രാഷ്ട്രീയം മറന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് ആന്റണി; നേതാവ് വക 50,000; കോണ്‍ഗ്രസില്‍ സുധാകരന് ഒറ്റപ്പെടുന്നുവോ?
തിരുവനന്തപുരം: കോണ്‍ഗ്രസിലെ 'ദുരിതാശ്വാസ തര്‍ക്കത്തില്‍' കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് മുതിര്‍ന്ന നേതാവ് എകെ ആന്റണിയുടെ പിന്തുണയില്ല. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം കെപിസിസി ചുമതല സുധാകരന് കൈമാറാതിരിക്കാന്‍ ചില കളികള്‍ നടന്നു. അന്ന് സുധാകരന് ആശ്വാസമായത് ആന്റണിയുടെ ഇടപെടലാണ്. വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ സംഭവാന നല്‍കുന്നതിനെ സുധാകരന് ചോദ്യം ചെയ്തിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനേയും രമേശ് ചെന്നിത്തലയേയും ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു സുധാകരന് പ്രതികരിച്ചത്. എന്നാല്‍ ആന്റണിയും ദുരിതാശ്വാസ സഹായം […]
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: കോണ്‍ഗ്രസിലെ 'ദുരിതാശ്വാസ തര്‍ക്കത്തില്‍' കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് മുതിര്‍ന്ന നേതാവ് എകെ ആന്റണിയുടെ പിന്തുണയില്ല. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം കെപിസിസി ചുമതല സുധാകരന് കൈമാറാതിരിക്കാന്‍ ചില കളികള്‍ നടന്നു. അന്ന് സുധാകരന് ആശ്വാസമായത് ആന്റണിയുടെ ഇടപെടലാണ്. വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ സംഭവാന നല്‍കുന്നതിനെ സുധാകരന് ചോദ്യം ചെയ്തിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനേയും രമേശ് ചെന്നിത്തലയേയും ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു സുധാകരന് പ്രതികരിച്ചത്. എന്നാല്‍ ആന്റണിയും ദുരിതാശ്വാസ സഹായം മുഖ്യമന്ത്രിക്ക് തന്നെ നല്കുന്നു.
കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെയുണ്ടാകാത്ത ദുരന്തമാണ് വയനാട്ടില്‍ ഉണ്ടായതെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ.ആന്റണി. രാഷ്ട്രീയം മറന്ന് ദുരന്തത്തില്‍ അകപ്പെട്ടു പോയ കുടുംബാംഗങ്ങളെ പുനരധിവസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്നാണ് ആന്റണിയുടെ അഭ്യര്‍ത്ഥന. ഇതേ നിലപാടാണ് വിഡി സതീശനും ചെന്നിത്തലയും സ്വീകരിച്ചത്. ഇതോടെ ദുരിതാശ്വാസത്തിലെ സുധാകരന്റെ ഇടപെടല്‍ ശരിയല്ലെന്ന് കൂടി പറയുകയാണ് ആന്റണി. ദുരിതാശ്വാസ വിഷയത്തില്‍ കെപിസിസി അധ്യക്ഷന്‍ കോണ്‍ഗ്രസില്‍ മറ്റൊരു മുതിര്‍ന്ന നേതാവിന്റേയും പിന്തുണ കിട്ടിയില്ലെന്നതാണ് വസ്തുത.
ആന്റണിയുടെ പ്രതികരണം സുധാകരനെ തീര്‍ത്തും പ്രതിരോധത്തിലാക്കുന്നതാണ്. എംപി ആയിരുന്ന അവസരത്തില്‍ പ്രളയ സമയത്തൊക്കെ കൂടുതല്‍ തുക താന്‍ സംഭാവന നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ അതിനുള്ള കഴിവില്ല. എന്നാലും ഇന്ന് 50,000 രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നുണ്ടെന്നും എ.കെ. ആന്റണി പറഞ്ഞു. ഒരു തര്‍ക്കവുമില്ലാതെ പരമാവധി തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നാണ് തന്റെ അഭ്യര്‍ഥന. എല്ലാ ഭിന്നതകളും മറന്ന് ഒരുമിച്ചു നില്‍ക്കണമെന്നും എ.കെ. ആന്റണി വിശദീകരിക്കുന്നു. നേരത്തെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ ശമ്പളവും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.
വയനാടിന് കൈത്താങ്ങാവാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം സംഭാവനയായി നല്‍കുമെന്ന് അറിയിച്ച രമേശ് ചെന്നിത്തലയ്ക്കെതിരെ സുധാകരന് രംഗത്തു വന്നിരുന്നു. ഇടതുപക്ഷത്തിന്റെ കയ്യില്‍ മാസ ശമ്പളം കൊടുക്കേണ്ട കാര്യമില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പണം സ്വരൂപിക്കാന്‍ അതിന്റെതായ ഫോറം ഉണ്ടെന്നും സുധാകരന് പറഞ്ഞു. 'സര്‍ക്കാരിന് സംഭാവന കൊടുക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പണം സ്വരൂപിക്കാന്‍ അതിന്റെതായ ഫോറം ഉണ്ട്. പാര്‍ടിയുടെ എല്ലാ ഘടകങ്ങളും ഇതു തുടങ്ങിയിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ കയ്യില്‍ കൊണ്ടുകൊടുക്കേണ്ട കാര്യമില്ല. രമേശ് ചെന്നിത്തലയും അതുവഴിയാണ് പണം നല്‍കേണ്ടത്'- എന്നാണ് സുധാകരന് പറഞ്ഞത്.
ഈ സമയം തന്നെ ചെന്നിത്തലയ്ക്ക് പുറമെ കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരനും യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനും ഒരുമാസത്തെ പെന്ഷന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതേ മാതൃകയാണ് ആന്റണിയും പിന്തുടരുന്നത്.