- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉമ്മൻ ചാണ്ടിയുടെ ജനപ്രീതി കണ്ട് ഞെട്ടി സിപിഎം! ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപായി പാർട്ടിക്കുള്ളിൽ കാതലായ തിരുത്തലിനൊരുങ്ങി സിപിഎം; മുഖ്യമന്ത്രി അടക്കമുള്ളവർ ജനങ്ങളുമായി നേരിട്ട് സംവദിക്കും; ജനപ്രിയ ജീവകാരുണ്യ കഥകൾ സൈബർ സഖാക്കളെ ഉപയോഗിച്ചു പ്രചരിപ്പിക്കും
കണ്ണൂർ: ജനപ്രീയ നേതാവ് ഉമ്മൻ ചാണ്ടിക്ക് രാഷ്ട്രീയ കേരളം നൽകിയ അവിസ്മരണീയമായ യാത്രാമൊഴിയിൽ ഞെട്ടിയ സി.പി. എം പാർട്ടിക്കുള്ളിൽ കാതലായ തിരുത്തുകൾക്ക് ഒരുങ്ങുന്നു. മുഖ്യമന്ത്രിമുതൽ പഞ്ചായത്ത് അംഗംവരെ പാർലമെന്ററി രാഷ്ട്രീയം കൈക്കാര്യം ചെയ്യുന്നവർ അടിമുടി പ്രവർത്തന ശൈലിമാറ്റണമെന്നാണ് പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ.
കമ്യൂണിസ്റ്റ് തനതു ശൈലിയിലെക്ക് പാർട്ടിയും സർക്കാരും ഇനിയും തിരിച്ചു പോയില്ലെങ്കിൽ വരുന്ന തെരഞ്ഞെടുപ്പിൽ വമ്പൻപരാജയമുണ്ടാകുമെന്ന ഭീതിയുണ്ട്. ഉമ്മൻ ചാണ്ടിക്കു മുൻപും ഉമ്മൻ ചാണ്ടിക്കു ശേഷവും ചാണ്ടിസമെന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രം കേരളത്തിലെ കുട്ടികളുടെ മനസുകളിൽ പോലും വിത്തുപാകിയിട്ടുണ്ടെന്നും ജനങ്ങളിൽ നിന്നും അകന്നു നിൽക്കുന്ന ശൈലി സർക്കാരിന്റെ മുഖമായ മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും എംഎൽഎമാരും ഇനിയും തുടർന്നാണ് ആത്മഹത്യാപരമായിരിക്കുമെന്നാണ് കേരളാനേതൃത്വത്തിന്റെ വിലയിരുത്തൽ. പാർട്ടിയിൽ വരുത്തേണ്ട ശൈലിമാറ്റത്തെ കുറിച്ചു കേരളത്തിൽ നിന്നുള്ള രണ്ടു പൊളിറ്റ്ബ്യൂറോ അംഗങ്ങൾ കേന്ദ്ര നേതൃത്വത്തിനെയും ധരിപ്പിച്ചിട്ടുണ്ട്.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിന്റെ ക്യാപ്റ്റനായി പുനരവതരിപ്പിക്കാൻ അണിയറയിൽ വൻസൈബർ ക്യാംപയിൻ തന്ത്രങ്ങളും ഒരുങ്ങുന്നുണ്ട്. ജനങ്ങളിലേക്ക് ഇറങ്ങിചൊല്ലുന്ന മുഖ്യമന്ത്രിയുടെ ചിരിക്കുന്ന മുഖവും കാരുണ്യഭാവമാർന്ന് ജനങ്ങളെ കേൾക്കുന്ന ചിത്രങ്ങളും വീഡിയോകളുമാണ് വരുന്ന ആറുമാസം സോഷ്യൽ മീഡിയയിൽ പ്രവഹിപ്പിക്കുക. ഇതിനൊപ്പം സംസ്ഥാനമാകെ മുഖ്യമന്ത്രിയുടെ ജനസമ്പർക്ക മാതൃകയിലുള്ള പരിപാടികളും ആവിഷ്‌കരിക്കുന്നുണ്ട്.
ഇതിന്റെ പരീക്ഷണ തുടക്കമെന്ന നിലയിൽ ജൂലൈ 30 ന്‌രാവിലെ 10 മണി മുതൽ11 മണി വരെ മുഖ്യമന്ത്രി പിണറായി വിജയൻപിണറായി കൺവെൻഷൻ സെന്ററിലെ ക്യാമ്പ് ഓഫിസിൽ വെച്ച്‌പൊതു ജനങ്ങളിൽ നിന്നും നിവേദനം സ്വീകരിക്കും,സാധാരണ കണ്ണൂരിലെത്തിയാലും മുഖ്യമന്ത്രി പിണറായി കൺവെൻഷൻ സെന്ററിൽ നിന്നും ഔദ്യോഗികമായി ജനങ്ങളെ കാണുന്നത് കുറവാണ്. പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനിടെ അപേക്ഷകളും നിവേദനങ്ങളും സ്വീകരിക്കാറുണ്ടെങ്കിലും പ്രശ്‌നപരിഹാരത്തിനായി ധർമടം മണ്ഡലം പ്രതിനിധി പി.ബാലന് കൈമാറുകയാണ് പതിവ്. ഇതിൽ പലതിലും യുക്തമായ നടപടികളുണ്ടാവുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
പ്രായാധിക്യമുള്ളയാളാണ് മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി. എംഎൽഎ ഓഫീസിൽ മറ്റുജീവനക്കാരുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ മണ്ഡലത്തിൽ നിറഞ്ഞു നിൽക്കാൻ പ്രതിനിധിയായ പി.ബാലന് കഴിയുന്നില്ലെന്ന ആക്ഷേപം പാർട്ടിക്കുള്ളിൽ നിന്നും ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ എംഎൽഎ ഓഫീസ് കൂടുതൽ കാര്യക്ഷമമാക്കാനും മാസത്തിലെ എല്ലാ ശനി, ഞായർ ദിവസങ്ങളിൽ മണ്ഡലത്തിൽ എംഎൽഎയെന്ന നിലയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പുതുപള്ളിയിലെത്തുന്നതു പോലെ ജനങ്ങളുമായി ഇടപെഴുകുന്നതിനും തീരുമാനമായിട്ടുണ്ട്.
മറ്റുള്ള ദിവസങ്ങളിൽ കേരളത്തിലെ മറ്റുജില്ലകളിൽ മന്ത്രിമാരോടൊപ്പം മുഖ്യമന്ത്രിയുടെ സാന്നിധ്യം ഉറപ്പിക്കാനും നീക്കം നടത്തുന്നുണ്ട്. എന്നാൽ ആരോഗ്യപരമായ പ്രശ്‌നങ്ങൾ മുഖ്യമന്ത്രിക്ക് ഇതിന് തടസമാകുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. എന്നാൽഏറെ വിവാദം സൃഷ്ടിക്കുന്ന മുഖ്യമന്ത്രിക്കുള്ള കനത്ത സുരക്ഷതുടരട്ടെയെന്നു തന്നെയാണ് പാർട്ടിതീരുമാനം. ഈക്കാര്യം തീരുമാനിക്കേണ്ടത് പാർട്ടിയല്ല പൊലിസാണെന്ന നയപരമായ തീരുമാനമാണ് സി.പി. എം നേതൃത്വത്തിനുള്ളത്.
രണ്ടാം പിണറായി സർക്കാർ രണ്ടരവർഷം പൂർത്തിയാക്കുന്ന വേളയിൽ മന്ത്രുസഭയുടെ പുനഃ സംഘടനയെ കുറിച്ചു സി.പി. എം അതീവഗൗരവകരമായി ആലോചിച്ചുവരികയാണ്. ആന്റണി രാജു,അഹ്മദ് ദേവർകോവിൽ എന്നിവർ മുൻനിശ്ചയിച്ച പ്രകാരം മാറുമെന്നാണ് സൂചന. സി.പി. എം മന്ത്രിമാരിൽ അഴിച്ചുപണിവേണോയെന്ന കാര്യവും പാർട്ടിക്കുള്ളിൽ ചർച്ചയായിട്ടുണ്ട്.