- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അദ്ദേഹത്തിന്റെ മരണം ദൗർഭാഗ്യകരം; കുടുംബത്തെ കാണും; അന്വേഷണം നടക്കണം ആവശ്യമെങ്കിൽ റിപ്പോർട്ട് തേടും; നവീൻ ബാബു വിഷയത്തിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തിൽ പി പി ദിവ്യക്കെതിരെ കേരളത്തിലുടനീളം വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇപ്പോൾ സംഭവത്തിൽ കേരള ഗവർണർ ഇടപ്പെട്ടിരിക്കുകയാണ്. മരണം വളരെ ദൗർഭാഗ്യകരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹത്തിന്റെ കുടുംബത്തെ നേരിൽ കാണുമെന്നും ഗവർണർ പ്രതികരിച്ചു.
അവരുടെ കുടുംബം നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടക്കണമെന്നും. ആവശ്യമാണെങ്കിൽ സംസ്ഥാനത്തോട് റിപ്പോർട്ട് തേടുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.
കണ്ണൂരിൽ നിന്ന് പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട യാത്രയയപ്പ് ചടങ്ങിലാണ് ക്ഷണിക്കാതെ എത്തിയ പി പി ദിവ്യ അധിക്ഷേപ പരാമർശം നടത്തിയത്. പ്രസംഗത്തിന് തൊട്ട് പിന്നാലെ മണിക്കൂറുകൾക്കകമാണ് താമസിച്ച വീട്ടിനുള്ളിൽ നവീൻ ബാബുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കണ്ണൂർ ചെങ്ങളായിയിലെ പെട്രോൾ പമ്പുമായി ബന്ധപ്പെട്ട വിവാദമായിരുന്നു പി പി ദിവ്യ ചടങ്ങിൽ ഉന്നയിച്ചത്.