- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വിജയരാഘവനെ കാണുമ്പോള്‍ രണ്ട് മീറ്റര്‍ മാറി നടക്കണം, വിഷം മാത്രമാണ് അയാള്‍ ചീറ്റുന്നത്!ഒരു സമുദായത്തെ പ്രതികൂട്ടില്‍ നിര്‍ത്തി നാലു വോട്ട് വാങ്ങുന്ന പരിപാടി നിര്‍ത്തിക്കൂടെ കാവി കമ്യൂണിസ്റ്റുകളെ': വിവാദ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ഫാത്തിമ തഹ്ലിയ
എ വിജയരാഘവനെ രൂക്ഷമായി വിമര്‍ശിച്ച് ഫാത്തിമ തഹ്ലിയ
കോഴിക്കോട്: സി.പി.എം പി.ബി അംഗം എ. വിജയരാഘവനെ കാണുമ്പോള്‍ രണ്ട് മീറ്റര്‍ മാറി നടക്കണമെന്നും വിഷം മാത്രമാണ് അദ്ദേഹം ചീറ്റുന്നതെന്നും യൂത്ത് ലീഗ് സെക്രട്ടറി ഫാത്തിമ തഹ്ലിയ. വിജയരാഘവന്റെ വിവാദ പരാമര്‍ശത്തോട് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഫാത്തിമ തഹ്ലിയയുടെ വിമര്‍ശനം.
സി.പി.എം ഹിന്ദുത്വ മോഡ് ഓണാക്കിയിട്ടുണ്ടെന്നും സി.പി.എമ്മിന്റെ വര്‍ഗീയ മുഖങ്ങളായ വിജയരാഘവന് ഇനി ഓവര്‍ടൈം ഡ്യൂട്ടി ആകുമെന്നും തഹ്ലിയ കുറിച്ചു. നൈസായി വര്‍ഗീയത പറയുന്ന കാര്യത്തില്‍ ബി.ജെ.പിക്ക് സി.പി.എമ്മില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്. ഒരു സമുദായത്തെ പ്രതികൂട്ടില്‍ നിര്‍ത്തി നാല് വോട്ട് വാങ്ങുന്ന പരിപാടി നിര്‍ത്തിക്കൂടെ എന്നും ഫാത്തിമ തഹ്ലിയ ചോദിച്ചു.
ഫാത്തിമ തഹ്ലിയയുടെ ഫേസ്ബുക്ക് പോസ്റ്റ്:
സി.പി.എം ഹിന്ദുത്വ മോഡ് ഓണാക്കിയിട്ടുണ്ട്.
സി.പി.എമ്മിന്റെ വര്‍ഗീയ മുഖങ്ങളായ വിജയരാഘവന് ഇനി ഓവര്‍ടൈം ഡ്യൂട്ടി ആകും.
നൈസായി വര്‍ഗീയത പറയുന്ന കാര്യത്തില്‍ ബി.ജെ.പിക്ക് സി.പി.എമ്മില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്. ബി.ജെ.പി പറയുന്നത് പോലെ മുസ്ലിംകളെ പൂര്‍ണ്ണമായും വര്‍ഗീയവല്‍ക്കരിക്കാന്‍ സഖാക്കള്‍ മെനക്കെടാറില്ല.
പകരം എസ്.ഡി.പി.ഐയെയും ജമാഅത്തെ ഇസ്ലാമിയെയും മാത്രം ആക്രമിക്കും. പക്ഷെ ലക്ഷ്യം എസ്.ഡി.പി.ഐയോ ജമാഅത്തെ ഇസ്ലാമിയോ അല്ല.
വയനാട് പാര്‍ലമെന്റ് മണ്ഡലം പോലെ മൂന്നും നാലും ലക്ഷക്കണക്കിന് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് ജയിക്കുന്ന മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയെയും പോലെയുള്ള ചെറിയ പാര്‍ട്ടികളുടെ സഹായത്തോടു കൂടെയാണ് ജയിച്ചത് എന്ന് പറയുമ്പോള്‍ ലക്ഷ്യം ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും അല്ല എന്ന് വ്യക്തമല്ലേ.
ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും കേരളത്തില്‍ വളരുന്നു എന്ന് അമുസ്ലിങ്ങള്‍ക്കിടയില്‍ ഭീതി പരത്തി അമുസ്ലിം വോട്ടുകള്‍ ഏകീകരിക്കാനുള്ള വര്‍ഗ്ഗീയ ശ്രമമാണ് സി.പി.എം നടത്തുന്നത്.
ഒരു വ്യായാമ കൂട്ടായ്മയില്‍ പോലും വര്‍ഗീയത കാണുന്ന സി.പി.എം നേതാക്കള്‍ തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നത്. ഒരു സമുദായത്തെ പ്രതികൂട്ടില്‍ നിര്‍ത്തി നാലു വോട്ട് വാങ്ങുന്ന പരിപാടി നിര്‍ത്തിക്കൂടെ കാവി കമ്യൂണിസ്റ്റുകളെ.
വിജയരാഘവനെ കാണുമ്പോള്‍ രണ്ട് മീറ്റര്‍ മാറി നടക്കണം. വിഷം മാത്രമാണ് അയാള്‍ ചീറ്റുന്നത്!