- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെകെ ലതികയ്‌ക്കെതിരെ ശൈലജ; കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്തത് തെറ്റ്; നിര്‍മിച്ചവര്‍ പിടിക്കപ്പെടണം; ഇടതന്മാര് ഇത് ചെയ്യില്ല; സിപിഎമ്മിലും പുക
കോഴിക്കോട്: വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ സിപിഎം നേതാവ് കെകെ ലതികയ്‌ക്കെതിരെ പരാമര്‍ശവുമായി കെകെ ശൈലജ എംഎല്‍എ. കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കെകെ ലതിക ഷെയര്‍ ചെയ്തത് തെറ്റാണെന്ന് കെകെ ശൈലജ പറഞ്ഞു. സ്‌ക്രീന്‍ഷോട്ട് എന്തിന് ഷെയര്‍ ചെയ്തുവെന്ന് ചോദിച്ചപ്പോള്‍ പൊതുസമൂഹം അറിയേണ്ടതല്ലേ എന്നായിരുന്നു കെകെ ലതികയുടെ മറുപടിയെന്നും കെകെ ശൈലജ പറഞ്ഞു. കാഫിര്‍ പോസ്റ്റ് നിര്‍മിച്ചത് ആരാണെങ്കിലും പിടിക്കപ്പെടണമെന്നും ശൈലജ പറഞ്ഞു. യഥാര്‍ത്ഥ ഇടത് ചിന്താഗതിക്കാര്‍ ഇത് ചെയ്യില്ല. കണൂര്‍ ജില്ലാ സെക്രട്ടറി തന്നെ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച […]
കോഴിക്കോട്: വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ സിപിഎം നേതാവ് കെകെ ലതികയ്‌ക്കെതിരെ പരാമര്‍ശവുമായി കെകെ ശൈലജ എംഎല്‍എ. കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കെകെ ലതിക ഷെയര്‍ ചെയ്തത് തെറ്റാണെന്ന് കെകെ ശൈലജ പറഞ്ഞു. സ്‌ക്രീന്‍ഷോട്ട് എന്തിന് ഷെയര്‍ ചെയ്തുവെന്ന് ചോദിച്ചപ്പോള്‍ പൊതുസമൂഹം അറിയേണ്ടതല്ലേ എന്നായിരുന്നു കെകെ ലതികയുടെ മറുപടിയെന്നും കെകെ ശൈലജ പറഞ്ഞു. കാഫിര്‍ പോസ്റ്റ് നിര്‍മിച്ചത് ആരാണെങ്കിലും പിടിക്കപ്പെടണമെന്നും ശൈലജ പറഞ്ഞു.
യഥാര്‍ത്ഥ ഇടത് ചിന്താഗതിക്കാര്‍ ഇത് ചെയ്യില്ല. കണൂര്‍ ജില്ലാ സെക്രട്ടറി തന്നെ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച ഗ്രൂപ്പുകളെ തള്ളി പറഞ്ഞിട്ടുണ്ട്. കാഫിര്‍ പോസ്റ്റ് മാത്രമല്ല മാധ്യമങ്ങള്‍ അന്വേഷിക്കേണ്ടത്. കാന്തപുരത്തിന്റെ പേരില്‍ വ്യാജ ലെറ്റര്‍ ഹെഡില്‍ വന്ന പ്രചരണവും അന്വേഷിക്കണമെന്നും കെകെ ശൈലജ പറഞ്ഞു. കാഫിര്‍ പ്രചരണം സിപിഎമ്മിന്റെ ഭീകര പ്രവര്‍ത്തനമെന്ന വി ഡീ സതീശന്റെ ആരോപണത്തിനും കെകെ ശൈലജ മറുപടി പറഞ്ഞു. അങ്ങനെയെങ്കില്‍ കാന്തപുരത്തിന്റെ വ്യാജ ലെറ്റര്‍ ഹെഡ് ഇറക്കിയതും ഭീകര പ്രവര്‍ത്തനമാണെന്നും കെകെ ശൈലജ തിരിച്ചടിച്ചു.
ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയില്‍ വടകര മണ്ഡലത്തില്‍ പ്രചരിച്ച കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ പൊലീസ് സത്യം പറയാന്‍ മടിക്കുന്നുവെന്ന് മുസ് ലിം ലീഗ് നേതാവ് കെ.എം ഷാജി ആരോപിച്ചിരുന്നു. സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനനും കുടുംബവുമാണ് പ്രചരണത്തിന് പിന്നിലെന്നും കെ.എം. ഷാജി ആരോപിച്ചു. ഈ കേസില്‍ പൊലീസ് അന്വേഷണം ആദ്യം എത്തേണ്ടത് പി. മോഹനന്‍, മുന്‍ എം.എല്‍.എ കെ.കെ. ലതിക, അവരുടെ മകന്‍ എന്നിവരിലേക്കാണ്. അവരെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. കേസില്‍ അന്വേഷണം എവിടെയും എത്തില്ല. നാളെ, കേസ് ഏതെങ്കിലും പാര്‍ട്ടിക്കാരന്റെ തലയിലിട്ട് യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടുമെന്നും കെ.എം. ഷാജി ചൂണ്ടിക്കാട്ടി.
വടകര ലോക്‌സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പുകാലത്ത് പ്രചരിച്ച 'കാഫിര്‍' സ്‌ക്രീന്‍ ഷോട്ടിന്റെ ഉറവിടം റെഡ് ബറ്റാലിയന്‍, റെഡ് എന്‍കൗണ്ടേഴ്‌സ് എന്നീ വാട്സ്ആപ് ഗ്രൂപ്പുകളെന്നാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസില്‍ ശരിയായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ എം.എസ്.എഫ് നേതാവ് പി.കെ. മുഹമ്മദ് കാസിം നല്‍കിയ ഹരജിയിലാണ് വടകര പൊലീസ് ഇന്‍സ്‌പെക്ടര്‍ കേസ് ഡയറി ഹൈകോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍, ഫേസ്ബുക്, വാട്‌സ്ആപ് സന്ദേശങ്ങള്‍ക്ക് തുടക്കമിട്ടത് ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. പോലീസ് റിപ്പോര്‍ട്ട് വലിയ ചര്‍ച്ചയായിട്ടുണ്ട്. സിപിഎമ്മില്‍ തന്നെ എതിര്‍പ്പ് രൂക്ഷമാണ്. ഇതാണ് കെകെ ശൈലജയും വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നത്.
അമ്പലമുക്ക് സഖാക്കള്‍ എന്ന ഫേസ്ബുക് അക്കൗണ്ടുമായി ബന്ധപ്പെട്ട 2 ഫോണ്‍ നമ്പറുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. മനീഷ്, സജീവ് എന്നിവരുടെ പേരിലുള്ളതാണ് ഈ നമ്പറുകള്‍. അമ്പലമുക്ക് സഖാക്കള്‍ എന്ന പേജിന്റെ അഡ്മിനായ മനീഷിന്റെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. റെഡ് ബറ്റാലിയന്‍ എന്ന വാട്സ്ആപ് ഗ്രൂപ്പില്‍ നിന്നാണ് മനീഷിന് വിവാദ പോസ്റ്റ് കിട്ടിയതെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു.
അമല്‍റാം എന്നയാളാണ് റെഡ് ബറ്റാലിയന്‍ ഗ്രൂപ്പില്‍ ഇത് പോസ്റ്റ് ചെയ്തത്. റെഡ് എന്‍കൗണ്ടേഴ്‌സ് എന്ന ഗ്രൂപ്പില്‍ നിന്ന് ഇത് കിട്ടിയെന്നാണ് അമല്‍ റാം പറയുന്നത്. റെഡ് എന്‍കൗണ്ടേഴ്‌സില്‍ ഇത് പോസ്റ്റ് ചെയ്തത് റിബീഷ് എന്നയാളാണെന്നാണ് മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ റിബീഷിന്റെ മൊഴി എടുത്തെങ്കിലും പോസ്റ്റ് ലഭിച്ചത് എവിടെ നിന്നാണെന്ന് പറയാന്‍ തയാറായില്ല. പോരാളി ഷാജി എന്ന ഫേസ്ബുക് ഗ്രൂപ്പില്‍ വിവാദ പോസ്റ്റ് ഇട്ടത് വഹാബ് എന്നയാളാണ്.
വിവാദ പോസ്റ്റ് കൃത്രിമമായി ഉണ്ടാക്കിയവരെ കണ്ടെത്തണമെങ്കില്‍ മെറ്റ കമ്പനി വിവരം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റയെ പ്രതി ചേര്‍ത്താണ് ഹൈകോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. പോസ്റ്റ് കൃത്രിമമായി ഉണ്ടാക്കിയതിന്റെ വിവരങ്ങള്‍ കൈമാറാത്തതിനും പലകുറി ആവശ്യപ്പെട്ടിട്ടും ആ പോസ്റ്റ് നീക്കം ചെയ്യാത്തതിനുമാണ് മെറ്റയെ മൂന്നാം പ്രതിയാക്കിയത്.