- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാര്‍ട്ടി രഹസ്യങ്ങളും സഖാക്കളുടെ ചതികളും തുറന്നെഴുതാന്‍ ആത്മകഥ! വേട്ടയാടി വീട്ടിലാക്കിയവര്ക്ക് മറുപടിയാകും ആ പുസ്തകം; ഇപിയുടെ തിരിച്ചടി എഴുത്തില്‍
കണ്ണൂര്‍: ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ട ഇ പി ജയരാജന്‍ വിവാദങ്ങളെക്കുറിച്ച് പുസ്തകം എഴുതും. ആത്മകഥ എഴുതുകയാണ് ഇപി. എഴുത്ത് അന്തിമ ഘട്ടത്തിലാണെന്ന് ഇ പി പ്രതികരിച്ചു. എല്ലാ വിവാദങ്ങളും തുറന്ന് എഴുതും. ഒരു ഘട്ടം കഴിയുമ്പോള്‍ എല്ലാം പറയാമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്തു നിന്നും പുറത്താക്കിയതില്‍ ഇപി കടുത്ത അതൃപ്തിയിലാണ്. തല്‍കാലം ഇപി പ്രതികരിക്കില്ല. സിപിഎമ്മില്‍ നിന്നും അവധിയെടുക്കും. ആത്മകഥയോടെ രാഷ്ട്രീയം വിടുകയും ചെയ്യും. നടപടി എടുത്തതോടെ താന്‍ […]
കണ്ണൂര്‍: ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ട ഇ പി ജയരാജന്‍ വിവാദങ്ങളെക്കുറിച്ച് പുസ്തകം എഴുതും. ആത്മകഥ എഴുതുകയാണ് ഇപി. എഴുത്ത് അന്തിമ ഘട്ടത്തിലാണെന്ന് ഇ പി പ്രതികരിച്ചു. എല്ലാ വിവാദങ്ങളും തുറന്ന് എഴുതും. ഒരു ഘട്ടം കഴിയുമ്പോള്‍ എല്ലാം പറയാമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്തു നിന്നും പുറത്താക്കിയതില്‍ ഇപി കടുത്ത അതൃപ്തിയിലാണ്. തല്‍കാലം ഇപി പ്രതികരിക്കില്ല. സിപിഎമ്മില്‍ നിന്നും അവധിയെടുക്കും. ആത്മകഥയോടെ രാഷ്ട്രീയം വിടുകയും ചെയ്യും. നടപടി എടുത്തതോടെ താന്‍ പി ജയരാജനെ പോലെ പാര്‍ട്ടിക്ക് വഴങ്ങില്ലെന്ന സന്ദേശമാണ് ഇപി നല്‍കുന്നത്. പിജെ എന്ന പി ജയരാജനെതിരെ നടപടികളിലൂടെ പാര്‍ട്ടി ഒതുക്കിയെങ്കിലും ഒരിക്കലും പിജെ പരസ്യ വിമര്‍ശനം നടത്തിയില്ല. എന്നാല്‍ ഇപിയുടേത് വേറിട്ട വഴിയാകും.
സി. പി.എമ്മിനെയും ഇടതു മുന്നണിയെയും വെട്ടിലാക്കിയ നിലപാടുകളിലൂടെയും ബിസിനസ് ബന്ധങ്ങളിലൂടെയും പാര്‍ട്ടി വിരുദ്ധ സൗഹൃദങ്ങളിലൂടെയും വിവാദങ്ങളില്‍ ചാടിയ ഇ.പി. ജയരാജനെ ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി രാമകൃഷ്ണന്‍ എം.എല്‍.എയാണ് പുതിയ കണ്‍വീനര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് മുഖ്യമന്ത്രിക്കു വരെ പാര്‍ട്ടിയോഗങ്ങളില്‍ കടുത്ത വിമര്‍ശനം കേള്‍ക്കേണ്ടിവന്നു. സംഘടനാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ പരിധിവിട്ട വിമര്‍ശനവും നേതൃത്വത്തിന് എതിരായ നീക്കവും വേണ്ടെന്നതിന്റെ സൂചനയാണ് ഇ.പിക്കെതിരായ നടപടി. ഫെബ്രുവരിയില്‍ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം ഇ.പിയുടെ രാഷ്ട്രീയ ഭാവി നിശ്ചയിക്കും. ഇ. പി കേന്ദ്ര കമ്മിറ്റി അംഗമായി തുടരുമെന്ന് സംസ്ഥാന സെക്രട്ടറി എം. വി.ഗോവിന്ദന്‍ വ്യക്തമാക്കിയിട്ടുണ്ട്.
പിണറായിയും അന്തരിച്ച കോടിയേരി ബാലകൃഷ്ണനും കഴിഞ്ഞാല്‍ സി.പി. എമ്മിലെ പ്രമുഖനും സീനിയറും ആയിരുന്ന ഇ.പി. പാര്‍ട്ടിക്ക് വിധേയനായി നില്‍ക്കുമോ എന്നാണ് കണ്ടറിയേണ്ടത്. 'ഇ.പി ജയരാജന് കണ്‍വീനറുടെ ചുമതല പൂര്‍ണമായും നിര്‍വഹിക്കാന്‍ പരിമതിയുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതികരണങ്ങളിലെ പ്രശ്‌നങ്ങളും കാരണമായി. ഇത് സംഘടനാ നടപടിയല്ല. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗമായി തുടരും".- എം.വി ഗോവിന്ദന്റെ ഇപിയെ മാറ്റിയതിനെ കുറിച്ചുള്ള പ്രതികരണം ഇതായിയിരുന്നു. പാര്‍ട്ടിയില്‍നിന്നല്ല, ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്നാണ് ഇ.പി. ജയരാജനെ മാറ്റിയതെന്ന് സിപിഎം നേതാക്കള്‍ക്ക് ന്യായീകരിക്കാം. പക്ഷേ, ജയരാജന്‍ മാറിയതല്ല, മാറ്റിയതാണെന്ന് സിപിഎം പറയുമ്പോള്‍ എല്ലാമായി. ജയരാജന്‍ സിപിഎമ്മില്‍നിന്ന് അവര്‍ പുറത്താക്കിയ നേതാക്കളായ എം.വി. രാഘവന്റെയും കെ.ആര്‍. ഗൗരിയുടെയും പിന്‍ഗാമിയായി മാറിക്കഴിഞ്ഞിരിക്കുന്നു.
1986 ലാണ് രാഘവനെ സിപിഎം പുറത്താക്കാന്‍ നടപടി തുടങ്ങിയത്. പാര്‍ട്ടി നയത്തിന് ബദല്‍ രേഖ അവതരിപ്പിച്ചതായിരുന്നു കാരണം. അന്ന് ഒപ്പമുണ്ടായിരുന്ന ഇ.കെ. നായനാര്‍ക്ക് നടപടി നേരിടേണ്ടിവന്നില്ല. 1994 ജനുവരി ഒന്നിനാണ് ഗൗരിയമ്മയെ സിപിഎം പുറത്താക്കിയത്. പാര്‍ട്ടി അച്ചടക്ക ലംഘനം, പാര്‍ട്ടിയെ വെല്ലുവിളിക്കല്‍, എതിര്‍ രാഷ്ട്രീയ സംഘടനാ നേതാക്കളുമായി കൂട്ടുചേരല്‍ തുടങ്ങിയവയായിരുന്നു ആരോപണങ്ങള്‍. കെ.ആര്‍. ഗൗരി തന്റേടത്തോടെ പുതിയ പാര്‍ട്ടിയുണ്ടാക്കി. രാഘവനും ഗൗരിയും പാര്‍ട്ടികളുണ്ടാക്കി, സിപിഎമ്മിന്റെ എതിര്‍ മുന്നണിയായ യുഡിഎഫില്‍ ചേര്‍ന്ന് മന്ത്രിമാരായി. എന്നാല്‍ ഈ ര്ണ്ടു വഴിയും ഇപി തേടില്ല. പകരം പുറത്തു നിന്ന് സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുകായാകും ചെയ്യുക. ഇതിന് വേണ്ടിയാണ് ആത്മകഥ എന്നാണ് വിലയിരുത്തല്‍. പല പാര്‍ട്ടി രഹസ്യങ്ങളും ഇപി ആത്മകഥയിലൂടെ പറഞ്ഞേക്കും.
ബിജെപി ബന്ധം ആരോപിച്ച് ഇ.പി.ജയരാജനെ ഒഴിവാക്കിയത് സിപിഎമ്മിനെതിരെ കോണ്‍ഗ്രസ് ആയുധമാക്കുമെന്നും വ്യക്തമാണ്. 'ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി' എന്ന നിലയില്‍ സിപിഎം നടത്തുന്ന പ്രചാരണത്തിനു ജയരാജന്റെ പേരുപറഞ്ഞ് മറുപടി നല്‍കുകയാണു ലക്ഷ്യം. കണ്‍വീനര്‍ സ്ഥാനത്തുനിന്നു നീക്കിയതുവഴി ഇ.പി ബിജെപി ബന്ധം സിപിഎം സമ്മതിച്ചെന്ന പ്രചാരണം കോണ്‍ഗ്രസ് ശക്തമാക്കും.