- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുഹമ്മദ് റിയാസിന് പി.എഫ്.ഐ ബന്ധം; സിപിഎം കൂടുതൽ മുസ്ലിംവൽക്കരിക്കപ്പെട്ടു; അവസരം മുതലെടുത്ത് റിയാസ് മുസ്ലിംങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നു; വിചാരധാര വാങ്ങി സിപിഎം എല്ലാ ക്രിസ്ത്യൻ വീടുകളിലും വിതരണം ചെയ്യട്ടെ; റിയാസിനെതിരെ കെ സുരേന്ദ്രൻ
കൊച്ചി: മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. റിയാസിന് പിഎഫ്ഐ ബന്ധമുണ്ടെന്ന് സുരേന്ദ്രൻ ആരോപിച്ചു. മുസ്ലിം ലീഗ് സമുദായത്തിലെ സമ്പന്നരുടെ പാർട്ടിയാണ്. പാവപ്പെട്ടവരുടെ കാര്യം പറയാൻ ലീഗ് തയ്യാറാകുന്നില്ല. അതുകൊണ്ടാണ് റിയാസിനെ മന്ത്രിയാക്കിയതെന്നും സുരേന്ദ്രൻ ആരോപിച്ചു. വിചാരധാര വാങ്ങി സിപിഐഎം എല്ലാ ക്രിസ്ത്യൻ വീടുകളിലും വിതരണം ചെയ്യട്ടെയെന്നും വിവാദങ്ങളോട് സുരേന്ദ്രൻ പ്രതികരിച്ചു. അവസരം മുതലെടുത്ത് മുസ്ലിംങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുകയാണ്. സിപിഐഎം കൂടുതൽ മുസ്ലിം വൽക്കരിക്കുന്നുവെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.
റഷ്യയിൽ ഓർത്തഡോക്‌സ് പുരോഹിതന്മാരെയടക്കം ക്രിസ്ത്യാനികളെ കൊന്നൊടുക്കിയവരാണ് കമ്മ്യൂണിസ്റ്റുകൾ. ദേവാലയങ്ങൾ തകർത്തു. ഇപ്പോഴത്തെ സ്‌നേഹം ഇരട്ടത്താപ്പാണ് .ക്രിസ്ത്യാനികൾക്കെതിരെ മാത്രമല്ല രാജ്യത്ത് ആക്രമണം.മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് ആക്രമണം നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ചതിൽ പിണറായിക്ക് പശ്ചാത്താപമുണ്ടൊയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ ചോദിച്ചു.
പാലാ ബിഷപ്പിനെതിരെ കേസ് എടുത്തതിൽ പശ്ചാത്താപമുണ്ടോ? റിയാസ് ലോകത്തെ ക്രൈസ്തവരെ കമ്യൂണിസ്റ്റുകൾ കൊന്നൊടുക്കിയതിൽ മറുപടി പറയുമോ? മുഖ്യമന്ത്രിയും റിയാസും ധുവീകരണത്തിന് ശ്രമിക്കുന്നു. ക്രിസ്തീയ സഭകളുമായി ബിജെപി അടുക്കുന്നതിനെ റിയാസും സിപിഎമ്മും എതിർക്കുന്നതെന്നും മുരളീധരൻ ചോദിച്ചു.
അതേസമയം വിചാരധാരയെ തള്ളി പറയുന്നതാണ് തിങ്കളാഴ്ച ബിജെപി നേതാക്കൾ നടത്തിയ പ്രതികരണമെന്ന് മുഹമ്മദ് റിയാസ് പ്രതികരിച്ചു. വീടുകളിൽ ആർക്കും സന്ദർശിക്കാം. എന്നാൽ പ്രത്യേകമായി തിരഞ്ഞെടുത്ത് പോകുന്നത് ശരിയല്ല. ഇത് ചർച്ച ചെയ്യാൻ പൊതുജനത്തിന് അവകാശം ഉണ്ട്. ഓർഗനൈസറിൽ മോഹൻ ഭഗവത് എഴുതിയത് തള്ളിക്കളയുമോ എന്നും മന്ത്രി ചോദിച്ചു. ബിജെപി നേത്യത്വം പറഞ്ഞ് വരുന്നത് അടിസ്ഥാന രഹിതമാണ്. 2023 ൽ ക്രിസ്തീയ ആഘോഷങ്ങൾക്കെതിരെ മോഹൻ ഭഗ്വത് തന്നെ ലേഖനമെഴുതി. വിചാരധാരയുടെ ഉള്ളടക്കം പഴയതാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാകില്ല. ഇപ്പോഴും ഇത് തന്നെ പ്രചരിപ്പിക്കുന്നുവെന്നും മന്ത്രി വിമർശിച്ചു.
മറുനാടന് മലയാളി ബ്യൂറോ