- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുന്‍കാല ചെയ്തികളില്‍ നടപടിയുണ്ടാകുമ്പോള്‍ മുസ്ലിം വികാരം ഉണര്‍ത്താനാണ് ശ്രമം; മുസ്ലിമിനെതിരായ പീഡനമായിട്ടാണ് അതിനെ ചിത്രീകരിക്കുന്നത്; ഒരു മതേതര പ്രസ്ഥാനമായ തൃണമൂലില്‍ ജാതി സ്പിരിറ്റോടെ കയറി വന്ന് ആ ജാതിയെ മാത്രം ഫോക്കസ് ചെയ്ത് അവരുടെ മൊത്തക്കച്ചവടം നടക്കില്ല; അന്‍വറിനെതിരെ ടിഎംസിയിലും കലാപം; സിജി ഉണ്ണി പറയുന്നത്
കൊച്ചി: തൃണമൂല്‍ കോണ്‍ഗ്രസില്‍ 'അന്‍വറിസം' നടക്കില്ലേ? സംസ്ഥാന കണ്‍വീനറായ പിവി അന്‍വറിനെതിരെ തുറന്നടിച്ച് ടിഎംസി സംസ്ഥാന ഘടകത്തിലെ ഒരു വിഭാഗം രംഗത്തു വരുമ്പോള്‍ നിലമ്പൂരിലെ മുന്‍ എംഎല്‍എ പ്രതിസന്ധിയിലാകുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് അന്‍വറിന്റെ തറവാട്ടുസ്വത്തല്ലെന്ന് ടിഎംസി കേരള ഘടകത്തിന്റെ മുന്‍ പ്രസിഡന്റ് സി ജി ഉണ്ണി തുറന്നടിച്ചു. പിവി അന്‍വറിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് സംസ്ഥാന വിഭാഗം രംഗത്തെത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസിനെ അന്‍വര്‍ സ്വന്തം നേട്ടത്തിന് ഉപയോഗിക്കുകയാണെന്നും ഏകപക്ഷീയമായി ഇഷ്ടക്കാരെ വെച്ച് യോഗങ്ങള്‍ വിളിക്കുകയാണെന്നും സി ജി ഉണ്ണി പറഞ്ഞു. ഇതോടെ ടിഎംസി ബംഗാള്‍ നേതൃത്വത്തിന്റെ പിന്തുണ ആര്‍ക്കൊപ്പമെന്നത് നിര്‍ണ്ണായകമായി. വരും ദിവസങ്ങളില്‍ ഇത് വ്യക്തമാകും. അതിരൂക്ഷ വിമര്‍ശനമാണ് അന്‍വറിനെതിരെ സിജി ഉണ്ണി നടത്തുന്നത്.
ടി.എം.സി. സംസ്ഥാന കോഡിനേറ്ററായി പി.വി. അന്‍വറിനെ നിയമിച്ചതിനു പിന്നാലെ കേരള ഘടകത്തില്‍ അസ്വാരസ്യം പുറത്തു വന്നിരുന്നു. ദേശീയ കമ്മിറ്റി പുതിയ കോഡിനേറ്ററെ നിയോഗിച്ചാല്‍ അദ്ദേഹം മുന്‍കൈയെടുത്ത് നിലവിലെ കമ്മിറ്റികളെല്ലാം മാറി പുതിയ കമ്മിറ്റികള്‍ നിലവില്‍ വരണമെന്നതാണ് ചട്ടം. ഇതിന്റെ ഭാഗമായി എട്ട് ജില്ലാകമ്മിറ്റികള്‍ പിരിച്ചുവിട്ടിരുന്നു. എന്നാല്‍, 12-ന് അന്‍വര്‍ സംസ്ഥാന കോഡിനേറ്ററായി ചുമതലയേറ്റതുമുതല്‍ പാര്‍ട്ടിയുടെ നയങ്ങള്‍ക്കു വിപരീതമായി ഏകാധിപത്യസ്വഭാവത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് പിരിച്ചുവിട്ട അഡ്ഹോക് കമ്മിറ്റി ഭാരവാഹികളുടെ ആരോപണം. 2009 മുതല്‍ പാര്‍ട്ടിയെ വളര്‍ത്താനായി പ്രവര്‍ത്തിക്കുന്ന നേതാക്കളെപ്പോലും പരിഗണിക്കുന്നില്ല. കമ്മിറ്റികളില്‍ അന്‍വറിന് ഇഷ്ടമുള്ളവരെമാത്രം തിരുകിക്കയറ്റാനുള്ള നീക്കവും നടത്തുന്നുവെന്നാണ് ആക്ഷേപം.
നിലവിലുള്ളവരെയും ഡി.എം.കെ.യില്‍ കൂടെനിന്നവരെയും ഒരുമിച്ചിരുത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ തീരുമാനമെടുക്കേണ്ടതിനുപകരം അന്‍വറിന്റെ താത്പര്യങ്ങള്‍ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും മുന്‍ ഭാരവാഹികള്‍ ആക്ഷേപിക്കുന്നു. അന്‍വര്‍ താത്കാലിക ഇടത്താവളമായാണ് പാര്‍ട്ടിയെ കാണുന്നതെന്നും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ടി.എം.സി. മത്സരിക്കുമോ ഇല്ലയോ എന്നു പറയാനും യു.ഡി.എഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിക്കാനും അന്‍വറിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അന്‍വറിനെതിരേ രംഗത്തെത്തിയ മുന്‍ അഡ്ഹോക് കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് സി.ജി. ഉണ്ണി, ജനറല്‍സെക്രട്ടറി അഡ്വ. ജിനോ ജോസ്, വൈസ് പ്രസിഡന്റ് ഹംസ നെടുക്കുടി, സെക്രട്ടറി സുരേഷ്ബാബു തിരുവനന്തപുരം എന്നിവര്‍ വിശദീകരിക്കുന്നു. സിജി ഉണ്ണി പരസ്യമായ പ്രതികരണം നടത്തുന്നതും അന്‍വറിന്റെ ഏകാധിപത്യ നടപടിക്കെതിരെയാണ്. ഇതില്‍ ബംഗാള്‍ മുഖ്യമന്ത്രി കൂടിയായ മമതാ ബാനര്‍ എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും.
ഇല്ലാ കഥകള്‍ പറഞ്ഞ് ആളാവാനാണ് അന്‍വറിന്റെ ശ്രമമെന്നാണ് സിജി ഉണ്ണിയുടെ ആക്ഷേപം. സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കാന്‍ അന്‍വറിന് ആരും അധികാരം കൊടുത്തിട്ടില്ല. അന്‍വറിന് നല്‍കിയ കണ്‍വീനര്‍ പോസ്റ്റ് താത്കാലികം മാത്രമാണ്. അന്‍വറിനെതിരെ ദേശീയ നേതൃത്വത്തിന് പരാതി നല്‍കുമെന്നും സി ജി ഉണ്ണി. മുന്‍കാല ചെയ്തികളില്‍ നടപടിയുണ്ടാകുമ്പോള്‍ അത് മുസ്ലിം വികാരം ഉണര്‍ത്താന്‍ വേണ്ടിയാണ് അന്‍വറിന്റെ ശ്രമം. മുസ്ലിമിനെതിരായ പീഡനമായിട്ടാണ് അന്‍വര്‍ അതിനെ ചിത്രീകരിക്കുന്നത്. ഒരു മതേതര പ്രസ്ഥാനമായ തൃണമൂല്‍ കോണ്‍ഗ്രസില്‍ ജാതി സ്പിരിറ്റോടെ കയറി വന്ന് ആ ജാതിയെ മാത്രം ഫോക്കസ് ചെയ്ത് അവരുടെ മൊത്തക്കച്ചവടം അന്‍വറിനെ ആരും ഏല്‍പ്പിച്ചിട്ടില്ല-ഇതാണ് ഉണ്ണിയുടെ വിമര്‍ശനം. അതായത് അന്‍വറിനെതിരെ വര്‍ഗ്ഗീയ ഇടപെടലിലാണ് അരോപണം ഉയരുന്നത്.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ അന്‍വറിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. അന്‍വറിന്റെ ഇത്തരം കഥകള്‍ ടിഎംസിയില്‍ നടക്കില്ല. എംഎല്‍എ സ്ഥാനം രാജിവെച്ചപ്പോള്‍ നല്‍കിയ താത്കാലിക പോസ്റ്റ് മാത്രമാണ് കണ്‍വീനര്‍ സ്ഥാനമെന്നും ടിഎംസി അന്‍വറിന്റെ തറവാട്ടു സ്വത്തല്ലെന്നും അത് അന്‍വര്‍ മനസിലാക്കണമെന്നും സി ജി ഉണ്ണി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിനെ ഘടകകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് പിവി അന്‍വര്‍ യുഡിഎഫ് നേതാക്കള്‍ക്ക് കത്തയച്ചിരുന്നു.10 പേജുള്ള കത്താണ് യുഡിഎഫ് നേതൃത്വത്തിന് അന്‍വര്‍ കൈമാറിയത്. യുഡിഎഫുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് കത്തില്‍ പിവി അന്‍വര്‍ വ്യക്തമാക്കിയിരുന്നു. തന്നെ യുഡിഎഫിന്റെ ഭാഗമാക്കിയാല്‍ ഉണ്ടാകുന്ന നേട്ടത്തെക്കുറിച്ചും കത്തില്‍ പിവി അന്‍വര്‍ വിശദീകരിക്കുന്നുണ്ട്. ഇതിനിടെയാണ് അന്‍വറിനെതിരെ ടിഎംസി കേരളാ ഘടകം എതിര്‍പ്പുമായി എത്തുന്നത്.
കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, കെസി വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ക്കും ലീഗ് അടക്കമുള്ള മറ്റ് ഘടകകക്ഷി നേതാക്കള്‍ക്കും ആണ് കത്ത് നല്‍കിയത്. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന രാഷ്ട്രീയ സാഹചര്യം, എംഎല്‍എ സ്ഥാനം രാജിവെച്ചത് തുടങ്ങിയ കാര്യങ്ങള്‍ കത്തില്‍ വിശദീകരിച്ചിരുന്നു. ടി.എം.സി. സംസ്ഥാന കോഡിനേറ്ററായി പി.വി. അന്‍വറിനെ നിയമിച്ചതിനു പിന്നാലെ കേരള ഘടകത്തില്‍ അസ്വാരസ്യം പുറത്തു വന്നിരുന്നു. ദേശീയ കമ്മിറ്റി പുതിയ കോഡിനേറ്ററെ നിയോഗിച്ചാല്‍ അദ്ദേഹം മുന്‍കൈയെടുത്ത് നിലവിലെ കമ്മിറ്റികളെല്ലാം മാറി പുതിയ കമ്മിറ്റികള്‍ നിലവില്‍ വരണമെന്നതാണ് ചട്ടം. ഇതിന്റെ ഭാഗമായി എട്ട് ജില്ലാകമ്മിറ്റികള്‍ പിരിച്ചുവിട്ടിരുന്നു. എന്നാല്‍, 12-ന് അന്‍വര്‍ സംസ്ഥാന കോഡിനേറ്ററായി ചുമതലയേറ്റതുമുതല്‍ പാര്‍ട്ടിയുടെ നയങ്ങള്‍ക്കു വിപരീതമായി ഏകാധിപത്യസ്വഭാവത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് പിരിച്ചുവിട്ട അഡ്ഹോക് കമ്മിറ്റി ഭാരവാഹികളുടെ ആരോപണം.
2009 മുതല്‍ പാര്‍ട്ടിയെ വളര്‍ത്താനായി പ്രവര്‍ത്തിക്കുന്ന നേതാക്കളെപ്പോലും പരിഗണിക്കുന്നില്ല. കമ്മിറ്റികളില്‍ അന്‍വറിന് ഇഷ്ടമുള്ളവരെമാത്രം തിരുകിക്കയറ്റാനുള്ള നീക്കവും നടത്തുന്നു. നിലവിലുള്ളവരെയും ഡി.എം.കെ.യില്‍ കൂടെനിന്നവരെയും ഒരുമിച്ചിരുത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ തീരുമാനമെടുക്കേണ്ടതിനുപകരം അന്‍വറിന്റെ താത്പര്യങ്ങള്‍ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും ഭാരവാഹികള്‍ ആക്ഷേപിക്കുന്നു. അന്‍വര്‍ താത്കാലിക ഇടത്താവളമായാണ് പാര്‍ട്ടിയെ കാണുന്നതെന്നും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ടി.എം.സി. മത്സരിക്കുമോ ഇല്ലയോ എന്നു പറയാനും യു.ഡി.എഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിക്കാനും അന്‍വറിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അന്‍വറിനെതിരേ രംഗത്തെത്തിയ മുന്‍ അഡ്ഹോക് കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് സി.ജി. ഉണ്ണി, ജനറല്‍സെക്രട്ടറി അഡ്വ. ജിനോ ജോസ്, വൈസ് പ്രസിഡന്റ് ഹംസ നെടുക്കുടി, സെക്രട്ടറി സുരേഷ്ബാബു തിരുവനന്തപുരം എന്നിവര്‍ പറയുന്നു.