- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിക്കെതിരെ നടത്തിയ വാര്‍ത്താസമ്മേളനത്തോടെ സഖാക്കള്‍ക്കിടയില്‍ അന്‍വറിന്റെ വിലയിടിഞ്ഞോ? 'കടലിനോട് ഒപ്പം ചേര്‍ന്നാലേ തിരമാല ഉണ്ടാവൂ ഓര്‍ത്താല്‍ നന്ന്': ജനാഭിപ്രായം തേടി അന്‍വറിട്ട പോസ്റ്റില്‍ പൊങ്കാല
ജനാഭിപ്രായം കേടി അന്‍വറിട്ട പോസ്റ്റില്‍ പൊങ്കാല
മലപ്പുറം: താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ജനാഭിപ്രായം തേടി ഗൂഗിള്‍ ഫോം പുറത്തുവിട്ട പി വി അന്‍വര്‍ എംഎല്‍എയുടെ പോസ്റ്റില്‍ സഖാക്കളുടെ പൊങ്കാല. ഒരേസമയം, എതിര്‍ത്തും, അനുകൂലിച്ചും കമന്റുകള്‍ വരുന്നുണ്ടെങ്കിലും, പാര്‍ട്ടിക്കെതിരെ തിരിഞ്ഞതോടെ സഖാക്കള്‍ കകൈവിട്ട മട്ടാണ്. 'നമ്മുടെ കേരളം, ഈ ചോദ്യങ്ങള്‍ നിങ്ങള്‍ കണ്ടുവോ' എന്ന കുറിപ്പോടെ ഏഴ് ചോദ്യങ്ങളില്‍ അഭിപ്രായം തേടിയാണ് അന്‍വര്‍ ഗൂഗിള്‍ ഫോം പുറത്തുവിട്ടത്.
ഞാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് ഈ നാട്ടിലെ ജനങ്ങളാണെന്നും അതൊക്കെ ഇന്നും ചോദ്യചിഹ്നമായി അവിടെ തന്നെയുണ്ടെന്നും ഇക്കാര്യങ്ങളില്‍ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നുമാണ് അന്‍വര്‍ ഗൂഗിള്‍ ഫോം പങ്കുവച്ച് ഫേസ്ബുക്കില്‍ കുറിച്ചത്.
പൊതു സമൂഹത്തിന്റെ മുന്നില്‍ കഴിഞ്ഞ കുറെ ദിവസമായി പൊലീസിന് എതിരെ ഞാന്‍ വെളിപ്പെടുത്തുന്ന കാര്യങ്ങള്‍ നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ എന്നതാണ് ആദ്യ ചോദ്യം. കേരള പൊലീസിലെ ചെറിയ ഒരു വിഭാഗം വര്‍ഗീയ ശക്തികള്‍ക്ക് അടിമപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടോ?, പച്ചയായ തെളിവുകള്‍ ഉണ്ടായിട്ടും കേരളീയസമൂഹത്തെ ബാധിച്ച പ്രമാദമായ ചില കേസുകള്‍ പോലീസ് അട്ടിമറി നടത്തിയോ?, സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥര്‍ക് നിര്‍ഭയത്തോടെ പ്രവര്‍ത്തിക്കാന്‍ അഭ്യന്തര വകുപ്പ് പിന്തുണ നല്‍കുന്നുണ്ടോ?, പൊതുസമൂഹത്തില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തത തകര്‍ന്നിട്ടുണ്ടോ?, ഞാന്‍ ഉയര്‍ത്തിയ വിഷയങ്ങളില്‍ പ്രതിപക്ഷ നേതാക്കള്‍ സത്യസന്ധമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ടോ?, കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെയും ഉന്നതരായ നേതാക്കള്‍ തമ്മില്‍ അവിഹിതമായ ബന്ധം നിലനിര്‍ത്തുന്നുണ്ടോ? എന്നിവയാണ് അന്‍വര്‍ ഉയര്‍ത്തുന്ന ഏഴ് ചോദ്യങ്ങള്‍.
അന്‍വറുടെ പോസ്റ്റിന് താഴെ വന്ന ചില കമന്റുകള്‍
ഏത് സൈബര്‍ കൊമ്പനായാലും ശരി, പാര്‍ട്ടി നിലപാടുകളോട് ചേര്‍ന്ന് നില്‍ക്കുന്ന കാലം വരെ മാത്രമേ പിന്തുണയുള്ളൂ. അതിനപ്പുറം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി സ്വയം ഹരിശ്ചന്ദ്രന്‍ ചമയുന്നവന്‍ ഏത് സൈബര്‍ കടന്നല്‍ രാജാവായാലും തള്ളിപ്പറയുക തന്നെ ചെയ്യും.
ഒരു കാര്യം പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു, കടന്നല്‍ രാജാ പട്ടം ചാര്‍ത്തി തരാന്‍ പറ്റുമെങ്കില്‍ അത് മുള്ളൊടിച്ച് തിരിച്ചെടുക്കാനും സൈബര്‍ സഖാക്കള്‍ക്കറിയാം
അണ്ണാ കടലിനോട് ഒപ്പം ചേര്‍ന്നാലേ തിരമാല ഉണ്ടാവൂ ഓര്‍ത്താല്‍ നന്ന്
ആവേശവും എടുത്തുചാട്ടവും ഒക്കെ നല്ലതാണ്
ഒക്കെ ഒരു പരിധി വേണം.... പാര്‍ട്ടിയില്‍ നില്‍ക്കുമ്പോള്‍ ഉള്ള സപ്പോര്‍ട്ട് ഒന്നും. പാര്‍ട്ടി മാറിയാല്‍ ജന്മത്തില്‍ നിങ്ങക്ക് കിട്ടാന്‍ പോകുന്നില്ല.. അത് ഒന്ന് രണ്ട് ദിവസത്തിനുള്ളില്‍ താങ്കള്‍ക്ക് മനസ്സിലാകും
ഇന്നലെ വരെ നിങ്ങളെ സപ്പോര്‍ട്ട് ചെയ്തിരുന്നു ഇന്ന് നിങ്ങള്‍ അതിരുകടന്നു
നിങ്ങള്‍ പരിധി ലങ്കിച്ചു നിങ്ങള്‍ വെല്ലുവിളിച്ചത് പിണറായിയെ അല്ല പ്രസ്ഥാനത്തെ തന്നെയാണ് നിങ്ങള്‍ തെറ്റ് തിരുത്തണം
സ്റ്റഡി ക്ലാസില്‍ പരിപ്പ് വടയും,കട്ടന്‍ ചായയും ദിനേശ് ബീഡിയും ഊതി ഇരിക്കുന്ന ബുദ്ധി ജീബികളായ സഹാക്കന്‍മാരെ,
ഇതില്‍ എവിടെയാ നിങ്ങളുടെ പാര്‍ട്ടിയെ കുറിച്ച് പറഞ്ഞത്?
നിങ്ങളുടെ പാര്‍ട്ടിയും മുഖ്യനും സംഘി ഏജന്റ് ആയത് നാട്ടാര്‍ അറിഞ്ഞ ജാള്യത മറക്കാന്‍ അന്‍വറിനെ വര്‍ഗ ശത്രുവാക്കി മാഷാ അല്ലാഹ് സ്റ്റിക്കര്‍ ഒട്ടിച്ച ഇന്നോവ അയച്ചത് കൊണ്ടോ ,അയാളെ ശത്രുവാക്കി കണ്ടത് കൊണ്ടോ അന്‍വര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ ഇല്ലാതാവുന്നില്ല.
വഴിയില്‍ കിടക്കുന്നവരൊയൊക്കെ തോളില്‍ കേറ്റി ഇരുത്തി കടന്നലും കടന്നല്‍ രാജാവുമാക്കിയാല്‍ അവസാനം ഇങ്ങനെയിരിക്കും
ഇതൊക്കെ ഒരു പാഠമാണ്
അണികള്‍ ഉണ്ടെങ്കിലേ പാര്‍ട്ടിയുളൂ ഈ വിഷയത്തില്‍ അന്‍വര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക് മറുപടിയാണ് വേണ്ടത് അല്ലാതെ ചോദ്യം ഉന്നയിച്ചയാളെ സ്വര്‍ണ്ണ കടത്തുകാരന്‍ ആകുകയല്ല വേണ്ടത് ഉത്തരങ്ങളാണ് വേണ്ടത്..അന്‍വര്‍ വിശുദ്ധനല്ല
അന്‍വര്‍ മനസ്സിലാക്കേണ്ടത് അന്‍വറുമായി നിലമ്പൂരിലെ സഖാക്കളായ ഞങ്ങള്‍ക്കുള്ളത് 8 വര്‍ഷത്തെ മാത്രം ബന്ധമാണ്, എന്നാല്‍ പാര്‍ടിയുമായി ഉള്ള ബന്ധം ഓര്‍മ്മ വെച്ച നാള്‍ മുതലുള്ളതാണ്. മരണംവരെ ആ ബന്ധം ഉണ്ടാവും. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് വലുത് അന്‍വറല്ല, ഞങ്ങളുടെ പാര്‍ടിയാണ്, അതിന്റെ നേതൃത്വമാണ്.
ഏഷ്യാ നൈറ്റ് കാണരുത് എന്ന് പറഞ്ഞ എന്റെ MLA ഇന്ന് ചായ കുടിക്കുന്നത് ഏഷ്യാ നൈറ്റ് നൊപ്പം ലാല്‍ സലാം
അന്‍വര്‍ക്ക... ഒരു പൊതു പ്രവര്‍ത്തകനു ആദ്യം വേണ്ടത് ക്ഷമയും ബുദ്ധിയും ദീര്‍ഘവീക്ഷണം ഒക്കെയാണ്... നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ പലതും ശരിയായി രിക്കാം.. വലിയൊരു സംവിധാനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നല്ല ക്ഷമയും കാത്തിരിക്കാനുള്ള മനസ്സും വേണം... അടുത്തത് യുഡിഫ് ആണ് എന്ന് നിങ്ങളെ ആരോ തെറ്റിദ്ധരിപ്പിച്ചു അപ്പോള്‍ ഒരു മന്ത്രി സ്ഥാനവും.. നിങ്ങളെ ഒരു പാട് ഇഷ്ടമാണ് എന്നാലോ സഹതാപവും.
എനിക്കിപ്പോള്‍ അങ്ങ് തെക്കുള്ള.. പിസി ജോര്‍ജിനെ.. ഓര്‍മ വരുന്നു.. പിസി ജോര്‍ജിന്റെ മലബാര്‍ പതിപ്പായി.. അന്‍വര്‍ മാറി.. ആദ്യം പിണറായിയെ.. നാടിന്റെ വെളിച്ചം എന്ന് പറഞ്ഞു പിന്നീട് സ്വന്തം കാര്യം നടക്കാഞ്ഞപ്പോള്‍ പിണറായിയെ തെറി പറഞ്ഞു.. അവസാനം പട്ടിക്ക് പോലും വേണ്ടാതെ.. എവിടെയോ ഇരുന്ന് മോങ്ങുന്നു.. ഈ അവസ്ഥയിലേക്കാണ്.. അന്‍വര്‍ സ്വയം കുഴി തോണ്ടുന്നത്.. ഇത്രയും കാലം.. നിനക്കൊപ്പം ഞങ്ങള്‍ നിന്നത്.. നീ. ഇടത്പ്രസ്ഥാനത്തോടൊപ്പം.. നിന്നത് കൊണ്ട്.. ഇന്നലെ മുതല്‍.. നീ ഞങ്ങള്‍ക്ക് അന്യനായി.. പിസി ജോര്‍ജിനെ. തൂത്തെറിഞ്ഞ പോലെ.. ഞങ്ങള്‍ ചെങ്കൊടി ഉയര്‍ത്തിയവര്‍ നിന്നെ.. തൂത്തെറിയും.. കാലം.. സാക്ഷി