കൊച്ചി: അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തെ ലോകത്തിലെ തൊഴിലവസരങ്ങളുടെ ഏറ്റവും വലിയ ലക്ഷ്യസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ധനവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. മന്ത്രി പി രാജീവിന്‍റെ നേതൃത്വത്തില്‍ കളമശ്ശേരി മണ്ഡലത്തിലെ പരാതികള്‍ പരിഹരിക്കുന്നതിനായി സംഘടിപ്പിച്ച പബ്ലിക് സ്‌ക്വയര്‍ - പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി പതിനായിര കണക്കിന് തൊഴിലവസരങ്ങള്‍ ആണ് സൃഷ്ടിക്കപ്പെടുന്നത്. ഇത്തരം അദാലത്തുകളിലൂടെ ജനങ്ങളുടെ നിരവധി ജീവത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ആകുന്നുണ്ട് . സംസ്ഥാന തലത്തില്‍ നടത്തിയ രണ്ട് അദാലത്തുകളിലായി പതിനായിരത്തില്‍ കൂടുതല്‍ പരാതികള്‍ പരിഹരിക്കാന്‍ സാധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.