- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ സുധാകരനും വി ഡി സതീശനും ഒരുപോലെ പണി കൊടുക്കാൻ കെ സി വേണുഗോപാൽ; രാഹുലിന്റെ ആശ്രിതനായി കേരള എൻട്രിക്ക് ഒരുങ്ങുന്നു; ഖാർഗെയുടെ പൊളിറ്റിക്കൽ സെക്രട്ടറി പദവിയും കൈവിടുമെന്ന സൂചനയിൽ കേരളത്തിലേക്ക് നോട്ടം; തരൂരിന്റെ ജനകീയതയും സതീശന്റെ മോഹങ്ങളും തകർത്ത് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാൻ ചരടുവലി തുടങ്ങി; നോട്ടം കെപിസിസി അധ്യക്ഷ പദവിയിൽ
തിരുവനന്തപുരം: ദേശീയ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇപ്പോൾ ഏറ്റവും കരുത്തനായി മലയാളിയാണ് കെ സി വേണുഗോപാൽ. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എന്ന പദവിയും രാഹുൽ ഗാന്ധിയുടെ വിശ്വസ്തനും എന്നതുമാണ് അദ്ദേഹത്തിന് കരുത്തു കൂട്ടുന്ന ഘടകങ്ങൾ. ജനകീയതയിൽ ശശി തരൂരിന്റെ ഏഴയലത്ത് വരില്ലെങ്കിലും കെ സി തന്റെ ഡൽഹി രാഷ്ട്രീയം സവിശേഷമായി രൂപപ്പെടുത്തുകയായിരുന്നു. എന്നാൽ, രാഹുലിന്റെ വിശ്വസ്ഥനായി ഖാർഗെ എഐസിസി അധ്യക്ഷനായതോടെ കോൺഗ്രസിൽ ദേശീയ തലത്തിൽ അഴിച്ചുപണികളും തുടങ്ങുകയാണ്. അടുത്തു നടക്കാനിരിക്കുന്ന പ്ലീനറി സമ്മേളനത്തിൽ ചില നിർണായക നീക്കങ്ങൾ ഉണ്ടാകും. ഇതോടെ തന്റെ ഡൽഹിദൗത്യം അവസാനിപ്പിച്ച് കേരള എൻട്രിക്ക് ഒരുങ്ങുകയാണ് കെ സി വേണുഗോപാൽ. ഈ എൻട്രി നിലവിലെ കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും പണി കൊടുത്തു കൊണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.
സതീശനും വേണുഗോപാലും അടുപ്പത്തിലാണെന്ന് തരത്തിലാണ് സതീശന്റെ ഒരോ വാക്കുകളും നിലപാടുകളും പലപ്പോഴും പുറത്തുവരാറുള്ളത്. അടുത്തിടെ സുധാകരൻ വീണ്ടും കെ.പി.സിസി പ്രസിഡന്റായി തുടരുമെന്ന വാർത്തകളാണ് പുറത്തുവന്നത്.നേരത്തെ പല സന്ദർഭങ്ങളിലും സുധാകരനുമായി അത്ര വല്യ രസത്തിലല്ല വേണുഗോപാലെന്നായിരുന്നു വിലയിരുത്തൽ. ഇപ്പോഴത്തെ കാര്യത്തിൽ ഇതൊന്നുമല്ല പ്രസക്തം. അവർ രണ്ട് പേരും ഔട്ടാവുമെന്ന തരത്തിലുള്ള കാര്യങ്ങളാണ് പുറത്തേക്ക് വരുന്നത്.
കോൺഗ്രസിലെ ഇപ്പോഴത്തെ അണിയറ നീക്കങ്ങൾ ക്ലൈമാക്സിലേക്കെത്തണമെങ്കിൽ അടുത്ത മാസം പകുതിയോടടുക്കേണ്ടി വരും എന്നതാണ് വിവവരം. അന്നാണ് പാർട്ടിയുടെ പ്ലീനററി സ്മ്മേളനം ചേരുക.ആ സമ്മേളനത്തിൽ കോൺഗ്രസിനെ സംബന്ധിച്ച് നടക്കാൻ പോകുന്നത് തികച്ചും നാടകീയമായ നീക്കങ്ങളാകും.സ്മ്മേളനം ചേരുമ്പോൾ സംഘടനയുടെ താക്കോൽ മല്ലികാർജ്ജുൻ ഖാർഗെയുടെ കൈയിലാണെങ്കിലും കോൺഗ്രസിൽ ഇന്നും മുടിചൂടാ മന്നനായ രാഹുൽ ഗാന്ധിയെത്തുക ജോഡോ യാത്ര വഴി ലഭിച്ച സ്വീകര്യതയുടെ കരുത്തോടെയാകും.
രാഹുൽ കരുത്തനായി സമ്മേളനത്തിനെത്തുമ്പോൾ അദ്ദേഹത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ വേണുഗോപാലിന്റെ കരുത്തും വർദ്ദിക്കുെമെന്നത് തീർച്ച. പ്രസിഡന്റായിരിക്കുമ്പോൾ തന്നെ രാഹുലിന്റെ താത്പര്യങ്ങൾ തന്നെ സംരക്ഷിക്കുന്ന നിലപാടാണ് ഖർഗെ സ്വീകരിക്കുന്നതെന്ന് ഉറപ്പാണ്.ഈ സാഹചര്യത്തിലും പലപ്പോഴും കെ.സി വേണുഗോപാലിന്റെ കൂടി താത്പര്യങ്ങൾ നിലപാടാണ് ഖാർഗെ സ്വീകരിക്കുന്നത്. ഇതിന്റെ ആവശ്യമുണ്ടോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. ഉത്തരേന്ത്യയിലെ കോൺഗ്രസ് നേതാക്കളുടെ കണ്ണിലെ കരടായ കെ.സി വേണുഗോപാൽ നിന്നു പോന്നത്. ഇതുവരെ രാഹുലിന്റെ വിശ്വസ്തൻ എന്ന ലേബലിലാണ്. വേണുഗോപാലിന്റെ നീക്കങ്ങളിലൂടെ പാർട്ടി നീങ്ങിയാൽ ഒരിക്കലും രക്ഷപ്പെടില്ല എന്ന് പറഞ്ഞ മുതിർന്ന നേതാക്കൾ പലരുമുണ്ട്.
പലപ്പോഴും മുതിർന്ന നേതാക്കൾ പരസ്യമാക്കിയിട്ടുള്ള വേണുഗോപാലിനോടുള്ള അതൃപ്തി ഇപ്പോൾ ഖാർഗെക്ക് മുൻപിലും എത്തിയിട്ടുണ്ടെന്നതാണ് വസ്തുത. ഈ അതൃപ്തി പലപ്പോഴും ഖാർഗെക്കും ഉണ്ടായിട്ടുള്ളതാണ് എന്നതും ശ്രദ്ദേയമാണ്. ഈ അതൃപ്തികളാകെ തന്നെ പുറത്തുവരുന്ന സാഹചര്യം പ്ലീനററി സ്മ്മേളനത്തിലുണ്ടാവും. അന്നാണ് വേണുഗോപാലിന് സംഘടനയുടെ താക്കോൽ സ്ഥാനത്ത് തുടരാനാവുമോ എന്ന ചോദ്യം ഉയരുക. ദക്ഷിണേന്ത്യക്കാർക്ക് പ്രധാന പദവിയെന്ന വടി കൊണ്ട് വേണുഗോപാലിനെ അടിച്ചിരുത്താനാകും ഖാർഗെയും ഈ അവസരത്തിൽ ചിന്തിക്കുക. ഉത്തരേന്ത്യയിൽ നിന്നൊരു പേരിനാവും സമ്മേളനത്തിൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ഉയർന്നു വരിക
ദേശീയ തലത്തിൽ സംഘടനെയ ശക്തിപ്പെടുത്താൻ വടക്കേന്ത്യയിൽ നിന്നുള്ള സെക്രട്ടറിക്കാകും സാധിക്കുക എന്ന വാദത്താനും മുൻതൂക്കം. ഈ സ്ഥാനത്തേക്ക് ആരു വരുമൈന്നാണ ്അറിയേണ്ടത. രാഹുലിന്റെ വിശ്വസ്തനായ മറ്റേതെങ്കിലും നേതാവാകും എത്തുക എന്നാണ് സൂചനകളും. അതേസമയം പുതിയ എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി കെ സി വേണുഗോപാലിനെ നിയമിക്കാൻ സാധ്യതയും നിലവിലുണ്ടായിരുന്നു. കേരളത്തിലെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയക്ക് പ്രവർത്തക സമിതിയിലേക്കുള്ള വഴിയും തുറന്നിട്ടിരിക്കുകയാണ്. ഇതോടൊപ്പമാണ് കെ സിയെ ഖാർഗെയുടെ പൊളിറ്റിക്കൽ സെക്രട്ടറി പദവിയിലേക്ക് പരിഗണിക്കുന്നത്. എന്നാൽ, ഇക്കാര്യത്തിൽ ഖാർഗെയ്ക്ക് താൽപ്പര്യക്കുറവുണ്ടെന്നും സൂചനകളുണ്ട്. ഈ ഘട്ടത്തിലാണ് കേരളത്തിലേക്ക് രാഹുലിന്റെ ആശിർവാദത്തോടെ രംഗത്തിറങ്ങാൻ കെ സി ഒരുങ്ങുന്നത്.
കെപിസിസി അധ്യക്ഷ പദവിയിലേക്ക് എത്തി അടുത്ത തെരഞ്ഞെടുപ്പിനെ നയിക്കുക എന്നതാണ് കെ സിയുടെ നീക്കം. ഇതിനായി കെ സുധാകരൻ രാഷ്ട്രീയ വനവാസത്തിന് പോകേണ്ടി വരും. അതേസമയം മുന്നോക്ക സമുദായക്കാരനായ വി ഡി സതീശൻ കെപിസിസി അധ്യക്ഷ പദവിയിൽ ഇരിക്കുമ്പോൾ അതിന് സാധ്യമല്ല. അതുകൊണ്ട് തന്നെ പിന്നോക്ക സമുദായത്തിൽ നിന്നുള്ള വണ്ടൂർ എംഎൽഎ കെ സി അനിൽകുമാറിനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് അവരോധിക്കാനുള്ള സാധ്യത പോലും കാണുന്നുണ്ട്. അങ്ങനെയെങ്കിൽ കെ സി കെപിസിസി അധ്യക്ഷ പദവിയിലും അടുത്ത തവണ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായും കേരളത്തിൽ കളത്തിലുണ്ടാകും.
തരൂരിന്റെ ജനകീയതയും വി ഡി സതീശന്റെ മോഹങ്ങളും തകർത്താകും ഈ എൻട്രി എന്നതിനാൽ അദ്ദേഹം ഏറെ പണിപ്പെടേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്. മറിച്ച് സംഭവിക്കണെങ്കിൽ ഖാർഗെ തന്നെ തീരുമാനിക്കേണ്ടി വരും. തന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായി കെ സിയെ നിശ്ചയിക്കാൻ രാഹുൽ ആവശ്യപ്പെട്ടാൽ അദ്ദേഹം സമ്മതം മുളിയേക്കാം. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനാണ് കെ സി വേണുഗോപാൽ എന്നതിനാൽ അദ്ദേഹം പറയുന്നത് എന്തും കേൾക്കാനും നേതാക്കൾ തയ്യാറാകും.
അതേസമയം കോൺഗ്രസിലെ വേണുഗോപാലിന്റെ മുന്നേറ്റം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ നേതാക്കൾക്കിടയിൽ അത്ര രസിച്ചിട്ടില്ല. നിലവിൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമാണ് കെ സി വേണുഗോപാൽ. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഗോവ, മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് തോറ്റതിൽ കെ സി വേണുഗോപാൽ ടാർഗറ്റ് ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ കെ സി തിരിഞ്ഞു നോക്കാതെ ഹിമാചലിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്. രാഹുൽ ഗാന്ധിയും കാര്യമായ പ്രവർത്തനങ്ങളൊന്നും ഹിമാചലിൽ നടത്തിയിരുന്നില്ല.
എന്നാൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ പിന്തുണ വേണുഗോപാലിന് ഇപ്പോഴും ലഭിക്കുന്നുണ്ട്. ഒരുപക്ഷെ ഒരിക്കൽ കോൺഗ്രസിൽ അഹമ്മദ് പട്ടേലിനുണ്ടായിരുന്ന സ്ഥാനം കെ സി വേണുഗോപാലിന് കൈവന്നേക്കും എന്നാണ് വിലയിരുത്തുന്നവരുമുണ്ട്. എന്തായാലും അടുത്തമാസം നടക്കുന്ന പ്ലീനറി സമ്മേളനം എല്ലാം കൊണ്ടും നിർണായകമാകുമെന്നത് ഉറപ്പാണ്.




