- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി. ശശിയുടെ അഹങ്കാരം നിറഞ്ഞ നിലപാടിനോട് സിപിഎം സഹയാത്രികര്‍ക്ക് യോജിക്കാന്‍ കഴിയില്ലെന്ന് കാരാട്ട് റസാഖും; ഇടതുസ്വതന്ത്രര്‍ രണ്ടും കല്‍പ്പിച്ചോ?
കോഴിക്കോട്: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയെ രൂക്ഷമായി വിമര്‍ശിച്ച് കൊടുവള്ളി മുന്‍ എം.എല്‍.എയും സി.പി.എം സഹയാത്രികനുമായ കാരാട്ട് റസാഖ്. പി.ശശിയുടെ ധിക്കാരപരവും അഹങ്കാരം നിറഞ്ഞുതമായ നിലപാട് സി.പി.എം സഹയാത്രികര്‍ക്ക് യോജിക്കാന്‍ കഴിയുന്നതല്ലയെന്ന് കാരാട്ട് റസാഖ് ഫേസ്ബുക്കില്‍ കുറിച്ചു. നേരത്തെ പി വി അന്‍വര്‍ എംഎല്‍എക്ക് പിന്തുണയുമായി കെ ടി ജലീല്‍ എംഎല്‍എയും രംഗത്തു വന്നിരുന്നു. ഇതോടെയാണ് പി ശശിയെ ഉന്നം വെച്ച് അന്‍വര്‍ ഒറ്റക്കല്ല രംഗത്തുള്ളതെന്ന് വ്യക്തമാകുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്‍വര്‍ എം.എല്‍.എ നടത്തിയ വെളിപ്പെടുത്തലുകള്‍ക്കിടെയാണ് […]
കോഴിക്കോട്: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയെ രൂക്ഷമായി വിമര്‍ശിച്ച് കൊടുവള്ളി മുന്‍ എം.എല്‍.എയും സി.പി.എം സഹയാത്രികനുമായ കാരാട്ട് റസാഖ്. പി.ശശിയുടെ ധിക്കാരപരവും അഹങ്കാരം നിറഞ്ഞുതമായ നിലപാട് സി.പി.എം സഹയാത്രികര്‍ക്ക് യോജിക്കാന്‍ കഴിയുന്നതല്ലയെന്ന് കാരാട്ട് റസാഖ് ഫേസ്ബുക്കില്‍ കുറിച്ചു. നേരത്തെ പി വി അന്‍വര്‍ എംഎല്‍എക്ക് പിന്തുണയുമായി കെ ടി ജലീല്‍ എംഎല്‍എയും രംഗത്തു വന്നിരുന്നു. ഇതോടെയാണ് പി ശശിയെ ഉന്നം വെച്ച് അന്‍വര്‍ ഒറ്റക്കല്ല രംഗത്തുള്ളതെന്ന് വ്യക്തമാകുന്നത്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്‍വര്‍ എം.എല്‍.എ നടത്തിയ വെളിപ്പെടുത്തലുകള്‍ക്കിടെയാണ് പി.ശശിക്കെതിരെ ആരോപണം രൂക്ഷമായത്. പൊലീസ് എ.ഡി.ജി.പി അജിത്ത് കുമാറിനെതിരെ കൊലപാതകമടക്കമുള്ള അതീവ ഗുരുതര കുറ്റങ്ങള്‍ ആരോപിച്ച അന്‍വര്‍, എ.ഡി.ജി.പിയെ നിയന്ത്രിക്കുന്നതില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി പരാജയമാണെന്നും ആരോപിച്ചിരുന്നു. മുഖ്യമന്ത്രി വിശ്വസിച്ച് ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങളില്‍ നിന്ന് പി.ശശി ഗുരുതര വീഴ്ച വരുത്തിയെന്നും അന്‍വര്‍ പറഞ്ഞു.
അന്‍വറിന് പിന്നാലെ ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്നും ഒരധികാരപദവിയും വേണ്ടെന്നും കെ ടി ജലീല്‍ വ്യക്തമാക്കിയിരുന്നു. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടുമെന്നും അതിനായി ഒരു പോര്‍ട്ടല്‍ തുടങ്ങുമെന്നുമാണ് ജലീലിന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു. നേരത്തെ അന്‍വറിനെ പിന്തുണച്ചുകൊണ്ട് ജലീല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.
എല്ലാ ഉത്തരവാദിത്തങ്ങളില്‍നിന്നും ഒഴിഞ്ഞ്, വായനയിലും എഴുത്തിലും പ്രഭാഷണത്തിലും മുഴുശ്രദ്ധയും കേന്ദ്രീകരിക്കാനുള്ള ശ്രമത്തിലാണ് താനെന്ന് നേരത്തെ ജലീല്‍ അറിയിച്ചിരുന്നു. പാര്‍ലമെന്റെറി പ്രവര്‍ത്തനവും എഴുത്തും ഒരുമിച്ച് കൊണ്ടുപോകാന്‍ നന്നേ പാടാണ്. പലപ്പോഴും റഫറന്‍സിന് സമയം തികയാതെ വരും. ഇനി എല്ലാം വേഗത്തിലാക്കണം. ജീവിതത്തിന്റെ സിംഹഭാഗവും പിന്നിട്ടു. നടന്നുതീര്‍ത്ത വഴിയോളം വരില്ല താണ്ടാനുള്ള ദൂരം, ജലീല്‍ ആരോപിച്ചിരുന്നു.
അതേസമയം പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പി ശശിയെ മാറ്റണമെന്ന നിലപാടില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ശശിക്കെതിരേയും ഗുരുതര ആരോപണം അന്‍വര്‍ ഉന്നയിച്ചിരുന്നു. ഈ വിഷയത്തില്‍ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ ശശിയേയും മാറ്റണമെന്ന ആവശ്യം ശക്തമാകുകയാണ്.
അന്വേഷണ സാഹചര്യത്തില്‍ പോലീസിനെ നിയന്ത്രിക്കുന്ന പൊളിട്ടിക്കല്‍ സെക്രട്ടറിയെന്ന പദവിയില്‍ ശശി ഇരിക്കുന്നത് അന്വേഷണത്തിനെതിരെ പ്രതിപക്ഷ വിമര്‍ശനത്തിന് കാരണമാകും. അതുകൊണ്ട് ശശിയേയും മാറ്റിയുള്ള അന്വേഷണം അനിവാര്യമെന്ന നിലപാടിലാണ് പാര്‍ട്ടി സെക്രട്ടറി. എന്നാല്‍ ഈ നിര്‍ദ്ദേശം മുഖ്യമന്ത്രി അംഗീകരിക്കുമോ എന്ന് അറിയില്ല. ശശിയെ നിയമിച്ചത് സിപിഎം സംസ്ഥാന സമിതിയാണ്.
അന്‍വറിന്റെ ആരോപണത്തെ തുടര്‍ന്ന് സുജിത് ദാസിനെ സസ്പെന്റ് ചെയ്തു. അജിത് കുമാറിന് ക്രമസമാധാന ചുമതലയും പോകും. ഈ സാഹചര്യത്തില്‍ ശശിക്കെതിരേയും നടപടി വേണമെന്നതാണ് ഗോവിന്ദന്റെ നിലപാട്. എല്ലാ വിഷയത്തിലും പാര്‍ട്ടിയും സര്‍ക്കാരും അന്വേഷണം നടത്തുമെന്ന് ഗോവിന്ദന്‍ അറിയിച്ചിരുന്നു. അന്‍വറിന്റെ ആരോപണത്തെ തള്ളുകയും ചെയ്തില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയര്‍ന്ന ആരോപണത്തേയും സിപിഎം സെക്രട്ടറി ഗൗരവത്തോടെ എടുക്കുന്നുവെന്നതാണ് വസ്തുത. അതിവേഗ തെറ്റു തിരത്തലുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ അനിവാര്യതയാണെന്ന നിലപാടിലാണ് എംവി ഗോവിന്ദന്‍. പാര്‍ട്ടി സമ്മേളന കാലത്തെ വിവാദങ്ങള്‍ അണികള്‍ക്കും നേതാക്കള്‍ക്കുമെല്ലാം ആശങ്കയും പ്രതിസന്ധിയുമാണ്.