എന്തുകൊണ്ട് പരാതിക്കാരനെ വാദിയാക്കിയില്ലെന്ന് ഹൈക്കോടതി; വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ വ്യാജരേഖ കുറ്റം ചുമത്തി പോലീസ്
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ വ്യാജരേഖ കുറ്റം ചുമത്തി പോലീസ്
- Share
- Tweet
- Telegram
- LinkedIniiiii
കൊച്ചി: വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ടുമായി ബന്ധപ്പെട്ട കേസില്‍ വ്യാജരേഖ കുറ്റം ചുമത്തി അന്വേഷണ സംഘം. ഹൈക്കോടതി വിശദീകരണം ചോദിച്ചതിന് പിന്നാലെയാണ് പോലീസ് നീക്കം. കേസില്‍ രണ്ട് പുതിയ കുറ്റങ്ങളാണ് ഇപ്പോള്‍ പോലീസ് ചുമത്തിയിരിക്കുന്നത്. ഐ.പി.സി. 468, ഐ.പി.സി. 471 വകുപ്പുകള്‍ പുതുതായി കൂട്ടിച്ചേര്‍ത്തെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. ഈ വകുപ്പുകള്‍ ചേര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ട് മജിസ്ട്രേറ്റ് കോടതിയിലും സമര്‍പ്പിച്ചിട്ടുണ്ട്.
പരാതിക്കാരനായ യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ പേരില്‍ വ്യാജ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചെങ്കില്‍ എന്തുകൊണ്ട് പരാതിക്കാരനെ വാദിയാക്കിയില്ലെന്നും ഹൈക്കോടതി ചോദിച്ചു. പരാതിയില്‍ പറയുന്ന കുറ്റകൃത്യങ്ങളില്‍ പലതും എഫ്.ഐ.ആറിന്റെ ഭാഗമായി വന്നിട്ടില്ലെന്ന് കേസില്‍ ഹൈക്കോടതിയെ സമീപിച്ച യൂത്ത്ലീഗ് നേതാവ് കാസിം മുന്നോട്ടിവെച്ചിരുന്നു. ഇതില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വശദീകരണം തേടി. ഇതിനെത്തുടര്‍ന്നാണ് രണ്ട് വകുപ്പുകള്‍ കൂടി ചുമത്താന്‍ പോലീസ് തയ്യാറായിരിക്കുന്നത്.
അതേസമയം വ്യാജ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് കോടതിയില്‍ നല്‍കിയിരിക്കുന്ന വിശദീകരണം. തന്റെ പേരില്‍ വ്യാജ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചുവെന്ന് കാസിം പരാതിപ്പെട്ടപ്പോള്‍ എന്തുകൊണ്ട് പരാതിക്കാരന്‍ വാദിയായി മാറിയില്ലെന്നും കോടതി ചോദിച്ചു. ഇതില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.