- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി പി ദിവ്യ ഗുഹയിലൊന്നും പോയി ഒളിച്ചിട്ടില്ല; നാടുവിട്ടുപോയിട്ടുമില്ല; ദിവ്യയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ്; സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ സുധാകരന്‍
പി പി ദിവ്യ ഗുഹയിലൊന്നും പോയി ഒളിച്ചിട്ടില്ല
കല്‍പറ്റ: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ പി.പി.ദിവ്യയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫിസാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. കല്‍പ്പറ്റ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ഇത്രയും വലിയ ദുരന്തമുണ്ടായിട്ടും പ്രതികരിക്കാന്‍ മുഖ്യമന്ത്രിയുടെ നാവ് പൊന്തിയില്ല. നാണം കെട്ട മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. പി.പി.ദിവ്യ ഗുഹയിലൊന്നും പോയി ഒളിച്ചിട്ടില്ല. നാടുവിട്ടുപോയിട്ടുമില്ല. പൊലീസിന്റെ സംരക്ഷണത്തിലാണ് ദിവ്യ കഴിയുന്നത്. മുഖ്യമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെ സെക്രട്ടറി പി.ശശിയുടേയോ നിര്‍ദേശമില്ലാതെ പൊലീസ് സംരക്ഷണം നല്‍കില്ല. അന്നത്തെ യോഗത്തില്‍ ദിവ്യക്കെന്തായിരുന്നു കാര്യം. കമ്മിഷന്‍ തട്ടാനുള്ള നീക്കം നടക്കാതിരുന്നതിലുള്ള മനഃപ്രയാസവും വൈരാഗ്യവുമാണ് ആരോപണം ഉന്നയിക്കാനും കേസ് കെട്ടിച്ചമയ്ക്കാനും കാരണം. പാര്‍ട്ടിയിലേക്ക് ഫണ്ട് കൊടുക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇതിന് പിന്നിലുണ്ട്. ഈ സര്‍ക്കാര്‍ നീതിപൂര്‍വമായി അന്വേഷണം നടത്തില്ല.'', കെസുധാകരന്‍ ആരോപിച്ചു.
ഉപതിരഞ്ഞെടുപ്പില്‍ സഹായം തേടുന്നത് ഭൂരിപക്ഷം വര്‍ധിപ്പിക്കാനാണ്, അല്ലാതെ പരാജയഭീതി കൊണ്ടല്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. പി.വി.അന്‍വറിനും സ്ഥാനാര്‍ഥിക്കും ലഭിക്കാവുന്ന കുറച്ച് വോട്ടുകളുണ്ട്. ആ വോട്ടുകള്‍കൊണ്ട് കമ്യൂണിസ്റ്റ് ഫാഷിസ്റ്റ് പാര്‍ട്ടികളെ അധികാരത്തില്‍ കൊണ്ടുവരാന്‍ വഴിയൊരുക്കേണ്ടതില്ലല്ലോ എന്ന് കരുതിയാണ്. ഇന്ത്യയിലെ കോണ്‍ഗ്രസിന്റെ തിരിച്ചുവരവായിരിക്കും വയനാട്ടിലെ ഉള്‍പ്പെടെയുള്ള ഉപതിരഞ്ഞെടുപ്പിലൂടെ സംഭവിക്കാന്‍ പോകുന്നതെന്നും സുധാകരന്‍ പറഞ്ഞു.