- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രാഞ്ച് സെക്രട്ടറിയെ മദ്യലഹരിയില്‍ അസഭ്യം വിളിച്ചു; സിപിഎം റാന്നി ഏരിയാ കമ്മറ്റി അംഗത്തിനെ തരംതാഴ്ത്തി; നടപടി ജിതിന്‍ രാജിനെതിരെ
പത്തനംതിട്ട: ബ്രാഞ്ച് കമ്മറ്റിയംഗത്തെ ഫോണിലുടെ അസഭ്യം വിളിച്ചതിന് സിപിഎം ഏരിയാ കമ്മറ്റിയംഗത്തെ തരം താഴ്ത്തി. റാന്നി ഏരിയ കമ്മറ്റിയംഗം ജിതിന്‍ രാജിനെയാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് തരംതാഴ്ത്തിയത്. ഉന്നക്കാവ് ബ്രാഞ്ച് സെക്രട്ടറി സണ്ണി സൈമണിന്റെ പരാതിയിലാണ് നടപടി. കഴിഞ്ഞ മാസം എട്ടിന് പുലര്‍ച്ചെ 12.30 ന് ഉന്നക്കാവ് ബ്രാഞ്ച് കമ്മറ്റിയംഗത്തെ ഫോണില്‍ വിളിച്ച ജിതിന്‍ തല്ലുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ബ്രാഞ്ച് കമ്മറ്റി അംഗമായ സൈജു ഈ വിവരം അപ്പോള്‍ തന്നെ സെക്രട്ടറിയായ സണ്ണിയുടെ വീട്ടില്‍ […]
പത്തനംതിട്ട: ബ്രാഞ്ച് കമ്മറ്റിയംഗത്തെ ഫോണിലുടെ അസഭ്യം വിളിച്ചതിന് സിപിഎം ഏരിയാ കമ്മറ്റിയംഗത്തെ തരം താഴ്ത്തി. റാന്നി ഏരിയ കമ്മറ്റിയംഗം ജിതിന്‍ രാജിനെയാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് തരംതാഴ്ത്തിയത്. ഉന്നക്കാവ് ബ്രാഞ്ച് സെക്രട്ടറി സണ്ണി സൈമണിന്റെ പരാതിയിലാണ് നടപടി.
കഴിഞ്ഞ മാസം എട്ടിന് പുലര്‍ച്ചെ 12.30 ന് ഉന്നക്കാവ് ബ്രാഞ്ച് കമ്മറ്റിയംഗത്തെ ഫോണില്‍ വിളിച്ച ജിതിന്‍ തല്ലുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ബ്രാഞ്ച് കമ്മറ്റി അംഗമായ സൈജു ഈ വിവരം അപ്പോള്‍ തന്നെ സെക്രട്ടറിയായ സണ്ണിയുടെ വീട്ടില്‍ ചെന്ന് പറഞ്ഞു. സണ്ണി ജിതിനെ വിളിച്ചപ്പോഴായിരുന്നു അസഭ്യ വര്‍ഷം. ഡിവൈഎഫ്ഐ ഭാരവാഹി കൂടിയായ ജിതിന്‍രാജ് ബ്രാഞ്ച് സെക്രട്ടറിയാണ് വിളിക്കുന്നത് എന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് അസഭ്യം വിളിച്ചതെന്ന് പരാതിയില്‍ പറയുന്നു. കാള്‍ സണ്ണി റെക്കോഡ് ചെയ്യുകയും ഉപരി കമ്മറ്റികള്‍ക്ക് പരാതി നല്‍കകുയാുമായിരുന്നു. സൈജുവിനെ നിറത്തിന്റെ പേരില്‍ അധിക്ഷേപിക്കുകയും ചെയ്തു.
പത്തനംതിട്ടയിലെ സിപിഎമ്മില്‍ നടപടി തുടരുകയാണ്. കഴിഞ്ഞ ദിവസം സിപിഎം തുമ്പമണ്‍ ടൗണ്‍ സൗത്ത് ബ്രാഞ്ച് സെക്രട്ടറി അര്‍ജുന്‍ ദാസിനെ പന്തളം ഏരിയ കമ്മറ്റി പുറത്താക്കിയിരുന്നു. ഏരിയ കമ്മറ്റിയുടെ ശിപാര്‍ശ ജില്ലാ കമ്മറ്റിയുടെ അംഗീകാരത്തിനായി വിട്ടിരിക്കുകയാണ്. ഗുണ്ടായിസവും നാട്ടുകാര്‍ക്ക് നേരെയുള്ള അസഭ്യ വര്‍ഷവുമാണ് അര്‍ജുന്‍ ദാസിന് പുറത്തേക്കുള്ള വഴി തെളിച്ചത്.