കണ്ണൂര്‍: സംസ്ഥാന നേതൃത്വവുമായി ഇടത്തു നില്‍ക്കുന്ന മുതിര്‍ന്ന നേതാവ് ഇപി ജയരാജന്‍ കേന്ദ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു. ഏപ്രിലില്‍ മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ കരട് അവലോകനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് ഇപി ജയരാജന്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഇപി ജയരാജന്‍ പങ്കെടുത്തിരുന്നില്ല. എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞതിന് ശേഷം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും ഇപി പങ്കെടുക്കാറില്ല.

കണ്ണുര്‍ പയ്യാമ്പലത്ത് നടന്ന കോടിയേരി, അനുസ്മരണ പരിപാടിയിലും മറ്റു ചില പ്രാദേശിക പരിപാടികളിലും മാത്രമേ ഇപി ജയരാജന്‍ പങ്കെടുത്തിരുന്നുള്ളു. പാപ്പിനിശേരി അരോളി യിലെ വീട്ടില്‍ വിശ്രമജീവിതം നയിച്ചു വരികയാണ് ഇപി ജയരാജന്‍. ഇതിനിടെയില്‍ ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പുകളിലും വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലും പ്രചാരണം നടത്തുന്ന നേതാക്കളുടെ പേരില്‍ ഇ.പി ജയരാജനില്ല. പാര്‍ട്ടി ഏരിയാ സമ്മേളനങ്ങളിലും ഇപി ജയരാജന്‍ ഉദ്ഘാടന നായി ക്ഷണിക്കപ്പെട്ടിട്ടില്ല. എന്നാല്‍ മറ്റു കേന്ദ്ര കമ്മിറ്റിയംഗങ്ങളായ കെ.കെ ശൈലജയും പി.കെ ശ്രീമതിയും പാര്‍ട്ടി ഏരിയാ സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നുണ്ട്.

ഇതൊക്കെ പാര്‍ട്ടി നേതൃത്വം കൂട്ടായി തീരുമാനിക്കുന്ന താന്നെന്നും ചുമതല ഏല്‍പ്പിക്കുന്നവര്‍ അതു നന്നായി നിര്‍വഹിക്കുന്നുണ്ടെന്നായിരുന്നു ഈ വിഷയത്തില്‍ ഇ.പി ജയരാജന്റെ പ്രതികരണം. സി.പി. എമ്മില്‍ കണ്ണുരിലെ കരുത്തനായ നേതാവായ ഇ.പി ജയരാജന്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു ത്തുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. പാര്‍ട്ടി സമ്മേളനങ്ങളില്‍ മാത്രമല്ല തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും ഇ.പിമാറി നില്‍കുകയാണെന്നാണ് വിവരം. 75 വയസു കഴിഞ്ഞവരെ കേന്ദ്ര കമ്മിറ്റിയിലോ കീഴ്ഘടകങ്ങളിലോ ഉള്‍പ്പെടുത്തേണ്ടന്ന് കണ്ണുരില്‍ നടന്ന ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനിച്ചു.

ഈ വരുന്ന പാര്‍ട്ടി കോണ്‍ഗ്രസോടെ ഇപിയെ കേന്ദ്ര കമ്മിറ്റിയില്‍ നിന്നും സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്നും ഒഴിവാക്കാനാണ് സാധ്യത. എ.കെ ബാലന്‍, പി.കെ ശ്രീമതി എന്നിവരാണ് കേന്ദ്ര കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കാന്‍ സാധ്യതയുള്ള മറ്റു രണ്ട് മുതിര്‍ന്ന നേതാക്കള്‍. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന് ഈ കാര്യത്തില്‍ പ്രത്യേക ഇളവ് നല്‍കിയേക്കും കേരളത്തില്‍ ഭരണ കാലാവധി അവസാനിക്കാന്‍ ഇനി രണ്ടു വര്‍ഷം കൂടിയുള്ള സാഹചര്യത്തിലാണത്.

ഇപി ജയരാജന്‍, സിപിഎം, ഇടതു കണ്‍വീനര്‍, പാലക്കാട്