കോഴിക്കോട്: കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് പോകില്ലെന്ന് വ്യക്തമാക്കി കെ മുരളീധരൻ എംപി. ഇവിടെയുള്ള കോൺഗ്രസ് നേതാക്കൾ ആരും ബിജെപി യിലേക്ക് പോകില്ല. സുരേന്ദ്രനും മുരളീധരനും ഉള്ളിടത്തോളം കാലം ആരെങ്കിലും അതിനെ കുറിച്ച് ചിന്തിക്കുമോയെന്നും അദ്ദേഹം പരിഹാസ രൂപത്തിൽ പറഞ്ഞു. ഇന്നത്തെ സാഹചര്യത്തിൽ കോൺഗ്രസ് പാർട്ടിയെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നതിന് കെ കരുണാകരന്റെ മാർഗങ്ങൾ മാതൃക ആക്കണമെന്ന് കെ മുരളീധരൻ എം പി പറഞ്ഞു.

പറയേണ്ട കാര്യങ്ങൾ പാർട്ടി യോഗത്തിൽ പറയണം എന്നാണ് നിർദ്ദേശം. ഒരു തരത്തിൽ അതാണ് നല്ലത്. പാർട്ടി യോഗത്തിൽ പറഞ്ഞാൽ പത്രത്തിൽ വാർത്ത വരികയും ചെയ്യും, അച്ചടക്ക നടപടി ഉണ്ടാവുകയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികൂല സാഹചര്യങ്ങളെ എങ്ങനെ അനുകൂലം ആക്കാം എന്ന് തെളിയിച്ച നേതാവാണ് കെ കരുണാകരൻ. ആ ശൈലിക്ക് ഇന്നും പ്രസക്തി ഉണ്ട് .ഇന്ന് പാർട്ടിക്ക് അകത്ത് അത് പോലെ ഒരു കൂടി ആലോചന വേണം. കൂട്ടായ ചർച്ചകൾ ഉണ്ടായാൽ കഴിഞ്ഞ പാർലമെന്റിൽ നേടിയ പോലെ വലിയ വിജയം ആവർത്തിക്കാൻ കഴിയും

ലക്ഷ്യം തെരഞ്ഞെടുപ്പ് വിജയം ആണ്. അതിനു ശേഷമുള്ള കാര്യങ്ങളിൽ തീരുമാനം പിന്നീട്.അതിനു ശേഷം മതി ആരു ഭരിക്കണം എന്ന തീരുമാനം. ഓരോരുത്തരുടെയും കഴവിന് അനുസരിച്ച് ഉത്തരവാദിത്വം ഏൽപ്പിക്കണം. യുദ്ധം ജയിക്കാൻ എല്ലാ ആയുധങ്ങളും പ്രയോഗിക്കണം. തൽക്കാലം ആർക്കെതിരെയും താൻ ഒളിയമ്പ് എയ്യാനില്ല. സീറ്റ് ചർച്ചയും ആരു മത്സരിക്കണം എന്നൊക്കെ തീരുമാനിക്കാൻ സമയം ഉണ്ട്.സംഘടന താഴെ തലം മുതൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കണം.

പുനഃസംഘടന കാര്യങ്ങളിൽ ഇടപെടില്ലെന്നും കെ മുരളീധരൻ പറഞ്ഞു.ഒരാളെ മാറ്റി വേറെ ആളെ വക്കുമ്പോ ആയാൽ മികച്ച ആൾ ആയിരിക്കണം.ഇനി മുഴുവൻ സമയ പ്രവർത്തകർ വേണം.അല്ലെങ്കിൽ പാർട്ടിക്ക് പിടിച്ച് നിൽക്കാൻ പറ്റില്ല.സിപിഎം പ്രവർത്തനം തുടങ്ങി കഴിഞ്ഞു.ബിജെപി യുമായി ഏറ്റവും അധികം സഹകരിച്ച് മുന്നോട്ട് പോകുന്നത് കേരളത്തിലെ സർക്കാരാണ്. ന്യുനപക്ഷ വോട്ടുകൾ സമാഹരിക്കാൻ പരമാവധി കള്ളം പറയുന്ന സർക്കാരാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോഴിക്കോട് നിന്ന് കോൺഗ്രസ്സ് ന് എംഎൽഎ മാർ ഉണ്ടാകണം. വിവാദങ്ങൾ ഒഴിവാക്കി കൊണ്ട് മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.

എഴുത്തും വായനും ഉള്ളവരെ നമ്മുടെ പ്രസ്ഥാനത്തിന് പേടിയാണെന്നും തരൂർ വിഷയത്തിൽ പേരു പറയാതെ തന്നെ അദ്ദേഹം വ്യക്തമാക്കിയ കാര്യം. അങ്ങനെയുള്ളവർ വന്നാൽ എന്തെങ്കിലും ആകും എന്ന പേടി.കൂട്ടായ ചർച്ചകൾ ഉണ്ടായാൽ കഴിഞ്ഞ പാർലമെന്റിൽ നേടിയ പോലെ വലിയ വിജയം ആവർത്തിക്കാൻ കഴിയുമെന്നും കെ മുരളീധരൻ വ്യക്തമാക്കി.

നേരത്തെ കേരളത്തിലെ ഒരു പ്രമുഖ നേതാവ് ബിജെപിയിലേക്ക് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഇതിനോടകം തന്നെ കോൺഗ്രസിന്റെ പല ഉന്നത നേതാക്കളും ബിജെപിയിലേക്ക് തന്നെ കൂടുമാറി കഴിഞ്ഞു. ഇനിയും അത് തുടരാനാണ് സാധ്യതയെന്നായിരുന്നു പിണറായിയുടെ വാക്കുകൾ. ബിജെപിയെ പ്രതിരോധിക്കാൻ, അവർ ഇനിയും ഭരിച്ചാൽ രാജ്യത്തിന് വിനാശമുണ്ടാകുമെന്ന് കരുതുന്നവരുടെ കൂട്ടായ്മ വേണം. പ്രാദേശിക കക്ഷികൾ ചേരുന്ന ബദൽ രാഷ്ട്രീയമാണ് ഇന്ത്യയിൽ വരാനിരിക്കുന്നത്.

ഓരോ നടപടിയിലും കേരളത്തിനെതിരായ പ്രവർത്തനങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കി ശ്വാസം മുട്ടിക്കുകയാണ്. ഇത് എക്കാലവും തുടർന്ന് പോവാൻ സാധിക്കില്ല. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനെതിരേ വലിയ ജനവികാരം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്രനയങ്ങൾക്കെതിരായ ജനവികാരത്തിന്റെ തുടക്കമായിരിക്കും സി പി എം സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാന ജാഥ. വൻകി കോർപ്പറേറ്റുകളുടെ കീശ വീർപ്പിക്കുന്ന പ്രവർത്തിയാണ് കേന്ദ്രം നടത്തുന്നത്. ആഗോള പുരോഗതി പട്ടികയിൽ രാജ്യം ഏറെ പിന്നിലാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.