തിരുവനന്തപുരം: ഇപി ജയരാജനെ ഇടതു കണ്‍വീനര്‍ സ്ഥാനത്ത് നിന്നും സിപിഎം നീക്കം. എകെ ബാലന്‍ പുതിയ ഇടതു കണ്‍വീറാകുമെന്നാണ് സൂചന. സിപിഎം സംസ്ഥാന സമിതി ഇക്കാര്യത്തില്‍ തീരുമാനിക്കും. ജയരാജന്‍ സ്വയം രാജിവയ്ക്കുന്ന തരത്തില്‍ ചര്‍ച്ചകള്‍ സിപിഎം എത്തിക്കും. ഏതായാലും ഇന്നത്തെ സിപിഎം സംസ്ഥാന സമിതി യോഗം തീരുമാനിക്കും. ജയരാജന്‍ സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കില്ല. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ജയരാജന്‍ ചര്‍ച്ച നടത്തിയിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത് സിപിഎമ്മിന് തളര്‍ച്ചയായി. ഈ സാഹചര്യത്തിലാണ് ജയരാജനെതിരെ നടപടി വരുന്നത്. ഇക്കാര്യം ജയരാജനേയും നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. സിപിഎം പാര്‍ട്ടി സമ്മേളനത്തിലേക്ക് പോവുകയാണ്. അതിന് മുമ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ നടപടി എടുക്കാനാണ് നീക്കം. സിപിഎം സെക്രട്ടറി എംവി ഗോവന്ദന്റെ നിലപാട് ജയരാജന് എതിരാണ്.