- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാര്‍ട്ടി ഫണ്ട് തിരിമറി: പി കെ ശശിയെ എല്ലാ സ്ഥാനത്ത് നിന്നും നീക്കി സിപിഎം; ഇനി പ്രാഥമിക അംഗത്വം മാത്രം; മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു
പാലക്കാട്: പാലക്കാട്ട് സിപിഎമ്മിനുള്ളില്‍ അച്ചടക്ക നടപടി. പാര്‍ട്ടി ഫണ്ട് തിരിമറി കേസില്‍ മുന്‍ എംഎല്‍എയും കെടിഡിസി ചെയര്‍മാനുമായ പികെ ശശിക്കെതിരെയാണ് സിപിഎം നടപടി സ്വീകരിച്ചത്. പി.കെ ശശിയെ പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കി. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി പിരിച്ചു വിട്ടു. ഇന്ന് എംവി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന പാര്‍ട്ടി ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് നടപടി കൈക്കൊണ്ടത്. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ടില്‍ തിരിമറി നടത്തിയെന്നാണ് ആരോപണം. പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതിയാണ് […]
പാലക്കാട്: പാലക്കാട്ട് സിപിഎമ്മിനുള്ളില്‍ അച്ചടക്ക നടപടി. പാര്‍ട്ടി ഫണ്ട് തിരിമറി കേസില്‍ മുന്‍ എംഎല്‍എയും കെടിഡിസി ചെയര്‍മാനുമായ പികെ ശശിക്കെതിരെയാണ് സിപിഎം നടപടി സ്വീകരിച്ചത്. പി.കെ ശശിയെ പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കി. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി പിരിച്ചു വിട്ടു. ഇന്ന് എംവി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന പാര്‍ട്ടി ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് നടപടി കൈക്കൊണ്ടത്.
മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ടില്‍ തിരിമറി നടത്തിയെന്നാണ് ആരോപണം. പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ആരോപണം സംബന്ധിച്ച് അന്വേഷിച്ചത്. പി.കെ ശശി അധ്യക്ഷനായ യൂണിവേഴ്‌സല്‍ കോളേജ് നിയമനത്തിലും ക്രമക്കേടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് വിവരം. ഇതോടെ പികെ ശശിക്ക് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം മാത്രമായി.
പാര്‍ട്ടി സമ്മേളനത്തിന്റെ പണപിരിവിന്റെ കണക്ക് അവതരിപ്പിച്ചില്ല, സഹകരണ സ്ഥാപനത്തെ കൊണ്ട് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഓഹരി എടുപ്പിച്ചു തുടങ്ങിയ കുറ്റങ്ങളുടെ പേരിലാണ് ശശിക്കെതിരെ നടപടി. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
മണ്ണാര്‍ക്കാട് ഏരിയ കമ്മറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ടില്‍ തിരിമറി നടത്തിയെന്നാണ് പി കെ ശശിക്കെതിരെ പാര്‍ട്ടിയില്‍ ഉയര്‍ന്ന ആരോപണം. പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ആരോപണം സംബന്ധിച്ച് അന്വേഷിച്ചത്. പികെ ശശി അദ്ധ്യക്ഷനായ യുണിവേഴ്സല്‍ കോളേജ് നിയമനത്തിലും ക്രമക്കേടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് വിവരം. പാര്‍ട്ടി നടപടി നേരിട്ട പശ്ചാത്തലത്തില്‍ കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള സാധ്യതയേറെയാണ്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി എം ശശിക്ക് മണ്ണാര്‍ക്കാട് ഏരിയാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല നല്‍കിയിട്ടുണ്ട്.
നേരത്തെ പികെ ശശിക്കെതിരെ നടപടി ഒരു വിഭാഗം ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ കാലങ്ങളായി ഈ ആവശ്യം നീണ്ടു പോവുകയായിരുന്നു. ഇതിലാണ് ഇപ്പോള്‍ പാര്‍ട്ടി നടപടി ഉണ്ടായിരിക്കുന്നത്. നേരത്തെ ഏരിയാ കമ്മിറ്റി ഒഫീസിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഫണ്ട് തിരിമറി നടത്തിയെന്ന പരാതിയും പികെ ശശിക്കെതിരെ ഉയര്‍ന്നിരുന്നു. ഇടക്കാലത്ത് പെരുമാറ്റ ദൂഷ്യത്തിന്റെ പേരിലും ശശിക്കെതിരെ പാര്‍ട്ടി നടപടി എടുത്തിരുന്നു.
അതേസമയം പത്തനംതിട്ട സിപിഎമ്മിലും ഇന്ന് നേതാക്കള്‍ക്കെതിരെ നടപടിയുണ്ടായി. തിരുവല്ലയില്‍ ഏരിയ കമ്മിറ്റി അംഗത്തിനെതിരെയും ലോക്കല്‍ സെക്രട്ടറിക്കെതിരെയുമാണ് പാര്‍ട്ടി നടപടി. ഇരുവരെയും തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും നീക്കി. ദേവസ്വം ബോര്‍ഡ് നിയമനക്കോഴ ആരോപണത്തിലാണ് ഏരിയ കമ്മറ്റി അംഗം പ്രകാശ് ബാബുവിനെതിരെ നടപടിയെടുത്തത്.
തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി കൊച്ചുമോനെയും സ്ഥാനത്തുനിന്ന് നീക്കി. പീഡനക്കേസില്‍ ആരോപണ വിധേയനായ സി.സി സജിമോനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതിനെതിരെ സംസ്ഥാന നേതൃത്വത്തെ സമീപിച്ച ആളാണ് കൊച്ചുമോന്‍. ഒരാഴ്ച മുന്‍പാണ് തിരുവല്ലയില്‍ ഏരിയ സെക്രട്ടറി ഫ്രാന്‍സിസ് വി. ആന്റണിയെ സ്ഥാനത്ത് നിന്ന് നീക്കിയത്.