- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാലിക്കറ്റിന് പിന്നാലെ കേരളയിലും കെ എസ് യു മുന്നേറ്റം; മാർ ഇവാനിയോസ് കോളേജിൽ 24 വർഷത്തിന് ശേഷം അട്ടിമറി ജയം; 14 വർഷത്തിന് ശേഷം നെടുമങ്ങാട് ഗവ. കോളേജും കയ്യിൽ; 70 ഇൽ 56 ഇടത്തും ജയമെന്ന് എസ് എഫ് ഐ
തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ കെ എസ് യു വിന് മികച്ച മുന്നേറ്റം. മാർ ഇവാനിയോസ് കോളജ് യൂണിയൻ 24 വർഷത്തിന് ശേഷം എസ്എഫ്ഐയിൽ നിന്ന് കെഎസ്‌യു പിടിച്ചെടുത്തു. നെടുമങ്ങാട് ഗവ. കോളേജും ദീർഘകാലത്തിന് ശേഷം കെ.എസ്.യു. പിടിച്ചെടുത്തു
. 14 വർഷത്തിന് ശേഷമാണ് ഈ കോളേജ് ഭരണം കെ.എസ്.യുവിന്റെ കൈകളിലെത്തുന്നത്. തിരുവനന്തപുരം ഗവ. ലോ കോളേജിലെ ചെയർമാൻ സ്ഥാനവും കെ.എസ്.യു. പിടിച്ചെടുത്തു.
കോളജ് യൂണിയൻ തെരഞ്ഞെടുപ്പിമായി ബന്ധപ്പെട്ട് പെരിങ്ങമ്മല ഇഖ്ബാൽ കോളജിൽ എസ്എഫ്ഐ-കെഎസ്‌യു സംഘർഷത്തിൽ പൊലീസ് ലാത്തി വീശി. തെരഞ്ഞെടുപ്പിൽ വിജയിച്ച കെഎസ്‌യു പ്രവർത്തകരുടെ ആഹ്ലാദ പ്രകടനത്തിനിടെ എസ്എഫ്ഐ പ്രവർത്തകർ സംഘർഷം ഉണ്ടാക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി എസ്എഫ്ഐയ്ക്കായിരുന്നു യൂണിയൻ.
ഇത്തവണ അത് കെഎസ്‌യു തിരിച്ചു പിടിച്ചു. സംഘർഷത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റു. ഫലപ്രഖ്യാപനത്തിന് പിന്നാലെ ഇവാനിയോസിലും എസ്എഫ്ഐ-കെഎസ് യു പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. കേരള സർവകലാശാല കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ തോന്നക്കൽ എജെ കോളജിലും പാങ്ങോട് മന്നാനിയ കോളജിലേയും മുഴുവൻ സീറ്റിലും കെഎസ്‌യു വിജയിച്ചു. കേരള യൂണിവേഴ്സിറ്റി കോളജ് എസ്എഫ്ഐ നിലർത്തി.
അതേസമയം സർവ്വകലാശാലയിലെ ഭൂരിപക്ഷം കോളേജുകളിലും എസ്.എഫ്.ഐ. തന്നെയാണ് വിജയിച്ചിരിക്കുന്നത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, ഗവ. വിമൻസ് കോളേജ്, ഗവ. ആർട്സ് കോളേജ്, കാര്യവട്ടം ഗവ. കോളേജ്, കാട്ടാക്കട ക്രിസ്ത്യൻ കോളേജ്, ചെമ്പഴന്തി എസ്.എൻ. കോളേജ്, ആറ്റിങ്ങൽ ഗവ. കോളേജ് എന്നീ കോളേജുകളിൽ എസ്.എഫ്.ഐ. വിജയിച്ചു.
പാങ്ങോട് മനാനിയ കോളേജ്, ഇഖ്ബാൽ കോളേജ്, എ.ജെ. കോളേജ് തോന്നയ്ക്കൽ, ശ്രീശങ്കര കോളേജ് എന്നീ കോളേജുകളിൽ കെ.എസ്.യു. വിജയിച്ചു. അതേസമയം ധനുവച്ചപുരം കോളേജ് എ.ബി.വി.പി. നിലനിർത്തി.
70 ഇൽ 56 ഇടത്തും ജയമെന്ന് എസ് എഫ് ഐ
തിരുവനന്തപുരത്ത് 33 ൽ 27 ഇടത്തും കൊല്ലത്ത് 20 ൽ 17 ഇടത്തും ആലപ്പുഴ 15 ൽ 11 ഇടത്തും പത്തനംതിട്ടയിൽ 2 ൽ 2 ഇടത്തും എസ് എഫ് ഐ യൂണിയൻ നേടി.
തിരുവനന്തപുരം ജില്ലയിൽ യൂണിവേഴ്‌സിറ്റി കോളേജ് തിരുവനന്തപുരം, ഗവ ആർട്സ് കോളേജ്, വിമൻസ് കോളേജ്, ഗവ ലോ കോളേജ്, kiits കോളേജ്, SN കോളേജ് ചെമ്പഴന്തി, SN സെൽഫ് ഫിനാൻസ് ചെമ്പഴന്തി, ഗവ കോളേജ് കാര്യവട്ടം, ശ്രീശങ്കര വിദ്യാപീടം, ഗവ കോളേജ് നെടുമങ്ങാട്, ബിഷപ്പ് മെമോറിയൽ കോളേജ് വലിയരത്തല, ഗവ എം എം എസ് കോളേജ്, സരസ്വതി കോളേജ്, RPM കോളേജ്, മദർതെരേസ കോളജ്, വിഗ്യൻ കോളേജ് കാട്ടാക്കട, ക്രിസ്ത്യൻ കോളേജ്, നാഷണൽ കോളേജ്, ഗവ മ്യൂസിക് കോളേജ്, കുളത്തൂർ കോളേജ്, IHRD പാറശ്ശാല, വൈറ്റ് മെമോറിയൽ കോളേജ്, ഇമ്മനുവേൽ കോളേജ്, KNM കോളേജ്, ഗവ കോളേജ് ആറ്റിങ്ങൽ, ഗവ സംസ്‌കൃത കോളേജ്, ഇടഞ്ഞി കോളേജ് എന്നിവിടങ്ങളിൽ എസ് എഫ് ഐ വിജയിച്ചു.
കൊല്ലം ജില്ലയിൽ എസ് എൻ കോളേജ് കൊല്ലം, എസ് എൻ വിമൻസ് കോളേജ്, ഫാത്തിമ മാതാ നാഷണൽ കോളേജ്, ടി കെ എം ആർട്‌സ് കോളേജ്, ചാത്തന്നൂർ എസ് എൻ കോളേജ്, ദേവസ്വം ബോർഡ് കോളേജ് ശാസ്താംകോട്ട, ബി ജെ എം ചവറ, വിദ്യാധിരാജ കരുനാഗപ്പള്ളി, ഐ എച്ച് ആർ ഡി കുണ്ടറ, അഞ്ചൽ സെന്റ് ജോൺസ് കോളേജ്, എസ് എൻ കോളേജ് പുനലൂർ, സെന്റ് സ്റ്റിഫൻസ് പത്തനാപുരം, നിലമേൽ എൻ എസ് എസ്, AKMS പത്തനാപുരം, എൻ എസ് എസ് ലോ കൊട്ടിയം, പിഎംസ്എ കടക്കൽ, പുനലൂർ എസ് എൻ സെൽഫ് ഫിനാൻസ് കോളേജ് എന്നിവിടങ്ങളിൽ എസ് എഫ് ഐ വിജയിച്ചു.
ആലപ്പുഴ ജില്ലയിൽ എസ് ഡി വി കോളേജ് ആലപ്പുഴ, എസ് എൻ സെൽഫ് ചേർത്തല, എസ് എൻ കോളേജ് ആല, ടി കെ എം എം ഹരിപ്പാട്, ഐ എച്ച് ആർ ഡി കാർത്തികപ്പള്ളി, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ്, മാർ ഇവാനിയസ് കോളേജ് മാവേലിക്കര,എസ് ഡി കോളേജ് ആലപ്പുഴ, ബിഷപ്പ്മൂർ കോളേജ് മാവേലിക്കര, ക്രിസ്ത്യൻ കോളേജ് ചെങ്ങന്നൂർ, എസ് എൻ കോളേജ് ചേർത്തല എന്നിവിടങ്ങളിൽ എസ് എഫ് ഐ യൂണിയൻ നേടി.
പത്തനംതിട്ട ജില്ലയിൽ പന്തളം എൻ എസ് എസ് കോളേജും, അടൂർ ഐ എച്ച് ആർ ഡി കോളേജും എസ് എഫ് ഐ വിജയിച്ചു.
മറുനാടന് മലയാളി ബ്യൂറോ