- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തുടക്കത്തിലെ കല്ലുകടി; കെ.സുധാകരന്റെ സാന്നിധ്യത്തിൽ നടന്ന യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങ് ഫർസീൻ മജീദ് ബഹിഷ്‌കരിച്ചു; ജില്ലാവൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കില്ലെന്നു മുന്നറിയിപ്പ്
കണ്ണൂർ:യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റായ വിജിൽ മോഹനൻ ചുമതലയേൽക്കുന്ന ചടങ്ങ് ഒരു വിഭാഗം നേതാക്കൾ ബഹിഷ്‌കരിച്ചു. എഗ്രൂപ്പുകാരനും ശ്രീകണ്ഠാപുരം നഗരസഭാകൗൺസിലറുമാണ് വിജിൽ മോഹൻ. കെ.സുധാകര പക്ഷത്തെ ഫർസീൻ മജീദിനെയാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടു നടന്നുവെന്ന ആരോപണവുമായി ഫർസീൻ മജീദ് രംഗത്തുവന്നിരുന്നു.
തെരഞ്ഞെടുപ്പിൽ വിജയിച്ച വിജിൽ മോഹനന്റെ സ്്ഥാനാരോഹണ ചടങ്ങിൽ നിന്നും ഫർസിന്മജീദും മറ്റുള്ളവരും വിട്ടുനിന്നിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാവൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് ഫർസീൻ മജീദ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഫർസീൻ മജീദ് ചടങ്ങിൽ പങ്കെടുക്കാത്തത് ഒഴിവാക്കാൻ പറ്റാത്ത മറ്റൊരു പരിപാടിയുള്ളതു കൊണ്ടാണെന്ന് യൂത്ത് കോൺഗ്രസ് മുൻജില്ലാപ്രസിഡന്റ്വിവാദങ്ങളുയർന്നതിനെ തുടർന്ന് അറിയിച്ചു.
യൂത്ത് കോൺഗ്രസിന് സംഘടനാ തിരഞ്ഞെടുപ്പിലൂടെ കരുത്തുറ്റ നേതൃത്വത്തെ ലഭിച്ചുവെന്നും ജന ജീവിതം ദുസഹമാക്കുന്ന ഭരണകൂടത്തിനെതിരെ സമര രംഗത്തേക്കിറങ്ങാനും ഭരണകൂട നെറികേടുകളെ ചോദ്യം ചെയ്യാനും കരുത്തുള്ള നേതൃത്വമാണ് യൂത്ത് കോൺഗ്രസ്സിന് ലഭിച്ചിരിക്കുന്നത് എന്നും കെ.സുധാകരൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡണ്ടായായി തിരഞ്ഞെടുക്കപ്പെട്ട വിജിൽ മോഹനന്റെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരരംഗത്ത് ഇറങ്ങുമ്പോൾ നേരിടേണ്ടി വരുന്ന കേസുകളിൽ കെപിസിസി സംരക്ഷണമൊരുക്കും എന്നും ഒരു പ്രവർത്തകനും നിരാശനാകേണ്ടി വരില്ലെന്നും കെ.സുധാകരൻ എംപി പറഞ്ഞു. ചടങ്ങിൽ വി.രാഹുൽ അധ്യക്ഷത വഹിച്ചു. നേതാക്കളായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ,സണ്ണി ജോസഫ് എം എൽ എ, ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ സോണി സെബാസ്റ്റ്യൻ,കെ ജയന്ത്, മുൻ ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, നേതാക്കളായ മുഹമ്മദ് ബ്ലാത്തൂർ,പി ടി മാത്യു,, വി. എ നാരായണൻ, എ ഡി മുസ്തഫ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി, വി കെ. ഷിബിന, ജോമോൻ ജോസ്, മിഥുൻ മോഹൻ,അഡ്വ. വി പി അബ്ദുൾ റഷീദ് ,റോബർട്ട് വെള്ളാംവെള്ളി,മുഹ്സിൻ കാതിയോട്, മേയർ ടി ഒ മോഹനൻ, ഡോ കെ വി ഫിലോമിന,റിജിൽ മാക്കുറ്റി, ശ്രീജ മഠത്തിൽ, പി മുഹമ്മദ് ഷമ്മാസ്, അതുൽ എം സി, കെ കമൽജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്