- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമസ്തയുടെ ശക്തി ഓരോരുത്തരും മനസ്സിലാക്കണം; സമീപനത്തിലും ആ രീതിയില്‍ പ്രവര്‍ത്തിക്കണം; ആരും അവഗണിക്കരുത്; മുസ്ലീം ലീഗിന് പരോക്ഷ മറുപടിയുമായി പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍; പരാമര്‍ശം ഉമര്‍ ഫൈസിക്ക് എതിരായ വിമര്‍ശന പശ്ചാത്തലത്തില്‍
ലീഗിന് പരോക്ഷ മറുപടിയുമായി പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
കോഴിക്കോട്: ഉമര്‍ ഫൈസിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ, മുസ്ലീം ലീഗിന് പരോക്ഷ മറുപടിയുമായി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്തയുടെ ശക്തി ഓരോരുത്തരും മനസ്സിലാക്കണം. സമസ്തയോടുള്ള സമീപനത്തിലും ആ രീതിയില്‍ പ്രവര്‍ത്തിക്കണം. സമസ്ത വലിയ ശക്തിയാണ്, ആരും അവഗണിക്കരുതെന്നും ജിഫ്രി തങ്ങള്‍ മുന്നറിയിപ്പ് നല്‍കി. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളോടും പറയാനുള്ളത് എന്ന ആമുഖത്തിലാണ് ജിഫ്രി തങ്ങളുടെ പ്രതികരണം.
സാദിഖലി തങ്ങള്‍ക്കെതിരായ ഉമര്‍ ഫൈസി മുക്കത്തിന്റെ വിമര്‍ശനമാണ് ലീഗ്-സമസ്ത തര്‍ക്കത്തിന്റെ കാരണം. പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് നേതാക്കള്‍ ഉമര്‍ ഫൈസിക്കെതിരെ രംഗത്തെത്തിയിരുന്നു. ഉമര്‍ ഫൈസിയെ സമസ്ത നേതൃത്വം തള്ളിപ്പറഞ്ഞെങ്കിലും അതുകൊണ്ട് മാത്രം പരിഹാരമാവില്ല എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
സാദിഖലി തങ്ങളെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് കെ.എം ഷാജിയും പറഞ്ഞിരുന്നു. സിപിഎമ്മിന്റെ സ്ലീപിങ് സെല്ലുകള്‍ സമുദായത്തിനകത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം വളാഞ്ചേരിയില്‍ മുസ്ലിം ലീഗ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ.എം ഷാജി. സമസ്തക്കാര്‍ മാത്രമല്ല മറ്റു സംഘടനകളിലുമുള്ളവര്‍ക്കു കൂടിയുള്ളതാണ് ലീഗ്. സമുദായത്തിന്റെ ആകെ നേതൃത്വമാണ് പാണക്കാട് കുടുംബം. എല്ലാ മതസമുദായങ്ങളെയും ഒരുമിപ്പിക്കുന്ന നേതൃത്വമാണ് അവര്‍. സമസ്ത പരന്നുകിടക്കുന്ന വലിയൊരു ആശയമാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിശാലമായ ഐക്യസംഘമാണത്. അതിനു മുകളിലാണ് പാണക്കാട് സയ്യിദുമാര്‍ ഇരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉമര്‍ ഫൈസിക്കെതിരെ നടപടി വേണമെന്ന് ഷാജി ആവശ്യപ്പെട്ടു.
ഏതു കൊമ്പത്തുള്ളയാളായാലും സിപിഎമ്മും മാര്‍ക്സിസവും കൊള്ളാമെന്നു കരുതുന്നവര്‍ക്ക് അങ്ങോട്ടു പോകാം. പക്ഷേ, സമുദായത്തെ അവിടേക്കു കൊണ്ടുപോകാമെന്ന് ആരും കരുതേണ്ട. ഞങ്ങള്‍ പടയാളികളെപ്പോലെ പൊരുതി ഇവിടെ നില്‍ക്കുമെന്നും ഷാജി പറഞ്ഞു.