- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി- സിപിഎം ഡീൽ ആവർത്തിക്കാൻ സാധ്യത; സരിൻ ആശയകുഴപ്പം ഉണ്ടാക്കുന്നു; എന്റെ ലക്ഷ്യം കോൺഗ്രസിനെ വിജയിപ്പിക്കുക എന്നതാണ്; തുറന്നടിച്ച് കെ മുരളീധരൻ
പാലക്കാട്: തൃശൂർ പൂരം അലങ്കോലമാക്കിയ ബി.ജെ.പിയുടെയും സി.പി.എമ്മിൻ്റെയും ഡീൽ പാലക്കാടും ആവർത്തിക്കാൻ സാധ്യത എന്ന് കോൺഗ്രസിലെ മുതിർന്ന നേതാവ് കെ മുരളീധരൻ പറഞ്ഞു.
അത്കൊണ്ട് ആണ് സരിന് സി.പി.എം. ചിഹ്നം കൊടുക്കാത്തതെന്നും ആളുകൾക്ക് ആശയക്കുഴപ്പമുണ്ടാക്കി ബി.ജെ.പിക്ക് വോട്ട് കുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും കെ മുരളീധരൻ തുറന്നടിച്ചു.
എപ്പോഴും കോൺഗ്രസിൽ നിന്നും പോകുന്നവരുടെ കണക്ക് മാത്രമേ എടുക്കാറുള്ളൂ. വരുന്നവരുടെ കണക്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുരളീധരന്റെ വാക്കുകൾ, ഒരു സ്‌റ്റേഷനിലെത്തുമ്പോള്‍ പത്ത് പേരിറങ്ങിയാല്‍ ഇരുപത് പേര് കയറും. അതിനെ കുറിച്ച് ആരും പറയുന്നില്ല. ഇനിയിപ്പോള്‍ കണ്‍വെന്‍ഷനും മറ്റും വരുകയല്ലേ. പാര്‍ട്ടി പോര്‍മുഖത്ത് നില്‍ക്കുമ്പോള്‍ പാര്‍ട്ടി ചെയ്യുന്നത് ശരിയോ തെറ്റോ എന്ന് ചര്‍ച്ച ചെയ്യുന്നത് പാര്‍ട്ടിയോടുള്ള വഞ്ചനയാണ്.
പാര്‍ട്ടിയില്‍നിന്ന് വിട്ടപോകുന്നവര്‍ പാര്‍ട്ടിയെ കുറിച്ച് നല്ലത് പറയില്ലല്ലോ. ഇപ്പോള്‍ ഞങ്ങളുടെ ലക്ഷ്യം യു.ഡി.എഫിനെ വിജയിപ്പിക്കുക എന്നാണെന്നും അതിലാണ് ശ്രദ്ധയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.