- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എക്‌സിക്യൂട്ടീവ് യോഗം ചേരുന്ന മുറിയില്‍ ഒളിക്യാമറ; ദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന ഭീഷണി അന്വേഷണമായോ? സിപിഐയില്‍ വിഭാഗീയത രൂക്ഷം
തിരുവനന്തപുരം: സിപിഐയെ പ്രതിക്കൂട്ടിലാക്കിയും ഒളിക്യാമറദൃശ്യങ്ങള്‍. ഇതോടെ പാര്‍ട്ടി അന്വേഷണത്തിലേക്ക് കടക്കുകയാണ്. വിഭാഗീയത സിപിഐയില്‍ സജീവമാണ്. സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ മരണ ശേഷവും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമില്ല. ഇതോടെ സിപിഐ സംഘടനാപരിശോധനയിലേക്ക് കടന്നു. രണ്ടുപരാതികളില്‍ രണ്ട് അന്വേഷണ കമ്മിഷനെ സംസ്ഥാന നിര്‍വാഹകസമിതി നിശ്ചയിച്ചു. കോട്ടയത്തു നിന്നുള്ള സംസ്ഥാന നിര്‍വാഹകസമിതി അംഗത്തിനെതിരേ ഒളിക്യാമറദൃശ്യങ്ങള്‍ തെളിവാക്കി നല്‍കിയ പരാതിയില്‍ രണ്ടംഗ കമ്മിഷനെയാണ് നിയമിച്ചത്. പത്തനംതിട്ടയിലെ ജില്ലാനേതാവ് സി.പി.ഐ. ഭരിക്കുന്ന വകുപ്പില്‍ സ്ഥലംമാറ്റം വാങ്ങിനല്‍കാന്‍ പണംവാങ്ങുന്നുവെന്നതാണ് മറ്റൊരു പരാതി. ഇതില്‍ ഏകാംഗ കമ്മിഷനെയും വെച്ചു. […]
തിരുവനന്തപുരം: സിപിഐയെ പ്രതിക്കൂട്ടിലാക്കിയും ഒളിക്യാമറദൃശ്യങ്ങള്‍. ഇതോടെ പാര്‍ട്ടി അന്വേഷണത്തിലേക്ക് കടക്കുകയാണ്. വിഭാഗീയത സിപിഐയില്‍ സജീവമാണ്. സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ മരണ ശേഷവും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമില്ല. ഇതോടെ സിപിഐ സംഘടനാപരിശോധനയിലേക്ക് കടന്നു. രണ്ടുപരാതികളില്‍ രണ്ട് അന്വേഷണ കമ്മിഷനെ സംസ്ഥാന നിര്‍വാഹകസമിതി നിശ്ചയിച്ചു.
കോട്ടയത്തു നിന്നുള്ള സംസ്ഥാന നിര്‍വാഹകസമിതി അംഗത്തിനെതിരേ ഒളിക്യാമറദൃശ്യങ്ങള്‍ തെളിവാക്കി നല്‍കിയ പരാതിയില്‍ രണ്ടംഗ കമ്മിഷനെയാണ് നിയമിച്ചത്. പത്തനംതിട്ടയിലെ ജില്ലാനേതാവ് സി.പി.ഐ. ഭരിക്കുന്ന വകുപ്പില്‍ സ്ഥലംമാറ്റം വാങ്ങിനല്‍കാന്‍ പണംവാങ്ങുന്നുവെന്നതാണ് മറ്റൊരു പരാതി. ഇതില്‍ ഏകാംഗ കമ്മിഷനെയും വെച്ചു. 'ഒളിക്യാമറ' പരാതി മാസങ്ങള്‍ക്ക് മുമ്പ് കിട്ടിയതാണ്. ഇതില്‍ ഇനിയും നടപടി വൈകിയാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണിയും എത്തി. ഇതോടെയാണ് അന്വേഷണം. കെ.പി. രാജേന്ദ്രന്‍, കമല സദാനന്ദന്‍ എന്നിവരാണ് ഒളിക്യാമറ പരാതി അന്വേഷിക്കുക.
പാര്‍ട്ടി ഓഫീസില്‍വെച്ച് സംഘടനാ സദാചാരത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നു വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ ഓഫീസിലെ മറ്റൊരാളാണ് ക്യാമറയില്‍ പകര്‍ത്തിയത്. കാനം പക്ഷ നേതാവാണ് ആരോപണവിധേയന്‍. പരാതി പരിശോധിക്കുന്നതും കാനത്തിനോട് വിശ്വാസ്യത പുലര്‍ത്തുന്നവരാണ്. അതുകൊണ്ട് തന്നെ ഈ കമ്മീഷന്‍ എടുക്കുന്ന തീരുമാനം നിര്‍ണ്ണായകമാണ്. കോട്ടയത്തെ ഒളിക്യാമറയും വിഭാഗീയതയുടെ ഭാഗമാണ്.
പത്തനംതിട്ടയില്‍ ക്വാറിമാഫിയകളില്‍നിന്നും സ്ഥലം മാറ്റത്തിനായി സര്‍ക്കാര്‍ജീവനക്കാരില്‍നിന്നും ജില്ലാനേതാവ് പണം വാങ്ങുന്നുവെന്നാണ് പരാതി. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ കെ.ആര്‍. ചന്ദ്രമോഹനെ ചുമതലപ്പെടുത്തി. ഒരു ലോക്കല്‍ സെക്രട്ടറിയാണ് പരാതി നല്‍കിയിരിക്കുന്നത്. അതുകൊണ്ട് കൂടിയാണ് ആരോപണത്തെ ഗൗരവത്തോടെ എടുക്കുന്നത്. ചന്ദ്രമോഹന്‍ അന്വേഷണ റിപ്പോര്‍ട്ട് എതിരായാല്‍ നേതാവിനെതിരെ നടപടി വരും.
ഒളി ക്യാമറയില്‍ കോട്ടയം ജില്ലയുടെ ചുമതലയുളള സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗത്തിനെതിരെയാണ് അന്വേഷണം. ജില്ലാ കൗണ്‍സില്‍ രേഖാമൂലം പരാതി നല്‍കിയ സാഹചര്യത്തിലാണ് അന്വേഷണം തീരുമാനിച്ചത്. എക്‌സിക്യൂട്ടീവ് യോഗം ചേരുന്ന മുറിയിലാണ് ഒളി ക്യാമറ വച്ചത്.