- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂര്യനും ചന്ദ്രനുമല്ല, പിണറായി കറുത്ത മേഘം; മലപ്പുറത്തിന്റെ പേരെടുത്ത് പറയുന്നത് ആര്‍എസ്എസിനെ സന്തോഷിപ്പിക്കാന്‍; പി ആര് ഏജന്‍സിക്കെതിരെ കേസെടുക്കണമെന്ന് കെ മുരളീധരന്
സൂര്യനും ചന്ദ്രനുമല്ല, പിണറായി കറുത്ത മേഘം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. സൂര്യനും ചന്ദ്രനുമല്ല, കറുത്ത മേഘമായി പിണറായി വിജയന് മാറിയെന്ന് മുരളി കുറ്റപ്പെടുത്തി. ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ് സിപിഎം. പിആര്‍ ഏജന്‍സിയാണ് പിണറായിയുടെ പ്രധാനപ്പെട്ട ഘടകം എന്ന പ്രതിപക്ഷ ആരോപണം ശരിയായി. പിആര്‍ ഏജന്‍സിക്കെതിരെ ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് കേസെടുക്കണം. അത് പറയാനുള്ള ധൈര്യം പിണറായിക്ക് ഉണ്ടോയെന്നും മുരളീധരന് ചോദിച്ചു.
മലപ്പുറം ജില്ലയുടെ പേരെടുത്ത് പറയുന്നത് ആര്‍എസ്എസിനെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ്. മുഖ്യമന്ത്രിക്ക് നേരിട്ട് പറയാന്‍ മടിയുള്ളത് പിആര്‍ ഏജന്‍സിയെ കൊണ്ട് പറയിപ്പിക്കുകയാണ്. മോദിയുടെ അനുയായികളാണ് ഈ കൂട്ടര്. ദേശദ്രോഹപരമായ വാര്‍ത്തയാണ് പുറത്തുവന്നത്. ആദ്യമായാണ് ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പിആര്‍ ഏജന്‍സിയെ ആശ്രയിക്കുന്നതെന്നും മുരളീധരന് പറഞ്ഞു.