‍ക്കെല്ലാം വായില്‍ തോന്നുന്ന രീതിയിലുള്ള മറുപടിയാണ് സുരേഷ് ഗോപി നല്‍കുക. ഇത് പലതവണ വിവാദത്തിനും ഇടയാക്കിയിട്ടുണ്ട്.
സുരേഷ് ഗോപിയുടെ കലുങ്ക് ചര്‍ച്ചകള്‍ അടക്കം വിവാദ വാര്‍ത്തകള്‍ക്ക് ഇടയാക്കിയിരുന്നു. ഇപ്പോഴിതാ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ആളുകള്‍ക്ക് മുന്നില്‍ എങ്ങനെ പെരുമാറണമെന്ന് സുരേഷ് ഗോപിക്ക് ഉപദേശം നല്‍കുകയുണ്ടായി. ന്യൂസ് മേക്കര്‍ പുരസ്‌കാരം സ്വീകരിക്കാനായി എത്തിയതായിരുന്നു സുരേഷ് ഗോപി. അവിടെ വെച്ചാണ് ഉപരാഷ്ട്രപതിയെ കണ്ടുമുട്ടിയത്.
സഹോദര തുല്യനായ സുഹൃത്തും വഴികാട്ടിയും എന്നാണ് സുരേഷ് ഗോപി സി.പി. രാധാകൃഷ്ണനെ കുറിച്ച് പറയാറുള്ളത്. പൊതുജനങ്ങള്‍ക്ക് മുന്നിലെത്തുമ്പോള്‍ രോഷാകുലനാകരുതെന്നും ശാന്തനായിരിക്കണമെന്നുമാണ് സുരേഷ് ഗോപിയോട് ഉപരാഷ്ട്രപതി പറഞ്ഞത്. മാധ്യമങ്ങള്‍ക്കു മുന്നിലെത്തുമ്പോഴും സംയമനം വിടരുതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
''ആളുകള്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ഒരിക്കലും വികാരഭരിതനാകരുത്. മറുപടി പറയാന്‍ താല്‍പര്യമുണ്ടെങ്കില്‍ അങ്ങനെ ചെയ്യുക. അല്ലെങ്കില്‍ ഒന്നുമിണ്ടാതെ പോവുക''-ഇതായിരുന്നു സി പി രാധാകൃഷ്ണന്റെ ഉപദേശം. സുരേഷ് ഗോപി എല്ലാം ഒരു ചിരിയോടെ തലയാട്ടി കേള്‍ക്കുകയും ചെയ്തു.
അതേസമയം തന്റെ രാഷ്ട്രീയം സിനിമാ ജീവിതത്തെ ബാധിച്ചിട്ടുണ്ടെന്നാണ് സുരേഷ് ഗോപി ന്യൂസ് മേക്കര്‍ പുരസ്‌ക്കാരം സ്വീകരിച്ചു കൊണ്ട് പറഞ്ഞത്. തന്റെ സിനിമകള്‍ക്ക് അര്‍ഹമായ അംഗീകാരം കിട്ടാതെ പോയതിന് കാരണം തന്റെ രാഷ്ട്രീയമാണെന്നാണ് സുരേഷ് ഗോപി പറയുന്നത്. മനോരമയുടെ ന്യൂസ് മേക്കര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
''ഉറപ്പ് ഒരു കാര്യത്തില്‍ ഉണ്ട്. എന്റെ രാഷ്ട്രീയം വലിയൊരു പ്രശ്നമായിരുന്നു. അതുകൊണ്ട് തന്നെ 2014 മാര്‍ച്ച് അഞ്ചിന് അപ്പോത്തിക്കിരിയുടെ സെറ്റില്‍ നിന്നും ഷൂട്ടിങ് നിര്‍ത്തിവച്ച് നരേന്ദ്രമോദിജിയെ കാണാന്‍ അദ്ദേഹത്തിന്റെ പടയോടൊപ്പം പോയി. അതിന് ശേഷം സിനിമയിലെ എന്റെ തലവരയിലെ തിളക്കത്തിന് ഒരുപാട് വിഖാതങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. അതുകൊണ്ട് അപ്പോത്തിക്കിരി എന്ന സിനിമ കേന്ദ്ര ജൂറി കണ്ടോ എന്ന് തന്നെ എനിക്ക് സംശയമുണ്ട്. കേരളത്തിലെ കടമ്പ കടന്ന് അത് ഇങ്ങോട്ട് വന്നിട്ടില്ല. കേരളത്തില്‍ നിന്നും അത് കടത്തി വിടാത്തെ റീജിയണല്‍ കമ്മിറ്റിയിലെ രണ്ട് അംഗങ്ങളെ എനിക്കറിയാം'' സുരേഷ് ഗോപി പറയുന്നു.
''ഇന്ന് അവാര്‍ഡ് നല്‍കപ്പെടുന്ന സിനിമകളുടെ ഗണിതത്തിലെ ഫാക്ടറുകള്‍ എന്തൊക്കെയാണെന്ന് പരിശോധിച്ചാല്‍ അതിന െഒന്നും ചോദ്യം ചെയ്യാത്ത സ്വഭാവമുള്ള, സവിശേഷതയുള്ള സിനിമകളെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. അതില്‍ സുരേഷ് ഗോപിയ്ക്ക് ഒരു പരിഗണനയും വേണ്ട. ഇനിയങ്ങോട്ട് വേണ്ട. തന്നാല്‍ സ്വീകരിക്കും. അത് ദേശത്തിന്റെ അവകാശമാണ്. ഞാനതിനെ ചോദ്യം ചെയ്യില്ല''.
''പാപ്പന്‍, കാവല്‍, വരനെ ആവശ്യമുണ്ട്. ഏറ്റവും പുതുതായി ഗരുഡന്‍. പാവം ബിജു മേനോന് അവാര്‍ഡ് കിട്ടിപ്പോയേനെ. എന്റെ രാഷ്ട്രീയം അതിനൊരു വിഘാതമായിപ്പോയി. കേരളത്തില്‍ നിന്നും അത് കടത്തി വിടാത്ത രണ്ട് പേരെ എനിക്കറിയാം. ഞാന്‍ എന്റെ പദവി ഉപയോഗിച്ചു കൊണ്ടല്ല, ഒരു നടനായി, നിര്‍മാതാവ് ലിസ്റ്റിനും സംവിധായകന്‍ അരുണ്‍ വര്‍മയും അഭ്യര്‍ത്ഥിച്ചു, മന്ത്രിയായിട്ടല്ല ഈ സിനിമയിലെ കലാകാരനായി ചോദിച്ചു കൂടേ എന്ന്. ഇത് എന്നോട് ബ്രിട്ടാസും ചോദിച്ചിട്ടുണ്ട്. ഒരു കലാകാരനായി സര്‍ക്കാരിനെതിരെ സംസാരിച്ചുകൂടേ എന്ന്.
ഞാന്‍ ഐഎംബി സെക്രട്ടറിയോട് ചോദിച്ചു. എന്തെങ്കിലും പോം വഴിയുണ്ടോ അത് കേന്ദ്ര ജൂറിയെ ഒന്ന് കാണിക്കുന്നതിന് എന്ന്. നിങ്ങള്‍ ഒരു യൂണിയന്‍ മിനിസ്റ്റര്‍ ആയിടത്തോളം ഈ സിനിമയുടെ ഭാഗമാണെങ്കില്‍ ഞങ്ങള്‍ ഈ സിനിമയെ പരിഗണിക്കില്ല എന്നാണ് മറുപടി തന്നത്. എന്റെ സര്‍ക്കാരിന്റെ നട്ടെല്ലിനെ ഞാന്‍ ബഹുമാനിക്കുന്നുവെന്നും സുരേഷ് ഗോപി പറയുന്നു.




