- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 'ജനശബ്ദം'; അഴിമതി രഹിതമായി ഭരണം നിര്‍വഹിച്ചു മാതൃക കാട്ടിയ ട്വന്റി:20- യുടെ സ്ഥാനാര്‍ഥികള്‍ക്ക് നിരുപാധിക പിന്തുണയെന്നും ഭാരവാഹികള്‍
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 'ജനശബ്ദം'
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കേരളത്തിലെ വിവിധ കര്‍ഷക സംഘടന കള്‍, സാമൂഹിക സംഘടനകള്‍, പരിതസ്ഥിതി സംഘടനകള്‍ എന്നിവയുടെ വിശാലമായ സഖ്യം പൊതു ധാരണയുടെ അടിസ്ഥാനത്തില്‍ മത്സരിക്കുമെന്ന് സഖ്യം നേതാക്കള്‍ എറണാകുളം പ്രസ് ക്ലബില്‍ വച്ച് നടത്തിയ പത്ര സമ്മേളനത്തില്‍ അറിയിച്ചു. ജനശബ്ദം എന്ന പേരിലായിരിക്കും സഖ്യം തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
തദ്ദേശ സ്ഥാപനങ്ങളെ രാഷ്ട്രീയത്തിന്റെ അതിപ്രസരത്തില്‍ നിന്ന് വിമുക്തമാക്കി ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതിനാണ് ജനശബ്ദം എന്ന പേരില്‍ വ്യത്യസ്ത സംഘടനകള്‍ സഖ്യമായി മത്സരിക്കുന്നത്. ജനാധികാര ജനാധിപത്യം എന്ന രാഷ്ട്രീയ ആശയത്തിന്റെ അടിസ്ഥാനത്തില്‍ രൂപം കൊടുത്ത പൊതു തിരെഞ്ഞെടുപ്പ് പത്രിക ജനശബ്ദത്തിന് പൊതുവായുണ്ടാകും. 'സുരക്ഷ കേരളം, സുഭിക്ഷ കേരളം, സുന്ദര കേരളം' ജനാധികാര ജനാധിപത്യത്തിലൂടെ എന്നുള്ളതായിരിക്കും ജനശബ്ദത്തിന്റെ ലക്ഷ്യം.
അത്രയ്ത ആശ്രമത്തിന്റെ അധിപന്‍ സ്വാമി ഗുരുശ്രീ കിസ്സാന്‍ സര്‍വീസ് സൊസൈറ്റിയുടെ സംസ്ഥാന പ്രസിഡന്റ് ജോയി ജോസഫ് മൂക്കന്‍ത്തോട്ടത്തിന് ജനശബ്ദത്തിന്റ പ്രകടന പത്രിക കൈമാറി സംസ്ഥാന തലത്തില്‍ പ്രകടനപത്രികയുടെ പ്രകാശനം നിര്‍വഹിച്ചു. തദ്ദേശ സ്ഥാപനങ്ങളില്‍ അഴിമതിരഹിതമായി ഭരണം നിര്‍വഹിച്ചു മാതൃക കാട്ടിയ ട്വന്റി:20- യുടെ സ്ഥാനാര്‍ഥികള്‍ക്ക് ജനശബ്ദം ഭാരവാഹികള്‍ നിരുപാധക പിന്തുണ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വിംഗ് കമാണ്ടര്‍ (റിട്ട.) എന്‍ ജെ മാത്യു, അഡ്വ. സോണു അഗസ്റ്റിന്‍, ശിവ മക്രോ, റോജര്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.




