- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ തരംഗം; പക്ഷേ ബേപ്പൂരില്‍ തികഞ്ഞ പി വി അന്‍വര്‍ പരാജയമാകാനാണ് സാധ്യത; റിയാസ് മണ്ഡലത്തില്‍ കുറേ നല്ല കാര്യങ്ങള്‍ ചെയ്തു; ഒരുപാട് ബന്ധങ്ങളുണ്ട്: ജോയ് മാത്യു പറയുന്നു
കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ തരംഗം

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ തരംഗമാണ് നിലവിലുള്ളതെന്ന് നടന്‍ ജോയ് മാത്യു. എല്‍ഡിഎഫ് മൂന്നാമത് അധികാരത്തില്‍ വരില്ല. ഭരണ വിരുദ്ധ വികാരം ശക്തമാണ്. എല്‍ഡിഎഫ് സര്‍ക്കാറിന്റെ കൊള്ളരുതായ്മകള്‍ പ്രകടമാണ്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകള്‍ പരാജയമാണ്. മാത്രമല്ല, യുഡിഎഫ് മുന്നോട്ട് വെക്കുന്ന പല പദ്ധതികളും, അത് സ്വപ്നങ്ങളാണെങ്കില്‍ പോലും പ്രതീക്ഷയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
നിലപാടുകളും വ്യത്യസ്തം. എല്ലാം യുഡുഎഫിനനുകൂലമായ തംരംഗത്തിന്റെ സൂചനകള്‍. യുഡിഎഫ് സര്‍ക്കാര്‍ വരും. എന്നാല്‍ ബേപ്പൂരില്‍ അന്‍വര്‍ തികഞ്ഞ പരാജായമാകാനാണ് സാധ്യത. മുഹമ്മദ് റിയാസിനെ സപ്പോര്‍ട്ട് ചെയ്യുകയല്ല. ഇടതുപക്ഷത്തിന് ശക്തമാ അടിത്തറയുള്ളതാണ് ബേപ്പൂര്‍. വികെസി മമ്മദ് കോയ ഉണ്ടാക്കിയെടുത്ത മണ്ഡലത്തില്‍ റിയാസ് വന്നു. അദ്ദേഹം കുറേ നല്ല കാര്യങ്ങള്‍ ചെയ്തു. ഒരുപാട് ബന്ധങ്ങളുണ്ട്. അന്‍വര്‍ മണ്ഡലത്തില്‍ പുതിയ ആളാണ്. അന്‍വര്‍ ചോദിച്ച് വാങ്ങിയതാണ്. വേഗം കൊടുക്കുകയും ചെയ്തു. അപ്പോള്‍ കണ്ടറിയണമെന്നും ജോയ് മാത്യു വ്യക്തമാക്കി.
അതേസമയം, ബേപ്പൂര്‍ മണ്ഡലത്തില്‍ പി വി അന്‍വര്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് നടത്തിയ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. ബേപ്പൂരില്‍ അന്‍വറിനെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും സീറ്റ് വിഭജനം പൂര്‍ത്തിയായാല്‍ മാത്രമേ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകൂ എന്നുമാണ് സതീശന്‍ വ്യക്തമാക്കിയത്.


