- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെപിസിസി മീഡിയ സെല്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും ഷമ മുഹമ്മദിനെ ഒഴിവാക്കി; നീക്കം ചെയ്തത് ദീപ്തി മേരി വര്‍ഗീസ്; പുറത്താക്കിയത് നേതൃത്വത്തിന്റെ നിര്‍ദേശത്താല്‍; എഐസിസി വക്താവ് പ്രദേശിക ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ദീപ്തിയുടെ വിശദീകരണം; ഹൈക്കമാന്‍ഡിന് പരാതി നല്കി ഷമ
കെപിസിസി മീഡിയ സെല്ലല്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും ഷമ മുഹമ്മദിനെ ഒഴിവാക്കി
തിരുവനന്തപുരം: കെപിസിസിയില്‍ വനിതാ നേതാക്കള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍. കെപിസിസിയുടെ മീഡിയ സെല്ലിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും എഐസിസി വക്താവ് ഷമ മുഹമ്മദിനെ ഒഴിവാക്കി. ഗ്രൂപ്പിന്റെ അഡ്മിന്‍മാരില്‍ ഒരാളായ ദീപ്തി മേരി വര്‍ഗീസാണ് ഷമയെ ഗ്രൂപ്പില്‍ നിന്നും റിമൂവ് ചെയ്തത്. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഷമയെ പുറത്താക്കിയതെന്നാണ് ദീപ്തി മേരി വര്‍ഗീസ് വിശദീകരിക്കുന്നത്. എന്നാല്‍, ആരാണ് നിര്‍ദേശിച്ചത് എന്ന കാര്യത്തില്‍ അടക്കം അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ട്.
എഐസിസി വക്താവാണ് ഷമ മുഹമ്മദ്. അതുകൊണ്ട് തന്നെ ഇവര്‍ മലയാളം ചാനല്‍ ചര്‍ച്ചകളില്‍ അടക്കം സജീവമായി പങ്കെടുക്കുന്ന വ്യക്തിയാണ് ഷമ. എന്നാല്‍ എഐസിസി നേതാവ് പ്രാദേശിക ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ട എന്ന തീരുമാനം കൊണ്ടാണ് ഷമയെ നീക്കിയത് എന്നാണ് ദീപ്തി മേരി വര്‍ഗീസ് വിശദീകരിച്ചത്. ഇന്ന് വൈകുന്നേരം 3.47ഓടെയാണ് ഷമയെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും ഒഴിവാക്കിയത്.
എഐസിസി നേതാവായ തന്റെ അവഹേളിക്കുന്നതിന് തുല്യമാണ് ഇപ്പോഴത്തെ നടപടി എന്നാണ് ഷമ കരുതുന്നത്. അതുകൊണ്ട് തന്നെ അവര്‍ കടുത്ത അമര്‍ഷത്തിലാണ്. തന്നോട് പറയാതെയാണ് പുറത്താക്കിയതെന്നും ഷമ പറയുന്നു. ഈ സാഹചര്യത്തില്‍ അവര്‍ തന്റെ പരാതി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുമ്പാകെ അറിയിച്ചിട്ടുണ്ട്. ഇതാദ്യമായല്ല ഷമയെ മീഡിയാ സെല്‍ ഗ്രൂപ്പില്‍ നിന്നും പുറത്താക്കുന്നത്. ആറ് മാസം മുമ്പും സമാനമായ സംഭവം ഉണ്ടായിരുന്നു.
അന്നും എഐസിസി വക്താവ് ഷമ മുഹമ്മദും കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസും തമ്മിലാണ് അഭിപ്രായ വ്യത്യാസം ഉടലെടുത്തത്. അന്നും ഷമയെ ഗ്രൂപ്പില്‍ നിന്നും റിമൂവ് ചെയ്തിരുന്നു. പിന്നീട് കെപിസിസി അധ്യക്ഷന്‍ അടക്കം ഇടപെട്ടാണ് ഷമയെ ഗ്രൂപ്പില്‍ തിരികെ കയറ്റിയത്. കെപിസിസി മാധ്യമ വിഭാഗത്തിന്റെ ചുമതലയും ദീപ്തി മേരി വര്‍ഗീസിനാണ്. പ്രധാന നേതാക്കളും കോണ്‍ഗ്രസുമായി ബന്ധമുള്ളവരെ ഉള്‍പ്പെടുത്തിയാണ് ഗ്രൂപ്പ് രൂപീകരിച്ചത്. ചാനല്‍ ചര്‍ച്ചകളിലെ നിലപാട്, സര്‍ക്കാരിനെതിരായി ഉന്നയിക്കേണ്ട വിമര്‍ശനങ്ങള്‍, ആരൊക്കെ ഏത് ചാനലില്‍ ചര്‍ച്ചക്ക് പങ്കെടുക്കണം തുടങ്ങിയ വിവരങ്ങളാണ് ഈ ഗ്രൂപ്പില്‍ പങ്കുവച്ചിരുന്നത്. അന്നും യാതൊരു കാരണവും കൂടാതെയാണ് ഷമയെ പുറത്താക്കിയിരുന്നത്.
ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കാത്തതില്‍ ഷമ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. കേരളത്തില്‍ നിന്നും അകറ്റി നിര്‍ത്താനുള്ള ശ്രമം എന്ന വിമര്‍ശനമാണ് അന്നും ഇവര്‍ ഉയര്‍ത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താല്‍പര്യം ഷമ ഉന്നയിച്ചിരുന്നു. എന്നാല്‍ അതിന് സ്വീകാര്യത ലഭിച്ചിരുന്നില്ല. ഇതോടെ അടുത്തതായി നിയമസഭാ സീറ്റ് തരപ്പെടുത്താനാണ് ഷമയുടെ ശ്രമം. കണ്ണൂരിലെ പരിപാടികളില്‍ അടക്കം സജീവമാണ് ഷമ മുഹമ്മദ്.
അടുത്തിടെ കണ്ണൂരില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ പോലീസ് ജലപീരങ്കി പ്രയോഗത്തെയും നേരിട്ടു ഷമ പരിപാടിയില്‍ സജീവമായി നിന്നുരുന്നു. എന്നാല്‍, മലയാളം ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുമ്പോള്‍ ഭാഷപരമായ പോരായ്മ പലപ്പോവും ഷമക്ക് തിരിച്ചടിയായിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പു ഫലം വന്ന ദിവസം മഹാരാഷ്ട്ര വിഷയത്തില്‍ നടച്ച ചര്‍ച്ചയില്‍ ഷമ അസ്ഥാനത്ത് നടത്തിയ കമന്റ് സൈബറിടത്തല്‍ വ്യപകമായി പ്രചരിച്ചിരുന്നു. ഇത്തരം പശ്ചാത്തലത്തില്‍ അവരെ മലയാളം ചാനല്‍ ചര്‍ച്ചകളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ തീരുമാനമുണ്ടോ എന്ന കാര്യത്തില്‍ നേതൃത്വം തീരുമാനം കൈക്കൊണ്ടതാണോ എന്നതിലും വ്യക്തത കുറവുണ്ട്.