- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്.ഡി.പി.ഐ. പരിപാടിയില്‍ പങ്കെടുത്ത് മുസ്ലിംലീഗ് പ്രവര്‍ത്തക സമിതിയംഗം; പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍; എം.സി. വടകരയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി അണികള്‍
എസ്.ഡി.പി.ഐ. പരിപാടിയില്‍ പങ്കെടുത്ത് മുസ്ലിംലീഗ് പ്രവര്‍ത്തക സമിതിയംഗം
കോഴിക്കോട്: എസ്.ഡി.പി.ഐ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതിയംഗം എം.സി. വടകര. എസ്.ഡി.പി.ഐ. വടകര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വഖഫ്-മദ്രസ സംരക്ഷണ സമിതി സെമിനാറിലാണ് ലീഗ് നേതാവായ എം.സി. ഇബ്രാഹീം (എം.സി. വടകര) പങ്കെടുത്തത്. ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
പാര്‍ട്ടിയുടെ ഉയര്‍ന്ന സ്ഥാനം അലങ്കരിക്കുന്ന ഒരാള്‍ എസ്.ഡി.പി.ഐയുടെ വേദിയില്‍ എത്തിയത് കടുത്ത പ്രതിഷേധത്തിന് വഴിയൊരുക്കിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ എം.സി. വടകരയ്ക്കെതിരെ കടുത്ത വിമര്‍ശനമാണ് ലീഗ് പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്.
വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐയുടെ നേതൃത്വത്തില്‍ നടത്തിയ സെമിനാറിലാണ് ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പങ്കെടുത്തത്. പരിപാടിയില്‍ പ്രത്യേക ക്ഷണിതാവായാണ് അദ്ദേഹം പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.