- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
42 ദേശാഭിമാനി വരിക്കാരെ ചേര്‍ത്തുവെന്നത് യോഗ്യത; ജില്ലാ എക്സിക്യൂട്ടീവ് അംഗത്തെ സെക്രട്ടറിയാക്കി പത്തനംതിട്ടയിലെ കെഎസ്ടിഎ; സിപിഎം ജില്ലാ സെക്രട്ടറിയുടെ നോമിനിയെന്ന് ആരോപണം; സംഘടനയില്‍ പ്രതിഷേധം
42 ദേശാഭിമാനി വരിക്കാരെ ചേര്‍ത്തുവെന്നത് യോഗ്യത
പത്തനംതിട്ട: സിപിഎമ്മിന്റെ പോഷകസംഘടനയായ കേരള സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ (കെഎസ്ടിഎ) ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തതില്‍ വിവാദം. സിപിഎം ജില്ലാ സെക്രട്ടറിയുടെ നോമിനിയെ സംഘടനയുടെ സെക്രട്ടറിയാക്കി എന്നാണ് ഉയരുന്ന ആക്ഷേപം. അര്‍ഹരായ മുതിര്‍ന്ന നേതാക്കളെ തഴഞ്ഞ് ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമിന്റെ നോമിനിയായ ദീപ വിശ്വനാഥിനെ കെഎസ്ടിഎ ജില്ലാ സെക്രട്ടറിയാക്കിയെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.
അര്‍ഹതപ്പെട്ട പലരേയും വെട്ടിനിരത്തിയാണ് ജില്ലാ എക്സിക്യൂട്ടീവ് അംഗം മാത്രമായിരുന്ന ദീപാ വിശ്വനാഥിനെ സെക്രട്ടറി പദവിയില്‍ എത്തിച്ചത് എന്നാണ് അംഗങ്ങളില്‍ ചിലര്‍ ആക്ഷേപം ഉന്നയിക്കുന്നത്. 42 ദേശാഭിമാനി വരിക്കാരെ ചേര്‍ത്തുവെന്നത് മാത്രമാണത്രേ ദീപയുടെ യോഗ്യത. സാധാരണ നിലവിലുളള സഹഭാരവാഹികളെയാണ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാറുളളത്.
സിപിഎം ജില്ലാ സെക്രട്ടറിയുടെ തീരുമാനത്തില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധമുണ്ടെങ്കിലൂം ആരും പര്യസ്യമായി പ്രതികരിക്കാന്‍ തയ്യാറല്ല. സ്വന്തം മകളെ അണ്‍ എയ്ഡഡ് സ്‌കൂളില്‍ പഠിപ്പിച്ച വ്യക്തിയെയാണ് സെക്രട്ടറിയായി നിയമിച്ചിരിക്കുന്നതെന്ന് ഇവര്‍ പറയുന്നു. ഇത് കെഎസ്ടിഎയുടെ പ്രഖ്യാപിത നിലപാടുകള്‍ക്കെതിരാണ്. എതിര്‍ സംഘടനകള്‍ ഇതിനെതിരേ രംഗത്തു വരുമെന്നാണ് ഇവര്‍ പറയുന്നത്.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്