- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി കെ ശശിക്കെതിരായ അച്ചടക്ക നടപടിക്ക് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം! തിരഞ്ഞെടുത്ത എല്ലാ പദവികളും നഷ്ടം; ഇനി പ്രാഥമിക അംഗത്വം മാത്രം
പാലക്കാട്: പാലക്കാട്ടെ സിപിഎം പി.കെ ശശിക്കെതിരെ സിപിഎം അച്ചടക്ക നടപടിയ്ക്ക് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം. പാലക്കാട് ജില്ലാ കമ്മിറ്റി തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നു. ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ നടപടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവിയും ശശിയ്ക്ക് നഷ്ടമാകും, ഇനി പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം മാത്രമാകും ശശിക്കുണ്ടാകുക. പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗമായിരുന്നു ശശി. മുന്‍ എംഎല്‍എയും കെടിഡിസിയുടെ ചെയര്‍മാനുമാണ്. ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ ഭാഗത്തുനിന്നുമുണ്ടാകാന്‍ പാടില്ലാത്ത സാമ്പത്തിക തിരിമറി, സ്വജനപക്ഷപാതം ഇവയാണ് പി.കെ […]
പാലക്കാട്: പാലക്കാട്ടെ സിപിഎം പി.കെ ശശിക്കെതിരെ സിപിഎം അച്ചടക്ക നടപടിയ്ക്ക് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം. പാലക്കാട് ജില്ലാ കമ്മിറ്റി തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നു. ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ നടപടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവിയും ശശിയ്ക്ക് നഷ്ടമാകും, ഇനി പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം മാത്രമാകും ശശിക്കുണ്ടാകുക. പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗമായിരുന്നു ശശി. മുന്‍ എംഎല്‍എയും കെടിഡിസിയുടെ ചെയര്‍മാനുമാണ്.
ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ ഭാഗത്തുനിന്നുമുണ്ടാകാന്‍ പാടില്ലാത്ത സാമ്പത്തിക തിരിമറി, സ്വജനപക്ഷപാതം ഇവയാണ് പി.കെ ശശിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ ഉയര്‍ന്ന ആരോപണം. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെയാണ് പി.കെ ശശി പ്രവര്‍ത്തിച്ചിരുന്നത്. മണ്ണാര്‍ക്കാട് യൂണിവേഴ്സല്‍ സഹകരണ കോളേജിന് പണംപിരിച്ചത് പാര്‍ട്ടിയെ പി.കെ ശശി അറിയിച്ചില്ല. മാത്രമല്ല ഏരിയ കമ്മറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ട് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി.
സഹകരണ ബാങ്കില്‍ ഇഷ്ടക്കാരെ നിയമിച്ചു. പാര്‍ട്ടി സ്വാധീനമുള്ള ഇടങ്ങളില്‍ വ്യക്തിതാല്‍പര്യ പ്രകാരം പ്രവര്‍ത്തിച്ചു. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി പി.കെ ശശിയുടെ താല്‍പര്യം സംരക്ഷിക്കാന്‍ പ്രവര്‍ത്തിച്ചു. ഏരിയാ സെക്രട്ടറിയടക്കമുള്ളവര്‍ക്ക് വീഴ്ചയുണ്ടായതായും ജില്ലാ നേതൃത്വം പറയുന്നു. ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്ന് മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റിയെ പിരിച്ചുവിട്ടിരുന്നു.
സിപിഐഎം പാലക്കാട് ജില്ലാ കമ്മറ്റിയില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനം. പി കെ ശശിയുടെ പ്രവര്‍ത്തനം പാര്‍ട്ടിയോട് ചര്‍ച്ച ചെയ്യാതെയാണ്. മണ്ണാര്‍ക്കാട് യൂണിവേഴ്സല്‍ സഹകരണ കോളേജിനായി പണം പിരിച്ചത് പാര്‍ട്ടിയെ അറിയിച്ചില്ലെന്നും പാര്‍ട്ടി വിമര്‍ശിച്ചിരുന്നു. പി കെ ശശിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി മണ്ണാര്‍ക്കാട് ഏരിയ കമ്മറ്റി പ്രവര്‍ത്തിച്ചു. ഏരിയ സെക്രട്ടറി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചുവെന്നും ജില്ലാ നേതൃത്വം വിമര്‍ശിച്ചു. ജില്ലാ കമ്മിറ്റി യോഗത്തില്‍ മണ്ണാര്‍ക്കാട് ഏരിയ കമ്മറ്റിയും പിരിച്ചു വിട്ടിരുന്നു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനമുണ്ടായതെങ്കിലും നടപടിയെടുത്തിട്ടില്ലെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചിരുന്നത്.
ഇതിനിടെ പി കെ ശശിയെ പിന്തുണച്ച് ഗണേഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. പി കെ ശശിയെ പോലെ സത്യസന്ധനും സ്‌നേഹനിധിയുമായ മനുഷ്യനെ കണ്ടിട്ടില്ലെന്നായിരുന്നു ഗണേഷ് കുമാറിന്റെ വാക്കുകള്‍. നുണകളിലൂടെ യൂണിവേഴ്‌സല്‍ കോളേജിനെയും പി കെ ശശിയെയും ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍, ഒരുപാട് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അത് ബാധിക്കുന്നുണ്ടെന്ന് ഓര്‍ക്കണം. കള്ളന്മാരും പിടിച്ചുപറിക്കാരും ഒരുപാടുണ്ട്, അവരെ കുറിച്ച് പറയാനും വാക്കുകള്‍ കൊണ്ട് ആക്രമിക്കാനും ആരും തയ്യാറാവില്ല. പി കെ ശശിയെ പോലുള്ളവരുടെ പിന്നിലാണ് വാര്‍ത്തകളെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു.