തിരുവനന്തപുരം: മുന്നാക്ക സമുദായ വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനത്ത് നിന്ന് കേരള കോൺഗ്രസ് ബി സംസ്ഥാന ട്രഷറർ കെ ജി പ്രേംജിത്തിനെ മാറ്റി. ഈ സ്ഥാനം സിപിഎം ഏറ്റെടുത്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എം രാജഗോപാലൻ നായരെ ചെയർമാനായി നിയമിച്ചു. ആർ ബാലകൃഷ്ണപിള്ള അന്തരിച്ചതിനെ തുടർന്ന് 2021 ഡിസംബറിലാണ് പ്രേംജിത്തിനെ ചെയർമാനായി നിയമിച്ചത്.

എൽ.ഡി.എഫിൽ ഇടഞ്ഞു നിൽക്കുകയും നിരന്തരം സർക്കാരിന് എതിരെ വിമർശനം ഉന്നയിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് കേരള കോൺഗ്രസ് ബിയിൽ നിന്ന് മുന്നാക്ക സമുദായ വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനം സിപിഎം ഏറ്റെടുത്തത്.

ചർച്ചയില്ലാതെ ചെയർമാൻ സ്ഥാനത്ത് ന്നിന്ന് നീക്കിയതിൽ കേരള കോൺഗ്രസ് ബി കടുത്ത അതൃപ്തി അറിയിച്ചതായാണ് റിപ്പോർട്ട്. പാർട്ടിക്ക് ചെയർമാൻ സ്ഥാനം നൽകിയത് മുന്നണിയിലെ ചർച്ചകളുടെ അടിസ്ഥാനത്തിലായിരുന്നു. സിപിഎം തീരുമാനം ഏകപക്ഷീയമാണെന്നും ചെയർമാൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയ നടപടിയിൽ മുന്നണിയെ പ്രതിഷേധം അറിയിക്കുമെന്നും നേതൃത്വം അറിയിച്ചു