- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ്: കണ്ണൂരിൽ ഫർസീൻ മജീദിനെ ജില്ലാ അധ്യക്ഷനാക്കാൻ വി.ഡി സതീശന്റെ കരുനീക്കം; സുധാകര വിഭാഗത്തിലെ രാഹുൽ വെച്ചിയോട്ടിനെ മത്സരിപ്പിക്കാനുള്ള തീരൂമാനം മാറ്റിയതിൽ അതൃപ്തി പുകയുന്നു; ചില മുതിർന്ന നേതാക്കൾ സുധാകരനെ സമ്മർദ്ദത്തിലാക്കിയെന്ന് സൂചന
കണ്ണൂർ: യൂത്ത് കോൺഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പ് ചർച്ചകൾ സജ്ജീവമായിരിക്കെ കണ്ണൂരിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ വിഭാഗത്തിന് അപ്രതീക്ഷിത തിരിച്ചടി. സുധാകര വിഭാഗത്തിലെ മുൻനിര നേതാവും നിലവിലെ യൂത്ത് കോൺഗ്രസ് ആക്ടിങ് ജില്ലാ പ്രസിഡന്റുമായ രാഹുൽ വെച്ചിയോട്ട് ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നായിരുന്നു തീരുമാനം.
എന്നാൽ, അവസാനവട്ടചർച്ചകൾക്കിടയിൽ അവസാനം നിമിഷം അപ്രതീക്ഷിതമായി വി ഡി സതീശന്റെ അടുത്ത അനുയായിയും വിമാനത്തിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസിലെ പ്രതിയും മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റുമായ ഫാർസീന്മജീദ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി രംഗ പ്രവേശം ചെയ്യുകയായിരുന്നു. ഇതിനായി വി.ഡി സതീശന്റെ നിർദ്ദേശപ്രകാരം ജില്ലയിലെ തന്നെ ചില മുതിർന്ന ഗ്രൂപ്പ് നേതാക്കൾ ഇടപെട്ട് കെ.സുധാകരനെ സമ്മർദ്ദത്തിലാക്കിയെന്നാണ് കോൺഗ്രസിനുള്ളിൽ നിന്നും ലഭിക്കുന്ന വിവരം.
കണ്ണൂർ ജില്ലയിലെ യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ എല്ലാ കാലത്തും കെ.സുധാകര വിഭാഗത്തിന്റെ പൂർണ നിയന്ത്രണത്തിലായിരുന്നു. സുധാകര വിഭാഗത്തിന് ശക്തമായ സ്വാധീനമുള്ള ജില്ലയിൽ നിലവിലെ ഗ്രൂപ്പ് സാഹചര്യങ്ങൾ അനുസരിച്ച് ശക്തമായ മത്സരം കാഴ്ചവെക്കാനുള്ള ഒരുക്കത്തിലാണ് എ ഗ്രൂപ്പ്.
അതോടൊപ്പം തന്നെ കെ.സി വേണുഗോപാൽ വിഭാഗവും സജ്ജീവമായി മത്സര രംഗത്തുണ്ട് നേരത്തെ ഐ ഗ്രൂപ്പിന്റെ ഭാഗമായ രമേശ് ചെന്നിത്തല വിഭാഗവും ജില്ലയിൽ കരുനീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനാർത്ഥിയെ സംബന്ധിച്ചുള്ള തീരുമാനത്തിൽ കെ. സുധാകര വിഭാഗത്തിന് അപ്രതീക്ഷിതമായുണ്ടായ തിരിച്ചടിയിൽ കടുത്ത അമർഷത്തിലും പ്രതിഷേധത്തിലുമാണ് ഗ്രൂപ്പിലെ പ്രബല വിഭാഗം.
സംസ്ഥാന തലത്തിൽ അബിൻ വർക്കി ഐ ഗ്രൂപ്പ് സ്ഥാനാർത്ഥികുമ്പോൾ രാഹുൽ മാങ്കൂട്ടമാണ് എ ഗ്രൂപ്പ് സ്ഥാനാർത്ഥി. കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റുമാരെ തെരഞ്ഞെടുത്തതിൽ മൃഗീയ ഭൂരിപക്ഷമാണ് കെ.സുധാകര വിഭാഗത്തിന് കണ്ണൂരിലുള്ളത്. തങ്ങളുടെ മൂന്ന് ബ്ളോക്കുകൾ കൈയടക്കിയതിൽ എ ഗ്രൂപ്പ് സുധാകര വിഭാഗം നേതൃത്വം നൽകിയ ഡി.സി.സിക്കെതിരെ നിസഹകരണ സമരത്തിലാണ്. ഇതിനിടെയാണ് യൂത്ത് കോൺഗ്രസിൽ സുധാകരവിഭാഗത്തെ മലർത്തിയടിക്കാൻ എതിർപക്ഷം കരുനീക്കം ശക്തമാക്കിയത്.




