- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈദേകം ഓഹരിയിലെ അന്വേഷണം എന്തായെന്ന് പിജെ; പരിഗണിച്ചില്ലെന്ന് ഗോവിന്ദന്‍; ഇപിയ്‌ക്കെതിരെ പി ജയരാജന്‍ പോരാട്ടം തുടരും; കണ്ണൂരില്‍ ഇപി ഒറ്റപ്പെടും
തിരുവനന്തപുരം : ഇടതു കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഇപി ജയരാജനെ മാറ്റിയിട്ടും പി ജയരാജന്‍ രണ്ടും കല്‍പ്പിച്ച് മുമ്പോട്ട് തന്നെ. ഇപിയ്‌ക്കെതിരെ താന്‍ നല്‍കിയ പരാതിയില്‍ എന്തു നടപടി എടുത്തുവെന്ന ചോദ്യം പി ജയരാജന്‍ കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സമിതിയിലും ഉയര്‍ത്തി. അത് പരിഗണിക്കാതെയാണ് ഇപ്പോഴത്തെ നടപടിയെന്ന് സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്‍ വിശദീകരിക്കുകയും ചെയ്തു. റിസോര്‍ട്ടിലെ ഓഹരിയിലും അനധികൃത സ്വത്തിലും നടപടി വേണമെന്ന ആവശ്യം പി ജയരാജന്‍ ഇനിയും ഉയര്‍ത്തും. സിപിഎം കേന്ദ്ര നേതൃത്വത്തേയും […]
തിരുവനന്തപുരം : ഇടതു കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഇപി ജയരാജനെ മാറ്റിയിട്ടും പി ജയരാജന്‍ രണ്ടും കല്‍പ്പിച്ച് മുമ്പോട്ട് തന്നെ. ഇപിയ്‌ക്കെതിരെ താന്‍ നല്‍കിയ പരാതിയില്‍ എന്തു നടപടി എടുത്തുവെന്ന ചോദ്യം പി ജയരാജന്‍ കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സമിതിയിലും ഉയര്‍ത്തി. അത് പരിഗണിക്കാതെയാണ് ഇപ്പോഴത്തെ നടപടിയെന്ന് സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്‍ വിശദീകരിക്കുകയും ചെയ്തു. റിസോര്‍ട്ടിലെ ഓഹരിയിലും അനധികൃത സ്വത്തിലും നടപടി വേണമെന്ന ആവശ്യം പി ജയരാജന്‍ ഇനിയും ഉയര്‍ത്തും. സിപിഎം കേന്ദ്ര നേതൃത്വത്തേയും വീണ്ടും പരാതി അറിയിക്കും.
സിപിഎമമ്മില്‍ ഇപിയ്‌ക്കെതിരായ പരാതി നേരിട്ടുന്നയിച്ചത് പിജെയാണ്. കണ്ണൂരിലെ രാഷ്ട്രീയത്തില്‍ രണ്ടു പേരും വിരുദ്ധ ധ്രുവങ്ങളിലാണ്. കണ്ണൂരിലെ പിണറായി പക്ഷത്തിനെതിരെ പിജെ നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് ഇതും. ഇപി ഇന്ന് പിണറായി പക്ഷത്തെ കരുത്തനല്ല. അപ്പോഴും വൈദേകം റിസോര്‍ട്ട് വിവാദം ആളികത്തിക്കാനാണ് പിജെയുടെ ശ്രമം. ഇനിയും പരാതി സിപിഎം സംസ്ഥാന സമിതിയില്‍ ഉയര്‍ത്തും. ഇപിയെ പിണറായി വിജയനും കൈവിട്ടു കഴിഞ്ഞു. എംവി ഗോവിന്ദനും ശത്രുപക്ഷത്താണ്. ഇതോടെ കണ്ണൂര്‍ സിപിഎം രാഷ്ട്രീയത്തില്‍ ഇപിയുടെ പ്രതാപത്തിനും അന്ത്യമാകും.
തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായി നിരന്തരം ആരോപിക്കുന്ന ഇ.പി.ജയരാജന്‍ അതില്‍ പി.ജയരാജന്‍ കക്ഷിയാണെന്ന സൂചന നേരത്തെ നല്‍കിയിരുന്നു. കണ്ണൂരിലെ റിസോര്‍ട്ടിന്റെ എംഡി സ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ട രമേശന്‍ (കെ.പി.രമേഷ്‌കുമാര്‍) പി.ജയരാജനെ കണ്ടു സംസാരിച്ച ശേഷമാണ് തന്റെ പേര് ഇതിലേക്കു വലിച്ചിഴക്കപ്പട്ടതെന്ന ഇപിയുടെ വെളിപ്പെടുത്തല്‍ വിവാദത്തെ ചൂടുപിടിപ്പിച്ചിരുന്നു. കണ്‍വീനര്‍ സ്ഥാനം ഇപിയ്ക്ക് നഷ്ടമായിട്ടും പിജെ വിട്ടുകൊടുക്കുന്നില്ലെന്ന സൂചനയാണ് സംസ്ഥാന സമിതിയിലെ ചോദ്യം വ്യക്തമാക്കുന്നത്.
റിസോര്‍ട്ടിന്റെ തുടക്കം മുതല്‍ ഉണ്ടായിരുന്ന രമേശന്‍ പിന്നീടു ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലെ തന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അനഭിമതനായി. ഇതോടെ അദ്ദേഹം പി.ജയരാജനെ പോയി കണ്ടെന്ന് ആരോപിച്ചുകൊണ്ടാണ് 'ഗൂഢാലോചനയ്ക്കു' പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചുള്ള സൂചന ഇപി നല്‍കിയത്. 2022 ഡിസംബറില്‍ നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ റിസോര്‍ട്ട് സംബന്ധിച്ച് പി.ജയരാജന്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്കു പിന്നില്‍ രമേശനുമായി നടത്തിയ കൂടിക്കാഴ്ചയാണെന്നു സ്ഥാപിക്കാനാണ് ഇതുവഴി ഇപി ശ്രമിച്ചിരിക്കുന്നത്.
അതിനിടെ വൈദേകം റിസോര്‍ട്ട് മുന്‍ എംഡി രമേശനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണു വിഷയം സംസ്ഥാന കമ്മിറ്റിയില്‍ ഉന്നയിച്ചതെന്ന ഇ.പി.ജയരാജന്റെ പ്രസ്താവനയോടു പ്രതികരിക്കാനില്ലെന്നായിരുന്നു പി.ജയരാജന്റെ നിലപാട്. രമേശനുമായി കൂടിക്കാഴ്ച നടത്തിയെന്നോ, ഇല്ലെന്നോ പി.ജയരാജന്‍ സ്ഥിരീകരിച്ചില്ല. 'അഭിമുഖം ഞാന്‍ വായിച്ചിട്ടില്ല. വായിക്കാതെ പ്രതികരിക്കാനില്ല'-ഇതായിരുന്നു പി.ജയരാജന്‍ അന്ന് പറഞ്ഞത്.
വൈദേകം റിസോര്‍ട്ടിലെ ഓഹരികള്‍ ഒഴിവാകാന്‍ ഭാര്യ പി.കെ. ഇന്ദിര തീരുമാനിച്ചതായി ഇപി ജയരാജന്‍ പിന്നീട് പ്രതികരിച്ചിരുന്നു. വൈദേകത്തിലെ ഓഹരി പങ്കാളികളില്‍ ഒരാള്‍ മാത്രമാണ് ഭാര്യ. ഓഹരി മറ്റാര്‍ക്കെങ്കിലും കൊടുക്കാനാണ് തീരുമാനമെന്നും ഇ.പി. ജയരാജന്‍ അറിയിച്ചു. അതേസമയം, ബി.ജെ.പി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള നിരാമയയും വൈദേകം റിസോര്‍ട്ടും തമ്മിലുള്ള ഇടപാടുകള്‍ എന്താണെന്ന് വിശദീകരിക്കാന്‍ ജയരാജന്‍ തയാറായില്ല. ഇടപാടുകളെ കുറിച്ച് കമ്പനിയുമായി ബന്ധപ്പെട്ടവര്‍ വിശദീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിരവധി പേര്‍ കരാര്‍ അടിസ്ഥാനത്തില്‍ വൈദേകത്തില്‍ ചികിത്സകള്‍ നടത്താറുണ്ട്. ഭാര്യയുടെ ഉടമസ്ഥതയിലുള്ളതാണോ നിരാമയ എന്ന് രാജീവ് ചന്ദ്രശേഖരനോടാണ് ചോദിക്കേണ്ടതെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി. തന്റെ ഭാര്യക്ക് വൈദേകത്തില്‍ ഓഹരി പങ്കാളിത്തം ഉണ്ടായിരുന്നുവെന്ന് 2021ല്‍ തന്നെ താന്‍ സമ്മതിച്ചിട്ടുണ്ട്. നിലവിലെ വിവാദങ്ങളുടെയും തന്നെ കളങ്കപ്പെടുത്തുന്ന രീതിയിലേക്ക് പോകുന്ന പശ്ചാത്തലത്തിലാണ് ഭാര്യ ഓഹരി ഒഴിവാക്കാനുള്ള തീരുമാനം എടുത്തതെന്നും ഇ.പി. ജയരാജന്‍ വ്യക്തമാക്കിയിരുന്നു.