- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കണ്ണൂരിൽ കത്തിക്കയറി കെ.സുധാകരൻ; യുഡിഎഫ് അധികാരത്തിൽ വന്നാൽ പിണറായിക്ക് കൽത്തുറുങ്ക് ഒരുക്കുമെന്ന് മുന്നറിയിപ്പ്; എന്നും അധികാരത്തിൽ ഇരിക്കാമെന്ന് ഓർക്കേണ്ട; കണ്ണൂർ സെൻട്രൽ ജയിലിൽ നിങ്ങൾക്കും സ്ഥാനമുണ്ടെന്ന് ഓർക്കണമെന്നും കെപിസിസി അധ്യക്ഷൻ
കണ്ണൂർ: എന്നും അധികാരത്തിലിരിക്കുമെന്ന് വിചാരിക്കേണ്ടെന്നും അടുത്ത തെരഞ്ഞെടുപ്പിൽ യു.ഡി. എഫ് വന്നാൽ പിണറായിക്ക് കൽത്തുറങ്ക് ഒരുക്കുമെന്നും കെ.പി. സി.സി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. കണ്ണൂരിൽ കോൺഗ്രസ് ജില്ലാകമ്മിറ്റി നടത്തിയ രാഷ്ട്രീയ വിശദീകരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു കെ.സുധാകരൻ. കണ്ണൂർ സെൻട്രൽ ജയിലിൽ നിങ്ങൾക്ക് ഒരുസ്ഥാനമുണ്ടെന്നു ഓർക്കണമെന്നും രാഷ്ട്രീയ ജീവിതത്തിന്റെ അവസാന കാലം കഴിയേണ്ടിവരുമെന്ന് ഓർക്കണമെന്നും കെ.സുധാകരൻ പറഞ്ഞു.
എത്രതവണ എന്നെ കൊല്ലാൻ നോക്കി, പേരാവൂരിൽ വെച്ചു താഴെ ചൊവ്വ വച്ചു എന്നെ അക്രമിച്ചു, പരിയാരത്തുവെച്ചും മട്ടന്നൂരിൽ വെച്ചും എന്നെ അക്രമിച്ചു. മട്ടന്നൂരിൽ മരണത്തിന്മുൻപിൽ കണ്ടു. ബോംബും എന്റെ തലയും ഒരടി ദൂരം മാത്രം ബാക്കിയായിരുന്നു. എന്റെ തലയ്ക്കു പിന്നിൽ വെച്ച സ്യൂട്ട് കേസ് ബോംബെറിൽ ചിന്നിചിതറി, പുറകുവശത്ത് ബോംബിന്റെ ചീളുകൾ കൊണ്ടു മുറിഞ്ഞു. എത്രതവണ എന്നെ കൊല്ലാൻ നോക്കി എന്നിട്ടും താൻ മരിച്ചില്ലെന്നും നിങ്ങൾക്ക് എന്നെ കൊല്ലാൻ കഴിയില്ലെന്നും കെ.സുധാകരൻ പറഞ്ഞു. എന്നോടൊപ്പമുള്ള എത്രചെറുപ്പക്കാരെ നിങ്ങൾ കൊന്നു. മാഹിപാലത്തിനടുത്തുവെച്ചു എത്ര പേരുടെ ചിന്നിചിതറിയ മൃതദേഹം ഏറ്റുവാങ്ങിയെന്നു ഓർക്കണമെന്നും സുധാകരൻ പറഞ്ഞു.
പ്രശാന്ത് ബാബു എന്റെ താൽക്കാലിക ഡ്രൈവറാണ് വല്ലപ്പോഴും എന്റെ ഡ്രൈവറായി വരുന്നതാണ്. അയാളുടെ മൊഴിയിലാണ് പൊലിസ് കേസെടുത്തത്. കരുണാകരൻ ട്രസ്റ്റിനു വേണ്ടി വാങ്ങിയ അതുവാങ്ങിയ മുഴുവനാളുകൾക്കും ഷെയർ പണം എന്നോ തിരിച്ചു കൊടുത്തതാണ്. അതു പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞതാണ്. കേരളത്തിൽ നരേന്ദ്ര മോദിയായിട്ടാണ് പിണറായി വിജയൻ ജീവിക്കുന്നത്. എനിക്ക് ഒരു സി.പി. എമ്മുകാരന്റെയും ഔദാര്യം വേണ്ട, അവരുടെ ഔദാര്യത്തിലല്ല ഞാൻ ജീവിച്ചത്. ഒരുതട്ടിപ്പും വെട്ടിപ്പും നടത്തിയ പാരമ്പര്യം എനിക്കില്ല. അതു ഇവിടുത്തെ സി.പി. എമ്മുകാരെ ഓർമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. മോൻസന്റെ വീട്ടിൽ ഞാൻ മാത്രമാണോ പോയതാണോ, മോൻസസനെ കർമ്മശ്രേഷ്ഠ അവാർഡ് നൽകി ആദരിച്ചത് ഇടതു പക്ഷ സർക്കാരാണ്അതു ഞാനല്ല, മോൻസന്റെ വീട്ടിൽ ഞാനും പോയിട്ടുണ്ട്. അന്ന് അദ്ദേഹത്തെ കുറിച്ചു എന്റെ മനസിൽ മറ്റൊരു അഭിപ്രായമുണ്ടായിരുന്നില്ല.
ചെറിയൊരു അസുഖം ചികിത്സിക്കാനാണ് അന്നവിടെ പോയത്. ഞാൻ മാത്രമല്ല, സിനിമാതാരങ്ങളും ഡി.ജി.പിയും ചീഫ് സെക്രട്ടറിയും ഉന്നതരായ ഉദ്യോഗസ്ഥരുമവിടെയുണ്ടായിരുന്നു. തനിക്കെതിരെ പരാതി കൊടുത്തവരിൽ ആരെയും ഇതുവരെ കണ്ടിയിട്ടില്ല. ഞാൻ പണം വാങ്ങിയോയെന്നു ആർക്കും അറിയില്ല. ഈക്കാര്യം നേരിട്ടു ഞാൻ ചോദിച്ചിട്ടുണ്ട്. എന്നിട്ടും കേസിൽ പ്രതിയാക്കാൻ നോക്കുകയാണ് പൊലിസ് ചെയ്തത്. എന്റെ പേരുപറയാൻ പൊലിസുകാർ മോൻസനെ ഭീഷണിപ്പെടുത്തി നോക്കി. അതു അയാൾ തന്നെ പറഞ്ഞിട്ടുണ്ട്.
മരണത്തെ മുഖാമുഖം കണ്ടു രാഷ്ട്രീയത്തിൽ പിടിച്ചു നിൽക്കാൻ സുധാകരനാവുമെങ്കിൽ അതിന്റെ പതിന്മടങ്ങു മുൻപോട്ടുപോകാൻ എനിക്ക് ശേഷിയുണ്ട്. കരുത്തുണ്ടെന്നു ഓർക്കണം. എന്നെ കേസിൽ പ്രതിയാക്കാം പക്ഷെ ശിക്ഷിക്കാനാവില്ല. അതുകോടതിയാണ് തീരുമാനിക്കേണ്ടത്. ഇ.പി ജയരാജൻ വധക്കേസിലെ പ്രതികളെ ശിക്ഷിച്ചിട്ടും അവർ പുറത്തിറങ്ങിയിട്ടും കെ.സുധാകരൻ പ്രതിയാക്കാൻ ഇപ്പോഴും കേസ് കോടതിയിലുണ്ട്. അടുത്ത മാസം അതിന്റെ വിധി വരാനുണ്ട്. ആ കേസിലും തന്നെ കുറ്റവിമുക്തനാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുധാകരൻ.
ജയരാജന്റെ തലയിൽ ഉണ്ടയുണ്ടെന്നു പറയുന്നു. അതുകാണിക്കൂവെന്ന് പറഞ്ഞപ്പോൾ അതു അലിഞ്ഞു പോയെന്നാണ് പറയുന്നത്. അപ്പോൾ തരിയുണ്ടയാണോ ജയരാജന്റെ തലയിലെന്നും സുധാകരൻ ചോദിച്ചു. അതുകൊണ്ടു നുണപ്രചരിപ്പിച്ചു എന്നെ വേട്ടയാടാൻ തുടങ്ങിയിട്ടു വർഷങ്ങളായി. മോൻസൺ കേസിൽ എന്നെ ചോദ്യം ചെയ്തു. പോക്സോ കേസിൽ കുടുക്കാൻ നോക്കി., വിദേശത്തു നിന്നും കിട്ടാനുള്ള ഇരുന്നൂറുകോടി രൂപ കിട്ടാൻ വേണ്ടി എന്നോടു പരാതിക്കാർ ആരും സംസാരിച്ചില്ല. അതു മോൻസൺ പറഞ്ഞിട്ടാണെന്നാണ് അവർ പറയുന്നത്ി മോൻസൺ പറഞ്ഞിട്ടുണ്ടോയെന്നും തനിക്കിറയില്ലെന്നും സുധാകരൻ പറഞ്ഞു. തന്നെ ചോദ്യം ചെയ്ത ഡി.വൈ. എസ്. പി ഒരു പാടു ചോദ്യം ചെയ്തു.
ഗോവിന്ദൻ പറഞ്ഞു ഞാനവിടെ പീഡനം നടക്കുമ്പോൾ സുധാകരൻ അവിടെയുണ്ടായിരുന്നുവെന്ന്. ക്രൈംബ്രാഞ്ചിൽ നിന്നും വിവരം കിട്ടിയിട്ടുണ്ടെന്നാണ് എം.വി ഗോവിന്ദൻ പറയുന്നു. ദേശാഭിമാനി വായിച്ചിട്ടാണ് ഗോവിന്ദൻ ആരോപണമുന്നയിച്ചതെന്നും സുധാകരൻ വ്യക്തമാക്കി. കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടന്ന രാഷ്ട്രീയ വിശദീകരണയോഗത്തിൽ ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ് അധ്യക്ഷനായി. ബി. ആർ. എം ഷെഫീഖ്, ടി.സിദ്ദിഖ്, എം.ലിജു എന്നിവർ പ്രസംഗിച്ചു.




