- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമ്മര്‍ദ്ദ ശക്തികള്‍ക്ക് കോണ്‍ഗ്രസ് വഴിപ്പെടുന്നു; പാണക്കാടു തങ്ങളുടെ അനുഗ്രഹം തേടാന്‍ പോയവര്‍ എന്തുകൊണ്ട് മറ്റ് സമുദായ നേതാക്കളുടെ അനുഗ്രഹം വാങ്ങുന്നില്ല? സന്ദീപ് വാര്യരെ പ്രാദേശിക നേതാവെന്ന് വിശേഷിപ്പിച്ച് കെ സുരേന്ദ്രന്‍
സന്ദീപ് വാര്യരെ പ്രാദേശിക നേതാവെന്ന് വിശേഷിപ്പിച്ച് കെ സുരേന്ദ്രന്‍
പാലക്കാട്: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യരെ പ്രാദേശിക നേതാവെന്ന് വിശേഷിപ്പിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഒരു വിഭാഗം ആളുകളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
'കോണ്‍ഗ്രസില്‍ ചേരുന്ന പ്രാദേശിക നേതാക്കള്‍ എന്തുകൊണ്ട് പി ജെ ജോസഫിനെ പോയി കാണുന്നില്ല? കേരളത്തിനെ തരം താഴ്ത്തുന്ന രീതിയില്‍ എങ്ങനെയാണ് കോണ്‍ഗ്രസ് പാര്‍ട്ടി ആയത് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ ഇതൊന്നും അറിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്. എങ്കില്‍ കെ മുരളീധരനെ പോയി കണ്ട് അനുഗ്രഹം വാങ്ങിക്കൂടായിരുന്നോ?ഡിസിസി പ്രസിഡന്റ് തങ്കപ്പനെ അറിയിച്ചില്ലല്ലോ ഒരു വിഭാഗത്തിന്റെ താല്‍പര്യത്തിന് വേണ്ടി മാത്രം നില്‍ക്കുന്നവരാണ് കോണ്‍ഗ്രസ്.
ഒരു വിഭാഗം പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. പാലക്കാട്ടെ കോണ്‍ഗ്രസ് ഒരു കാലത്ത് എല്ലാവരെയും ഉള്‍ക്കൊളളുന്ന പാര്‍ട്ടിയായിരുന്നു. ഷാഫി പറമ്പില്‍ എംപിയും പ്രതിപക്ഷ നേതാവ് വിഡി സതീശനും കോണ്‍ഗ്രസിനെ അത്തരത്തില്‍ മാറ്റിക്കഴിഞ്ഞു. സമ്മര്‍ദ്ദ ശക്തികള്‍ക്ക് കോണ്‍ഗ്രസ് വഴിപ്പെടുകയാണ്. ഇത് വരും കാല രാഷ്ട്രീയത്തില്‍ വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന പ്രശ്‌നമാണ്. പാണക്കാടു തങ്ങളുടെ അനുഗ്രഹം തേടാന്‍ പോയവര്‍ എന്തുകൊണ്ട് മറ്റ് സമുദായ നേതാക്കളുടെ അനുഗ്രഹം വാങ്ങുന്നില്ല. അവരാരും ഗൗനിക്കപ്പെടേണ്ടവരല്ലേ'- സുരേന്ദ്രന്‍ ചോദിച്ചു.