- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട്ടെ തോല്‍വിയില്‍ രൂക്ഷ വിമര്‍ശനം ഉയരവേ രാജിസന്നദ്ധത അറിയിച്ച് കെ.സുരേന്ദ്രന്‍; ബിജെപി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചു; വേണ്ടെന്ന് നേതൃത്വം പറഞ്ഞെന്ന് സുരേന്ദ്രന്റെ അവകാശവാദം; മറ്റു നേതാക്കളില്‍ പഴിചാരലും; 12 മണിക്ക് വാര്‍ത്താസമ്മേളനം വിളിച്ചു മാധ്യമങ്ങളെ കാണും
പാലക്കാട്ടെ തോല്‍വിയില്‍ രൂക്ഷ വിമര്‍ശനം ഉയരവേ രാജിസന്നദ്ധത അറിയിച്ച് കെ.സുരേന്ദ്രന്‍
തിരുവനന്തപുരം: പാലക്കാട്ടെ തോല്‍വിയില്‍ വിമര്‍ശനം കടുക്കവേ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് കെ.സുരേന്ദ്രന്‍. കേന്ദ്ര നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. പാലക്കാട്ടെ തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി. അതേസമയം കേന്ദ്രനേതൃത്വം രാജി ആവശ്യം തള്ളിയെന്നാണ് സുരേന്ദ്രന്‍ അവകാശപ്പെടുന്നത്.
പാലക്കാട്ടെയും കേരളത്തിലെയും തോല്‍വിയുടെ സാഹചര്യം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. ദേശീയ പ്രസിഡന്റ് ജെ.പി നദ്ധ, സംഘടന ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് എന്നിവരെയാണ് രാജി സന്നദ്ധത അറിയിച്ചത്. പാലക്കാട്ടെ സാഹചര്യം പരിശോധിക്കുമെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചു. അതേസമയം ഇന്ന് ഉച്ചക്ക് 12 മണിക്ക് സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
അതേസമയം നേതാക്കള്‍ക്കെതിരെയു സുരേന്ദ്രന്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. ശോഭാ സുരേന്ദ്രനും ശോഭയെ അനുകൂലിക്കുന്ന ചില കൗണ്‍സിലര്‍മാര്‍ ചേര്‍ന്നാണ് വിജസാധ്യതയെ അട്ടിമറിച്ചത് എന്നാണ് ആരോപണം. കണ്ണാടി മേഖലയില്‍ വോട്ട് മറിച്ചുവെന്നും സുരേന്ദ്രന്‍ പക്ഷം ആരോപിക്കുന്നു. കച്ചവടക്കാര്‍ക്കുള്ള യൂസര്‍ ഫീ 300 രൂപയില്‍ നിന്ന് 100 ആയി കുറക്കണം എന്ന നിര്‍ദ്ദേശം നഗരസഭ അധ്യക്ഷ തള്ളി. സ്മിതേഷ് മീനാക്ഷി, ദിവ്യ, സാബു തുടങ്ങിയ നഗരസഭ കൗണ്‍സിലര്‍മാര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ പ്രവര്‍ത്തിച്ചതായും സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. സഹപ്രഭാരിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്ന് സുരേന്ദ്രന്റെ ആവശ്യം.
എ ക്ലാസ് മണ്ഡലമായ പാലക്കാട്ട് നേരിട്ട തോല്‍വിക്ക് പിന്നാലെ ബിജെപിയില്‍ കടുത്ത പൊട്ടിത്തെറി തുടങ്ങിയിരുന്നു. ചരിത്രത്തിലാദ്യമായി സുരേന്ദ്രനെ ഔദ്യോഗിക പക്ഷത്തെ നേതാക്കള്‍ പോലും കൈയൊഴിഞ്ഞു തുടങ്ങി. പാലക്കാട്ടെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സുരേന്ദ്രന്‍ രാജിവയ്ക്കണമെന്നാണ് ഔദ്യോഗിക പക്ഷത്തെ അടക്കം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വരെ ഇക്കൂട്ടത്തില്‍പ്പെടും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വന്ന പാളിച്ചയാണ് തോല്‍വിക്ക് പ്രധാനകാരണം എന്ന വിമര്‍ശനമാണ് നേതാക്കള്‍ ഉയര്‍ത്തുന്നത്.
പാലക്കാട് വോട്ട് കുറഞ്ഞത് ഗൗരവകരമെന്നാണ് വിലയിരുത്തല്‍.സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ടിട്ട് പോലും അമിത ആത്മവിശ്വാസം പുലര്‍ത്തിയ നേതൃത്വത്തിന്റെ നിലപാട് വിനയായെന്നും വിമര്‍ശനമുണ്ട്. എന്നാല്‍ തോല്‍വിയില്‍ സുരേന്ദ്രന്റെ സ്ഥിരം വിമര്‍ശകരായ പി.കെ കൃഷ്ണദാസ് പക്ഷവും ശോഭാ സുരേന്ദ്രനും ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ പരാജയകാരണം നഗരസഭാ ഭരണമെന്ന് ബിജെപി വിലയിരുത്തലും സജീവമാണ്. നഗരസഭ വൈസ് ചെയര്‍മാന്റേയും സ്റ്റാന്റിങ് കമ്മറ്റി ചെയര്‍ന്റേയും നിലപാടുകളാണ് വോട്ട് കുറയാന്‍ കാരണമെന്ന വിമര്‍ശനം വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.
മുതിര്‍ന്ന നേതാവ് ശിവരാജന്‍ അടക്കം വിമര്‍ശനം ഉന്നയിച്ചിരുന്നു. സി കൃഷ്ണകുമാര്‍ പ്രവര്‍ത്തനശൈലി മാറ്റണമെന്ന് ദേശീയ നിര്‍വാഹക സമിതി അംഗം എന്‍ ശിവരാജന്‍ തോല്‍വിക്ക് ശേഷം ആവശ്യപ്പെട്ടിരുന്നു. സ്റ്റേജില്‍ അല്ല അടിത്തട്ടില്‍ പ്രവര്‍ത്തിക്കണമെന്നും ശില്‍ബന്ധികളോട് മാത്രമല്ല എല്ലാവരോടും ബന്ധം വേണമെന്നും അദേഹം പറഞ്ഞു. 'അധികാരത്തിന്റെ ഹുങ്ക് കാണിച്ചു ആളുകളെ ഭീഷണിപ്പെടുത്തി പ്രവര്‍ത്തിച്ചിട്ട് കാര്യമില്ല. കണ്‍വെന്‍ഷന് ശേഷം തന്നെ ഒരു യോഗത്തില്‍ പോലും വിളിച്ചില്ല. പുറത്തുനിന്ന് വന്ന നേതാക്കള്‍ക്ക് പ്രാദേശിക പ്രശ്‌നം മനസ്സിലായില്ല' ശിവരാജന്‍ പറഞ്ഞു.
സുരേന്ദ്രന്‍ താന്‍ ഏറ്റവും ഇഷ്ടപ്പെട്ട കരുത്തുറ്റ നേതാവ്. സുരേന്ദ്രന്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരണം എന്നാണ് എന്റെ അഭിപ്രായം. സുരേന്ദ്രന്‍ നേതൃത്വം കൊടുത്തതുകൊണ്ടാണ് ഇത്രയെങ്കിലും രക്ഷപ്പെട്ടത്. സുരേന്ദ്രന്‍ മാറണം എന്ന് പറയുന്നവര്‍ പാര്‍ട്ടി വിടുന്നതാണ് നല്ലതെന്നും അദേഹം പറഞ്ഞു. പാലക്കാട്ടെ ബിജെപി തലപ്പത്താണ് മാറ്റങ്ങള്‍ വേണ്ടത്. ആര്‍എസ്എസ് ഇടപെട്ടതുകൊണ്ടാണ് ഇത്രയും ബൂത്തുകളിലെങ്കിലും ലീഡ് കിട്ടിയതെന്നും അദേഹം പറഞ്ഞു. അതേസമയം, ശോഭാ സുരേന്ദ്രന്‍ ആയിരുന്നുവെങ്കില്‍ പാലക്കാട് വിജയിക്കുമായിരുന്നുവെന്നും പൊതു വോട്ടുകള്‍ കൂടി നേടിയെടുക്കാന്‍ ശോഭയ്ക്ക് കഴിയുമായിരുന്നുവെന്നും ശിവരാജന്‍ പറഞ്ഞു.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് വച്ച് താരതമ്യം ചെയ്യുമ്പോള്‍ 7066 വോട്ടുകളാണ് പാലക്കാട് നഗരസഭയില്‍ ബിജെപിക്ക് കുറഞ്ഞത്,സന്ദീപ് വാര്യരുടെ സാന്നിധ്യവും അവസാനഘട്ടത്തില്‍ ബിജെപിയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. ശക്തിമേഖലയിലെ തോല്‍വിയില്‍ നടപടിയെന്താണെന്ന് കണ്ടറിയേണ്ടത്. വോട്ട് കുറഞ്ഞത് പുരിശോധിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും സ്ഥാനാര്‍ഥി സി കൃഷ്ണകുമാറും വ്യക്തമാക്കിയിരുന്നു.