- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സുരേഷ് ഗോപിയെ അഭിനന്ദിച്ച് മുന്‍ ഇടതു എംഎല്‍എ; ബിഗ് സല്യൂട്ടെന്ന് കാരാട്ട് റസാഖ്
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ അഭിനന്ദിച്ച് എല്‍.ഡി.എഫ് മുന്‍ എം.എല്‍.എ കാരാട്ട് റസാഖ്. സുരേഷ് ഗോപിക്ക് ബിഗ് സല്യൂട്ട് നല്‍കിയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കാരാട്ട് റസാഖിന്റെ കുറിപ്പ്: കഴിഞ്ഞ ദിവസം ത്യശൂരില്‍ വെച്ച് വഴി തടഞ്ഞ് ചോദ്യങ്ങള്‍ ചോദിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ സുരേഷ് ഗോപി സ്വീകരിച്ച നിലപാട് പ്രോത്സാഹിപ്പിക്കേണ്ടതല്ലെങ്കിലും എല്ലാത്തിന്റേയും അന്തിമ വിധികര്‍ത്താക്കള്‍ ഞങ്ങളാണെന്ന മാധ്യമ പ്രവര്‍ത്തകരുടെ നിലപാട് അംഗീകരിച്ച് നല്‍കാവുന്നതല്ല. മാധ്യമ സ്വാതന്ത്ര്യത്തോടൊപ്പം വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതാണ്..സുരേഷ് ഗോപിക്ക് ബിഗ് സല്യൂട്ട്… […]
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ അഭിനന്ദിച്ച് എല്‍.ഡി.എഫ് മുന്‍ എം.എല്‍.എ കാരാട്ട് റസാഖ്. സുരേഷ് ഗോപിക്ക് ബിഗ് സല്യൂട്ട് നല്‍കിയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കാരാട്ട് റസാഖിന്റെ കുറിപ്പ്:
കഴിഞ്ഞ ദിവസം ത്യശൂരില്‍ വെച്ച് വഴി തടഞ്ഞ് ചോദ്യങ്ങള്‍ ചോദിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ സുരേഷ് ഗോപി സ്വീകരിച്ച നിലപാട് പ്രോത്സാഹിപ്പിക്കേണ്ടതല്ലെങ്കിലും എല്ലാത്തിന്റേയും അന്തിമ വിധികര്‍ത്താക്കള്‍ ഞങ്ങളാണെന്ന മാധ്യമ പ്രവര്‍ത്തകരുടെ നിലപാട് അംഗീകരിച്ച് നല്‍കാവുന്നതല്ല. മാധ്യമ സ്വാതന്ത്ര്യത്തോടൊപ്പം വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതാണ്..സുരേഷ് ഗോപിക്ക് ബിഗ് സല്യൂട്ട്…
മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സുരേഷ് ഗോപി കുപിതനായി പ്രതികരിച്ചത്. ആരോപണം ഉയര്‍ന്നതുകൊണ്ട് മാത്രം കുറ്റക്കാരനായി കാണാനാവില്ലെന്ന നിലപാടാണ് സുരേഷ് ഗോപി സ്വീകരിച്ചത്. ബി.ജെ.പി സംസ്ഥാന നേതൃത്വം മുകേഷ് എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെടുമ്പോഴാണ് സുരേഷ് ഗോപി അദ്ദേഹത്തെ അനുകൂലിച്ച് രംഗത്തെത്തിയത്. കേന്ദ്രമന്ത്രിയുടേത് വ്യക്തിപരമായ നിലപാടാണ് എന്നായിരുന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന്റെ നിലപാട്.
അതേസമയം സുരേഷ് ഗോപിയും ബിജെപി സംസ്ഥാന നേതൃത്വവും തമ്മിലുള്ള ഭിന്നത വര്‍ധിച്ചു വരികയാണ്. മുകേഷിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ നിസ്സാരവത്കരിച്ച സുരേഷ് ഗോപിക്കെതിരെയാണ് ബിജെപിയിലെ ഗ്രൂപ്പുകളും. പാര്‍ട്ടി നിലപാട് പറയേണ്ടത് സുരേഷ് ഗോപിയല്ലെന്ന വിമര്‍ശനമാണ് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നത്.
മുകേഷിനെതിരെ പാര്‍ട്ടി സമരം ചെയ്യുമ്പോള്‍ അതിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടുകള്‍ സ്വീകരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഇവരുടെ പക്ഷം. എം.ടി രമേശ് അടക്കമുള്ള നേതാക്കള്‍ സുരേഷ് ഗോപിയെ ഇതിനോടകം വിയോജിപ്പറിയിച്ചുകഴിഞ്ഞു. ഒരു മാസത്തിനിടയില്‍ രണ്ടാം തവണയാണ് സുരേഷ് ഗോപി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നതെന്നാണ് നേതാക്കളുടെ വാദം. മുകേഷിനനുകൂലമായ പരാമര്‍ശത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടാനുള്ള സാധ്യതയും ചെറുതല്ല.