- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മുഖ്യമന്ത്രിക്ക് മകളെ കിട്ടിയപ്പോള്‍ തൃശൂര് പോയി; നിരന്തരം മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്ന എസ്.എഫ്.ഐ.ഒ ഇപ്പോള്‍ എവിടെയുമില്ല': കെ എം ഷാജി പറയുന്നു
കോഴിക്കോട്: പി വി അന്‍വറിന്റെ ആരോപണങ്ങളില്‍ സര്‍ക്കാറും മുഖ്യമന്ത്രിയുടെ ഓഫീസും വെട്ടിലായിരിക്കവേ വിമര്‍ശനവുമായി മുസ്ലിംലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ എം ഷാജി. കേരളത്തില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് ഷാജി കുറ്റപ്പെടുത്തി. തൃശൂരിലെ സുരേഷ് ഗോപിയുടെ ജയം അജണ്ടകളുടെ ഭാഗമാണ്. തൃശൂര്‍ വേണോ മകള്‍ വേണോ എന്ന ചോദ്യമാണ് മുഖ്യമന്ത്രിക്ക് മുന്നില്‍ ഉണ്ടായിരുന്നത്. മകളെ കിട്ടിയപ്പോള്‍ തൃശൂര് പോയി. ഇതുമായി ബന്ധപ്പെട്ട് പി.വി. അന്‍വര്‍ എം.എല്‍.എ നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്നും കെ.എം. ഷാജി […]
കോഴിക്കോട്: പി വി അന്‍വറിന്റെ ആരോപണങ്ങളില്‍ സര്‍ക്കാറും മുഖ്യമന്ത്രിയുടെ ഓഫീസും വെട്ടിലായിരിക്കവേ വിമര്‍ശനവുമായി മുസ്ലിംലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ എം ഷാജി. കേരളത്തില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് ഷാജി കുറ്റപ്പെടുത്തി. തൃശൂരിലെ സുരേഷ് ഗോപിയുടെ ജയം അജണ്ടകളുടെ ഭാഗമാണ്. തൃശൂര്‍ വേണോ മകള്‍ വേണോ എന്ന ചോദ്യമാണ് മുഖ്യമന്ത്രിക്ക് മുന്നില്‍ ഉണ്ടായിരുന്നത്. മകളെ കിട്ടിയപ്പോള്‍ തൃശൂര് പോയി. ഇതുമായി ബന്ധപ്പെട്ട് പി.വി. അന്‍വര്‍ എം.എല്‍.എ നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്നും കെ.എം. ഷാജി പറഞ്ഞു.
"വര്‍ഗീയപരമായി തമ്മില്‍ തല്ലിക്കാനുള്ള, ബി.ജെ.പി -ഫാഷിസ്റ്റ് അജണ്ട അതുപോലെ നടപ്പാക്കാന്‍ കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നു എന്ന അന്‍വറിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. പൊലീസിന്റെ ഭീകരമായ നെക്‌സസ് രൂപപ്പെട്ടുവന്നിരിക്കുന്നു. തൃശൂര്‍പൂരം കലക്കാനുള്ള എ.ഡി.ജി.പിയുടെ ഇടപെടലുകളും സുരേഷ് ഗോപിയുടെ ജയവും ചേര്‍ത്തുവായിക്കാവുന്നതാണ്. ഇതിന്റെയൊക്കെ അടിസ്ഥാനമെന്താണ് തൃശൂരിലെ സുരേഷ് ഗോപിയുടെ ജയം അജണ്ടകളുടെ ഭാഗമാണ്. തൃശൂര്‍ വേണോ മകള്‍ വേണോ എന്ന ചോദ്യമാണ് മുഖ്യമന്ത്രിക്ക് മുന്നില്‍ ഉണ്ടായിരുന്നത്. മകളെ കിട്ടിയപ്പോള്‍ തൃശൂര് പോയി. നിരന്തരമായി മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്ന എസ്.എഫ്.ഐ.ഒ ഇപ്പോള്‍ എവിടെയുമില്ലെന്നും ഷാജി ചൂണ്ടിക്കാട്ടി.
സമീപകാല ചര്‍ച്ചകളിലൊന്നും മുഖ്യമന്ത്രിയുടെ മകളുമില്ല. അടിസ്ഥാനപരമായി സംഘപരിവാറിന്റെ അജണ്ട നടപ്പാക്കാന്‍ കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നു. അന്‍വര്‍ പറഞ്ഞ എല്ലാ കാര്യങ്ഹളും മുഖ്യമന്ത്രിയിലേക്കാണ് എത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഫോണ്‍ ചോര്‍ത്തുന്നു എന്ന് പറയുമ്പോള്‍ അത് എത്രമാത്രം ഗൗരവപ്പെട്ടതാണ് അന്‍വര്‍ പറയുന്നതുപോലെ ഒരു അജിത്തിലോ ശശിയിലോ നില്‍ക്കുന്ന കാര്യമല്ല ഇത്. ഇതിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. മുമ്പ് ഇക്കാര്യം പറഞ്ഞതിന് ഞാന്‍ വേട്ടയാടപ്പെട്ടു. ഇപ്പോള്‍ ഭരണപക്ഷ എം.എല്‍.എ പറയുന്നു തന്റെ ജീവന് ഭീഷണിയുണ്ടെന്ന്" -കെ.എം. ഷാജി പറഞ്ഞു.
പൊലീസ് സേനയിലെ ഉന്നതര്‍ക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ചാണ് പി.വി. അന്‍വര്‍ തോക്ക് ലൈസന്‍സിനായി മലപ്പുറം കലക്ടര്‍ക്ക് അപേക്ഷ നല്‍കിയത്. ജില്ലാ കലക്ടറുടെ ചേമ്പറില്‍ നേരിട്ടെത്തിയാണ് എം.എല്‍.എ അപേക്ഷ നല്‍കിയത്. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ മൂലം അവര്‍ക്ക് പകയും വിദ്വേഷവും ഉണ്ടായിട്ടുണ്ട്. തന്നെ അപായപ്പെടുത്താനുള്ള സാധ്യതയുണ്ടെന്നും വ്യക്തമാക്കിയാണ് അപേക്ഷ നല്‍കിയത്.
തുടര്‍ച്ചയായ രണ്ടാം ദിനവും എ.ഡി.ജി.പി അജിത് കുമാറിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളാണ് അന്‍വര്‍ എം.എല്‍.എ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയത്. തിരുവനന്തപുരത്തെ കവടിയാര്‍ കൊട്ടാരത്തിന് സമീപം അജിത് കുമാര്‍ 12,000 സ്‌ക്വയര്‍ ഫീറ്റില്‍ 'കൊട്ടാരം' പണിയുന്നുവെന്നാണ് തിങ്കളാഴ്ച ഉന്നയിച്ച പ്രധാന ആരോപണം. എ.ഡി.ജി.പിക്കെതിരെ കൊലപാതകമടക്കമുള്ള അതീവ ഗുരുതര ആരേപണങ്ങള്‍ ഇന്നലെയും അന്‍വര്‍ ഉയര്‍ത്തിയിരുന്നു. എ.ഡി.ജി.പിയെ നിയന്ത്രിക്കുന്നതില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി പരാജയമാണെന്നും അന്‍വര്‍ പറഞ്ഞു.