- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡിലിറങ്ങുന്ന ജനങ്ങള്‍ തിരിച്ച് വീട്ടില്‍ സംതൃപ്തിയോടെ മടങ്ങിയെത്തട്ടെ; ആ നല്ല നാളെക്കായി മരാമത്ത് മന്ത്രി കസേര ഒഴിയാന്‍ താങ്കള്‍ തയ്യാറാകണം; പോലിസ് മന്ത്രിയായി പോലിസുകാരെ വീണ മീട്ടി ശേഷം കാലം താങ്കള്‍ക്ക് വാഴാം; മന്ത്രി റിയാസിനെ പരിഹസിച്ച് കെപിസിസി സെക്രട്ടറി
തിരുവനന്തപുരം: റോഡപകടങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ ചര്‍ച്ചയാക്കി കെപിസിസി സെക്രട്ടറി അഡ്വ സി ആര്‍ പ്രാണ്‍കുമാറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. ബഹു.മരാമത്ത് വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമകനുമായ മുഹമ്മദ് റിയാസിന് ഒരു തുറന്നകത്ത് എന്ന തരത്തിലാണ് കത്ത്. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കേണ്ട ചുമതല ഉള്ള താങ്കള്‍ ക്ലിഫ് ഹൗസില്‍ ഇരുന്ന് അമ്മായി അപ്പനോടൊപ്പം വീണമീട്ടുന്നത് ജനങ്ങളെ കൊഞ്ഞനം കുത്തുന്നതിന് തുല്യമാണ്. എന്തിനാണ് ഇങ്ങനൊരു മന്ത്രി? റോഡുകളുടെ ശോചനീയ അവസ്ഥ പരിഹരിക്കാത്ത താങ്കള്‍ക്ക് ആ കസേരയില്‍ ഇരിക്കാന്‍ ഒരു നിമിഷം പോലും അര്‍ഹതയില്ല. താങ്കള്‍ മരാമത്ത് മന്ത്രി കസേര ഒഴിഞ്ഞ് ജനങ്ങളെ രക്ഷിക്കണം. അമ്മായി അപ്പനോട് പോലിസ് വകുപ്പ് തരാന്‍ ആവശ്യപ്പെടുകയെന്നാണ് പ്രാണ്‍കുമാറിന്റെ ട്രോള്‍.
യുവരാജാവിന് നല്ലത് പോലിസ് വകുപ്പാണ്. ജനകീയ ബന്ധമുള്ള മറ്റേതെങ്കിലും മന്ത്രിക്ക് മരാമത്ത് വകുപ്പ് നല്‍കുക. അയാള്‍ റോഡ് നന്നായി പരിപാലിക്കട്ടെ. റോഡിലിറങ്ങുന്ന ജനങ്ങള്‍ തിരിച്ച് വീട്ടില്‍ സംതൃപ്തിയോടെ മടങ്ങിയെത്തട്ടെ. ആ നല്ല നാളെക്കായി മരാമത്ത് മന്ത്രി കസേര ഒഴിയാന്‍ താങ്കള്‍ തയ്യാറാകണം. പോലിസ് മന്ത്രിയായി പോലിസുകാരെ വീണ മീട്ടി ശേഷം കാലം താങ്കള്‍ക്ക് വാഴാം-ഇങ്ങനെയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പ്രാണ്‍കുമാറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ.
ബഹു.മരാമത്ത് വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമകനുമായ മുഹമ്മദ് റിയാസിന് ഒരു തുറന്നകത്ത്..
വര്‍ദ്ധിച്ചു വരുന്ന റോഡപകടങ്ങളുടെ പശ്ചാത്തലമാണ് ഈ തുറന്ന കത്തെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. പോലിസ് ക്രൈം റെക്കോര്‍ഡ്‌സ് പ്രകാരം ഈ വര്‍ഷം ഒക്ടോബര്‍ വരെ 40821 റോഡപകടങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായി. 3168 പേരാണ് കൊല്ലപ്പെട്ടത്. എട്ടാം ക്ലാസില്‍ പഠിക്കുന്ന നാല് പെണ്‍കുട്ടികള്‍ അടക്കം കഴിഞ്ഞ ദിവസങ്ങളിലെ റോഡപകടങ്ങളില്‍ മരണപ്പെട്ടു. റോഡിന്റെ ശോചനിയ അവസ്ഥയാണ് അപകടങ്ങളിലെ പ്രധാന വില്ലന്‍. റോഡുകളുടെ അശാസ്ത്രിയമായ എഞ്ചിനിയറിംഗും ഡിസൈനും സുരക്ഷ ബാരിയറുകളുടെ അപര്യാപ്തയും റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ പ്രധാന കാരണങ്ങളാണ്.റോഡുകള്‍ മരണക്കിണറുകളാകുന്നത് താങ്കള്‍ കാണുന്നില്ലേ? റോഡുകളുടെ കൃത്യമായ പരിപാലനം താങ്കളുടെ ഉത്തരവാദിത്വം അല്ലേ? അമ്മായി അപ്പന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് എത്ര കൃത്യമായും ഭംഗിയായും കാര്യക്ഷമമായും താങ്കള്‍ പരിപാലിക്കുന്നു.
അതിന് താങ്കള്‍ക്ക് ഞാന്‍ നൂറില്‍ നൂറുമാര്‍ക്കും നല്‍കുന്നു. അമ്മായി അപ്പനോട് ഇത്ര കരുതലും കൈത്താങ്ങും കാണിക്കുന്ന മറ്റൊരു മരുമകനെ കേരളം കണ്ടിട്ടില്ല. എം എല്‍ എ ആയി ആദ്യ അവസരത്തില്‍ തന്നെ സുപ്രധാന വകുപ്പുകളായ മരാമത്തും ടൂറിസവും മരുമകന്റെ കയ്യില്‍ വച്ചുതന്ന അമ്മായി അപ്പനോട് സ്‌നേഹം കാണിക്കുന്നതില്‍ എനിക്ക് എതിര്‍പ്പും ഇല്ല. മന്ത്രി കസേര കിട്ടിയതിന് തൊട്ട് പിന്നാലെ അമ്മായിഅപ്പന്റെ ക്ലിഫ് ഹൗസില്‍ 2 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി താങ്കള്‍ നന്ദി കാണിച്ചു. അമ്മായിഅപ്പന് രണ്ടാം നിലയില്‍ കയറാന്‍ ലിഫ്റ്റും, കാലിതൊഴുത്തും എന്തിനേറെ പറയുന്നു 4.40 ലക്ഷം രൂപയുടെ ചാണക കുഴിയും ഒരു ഉളുപ്പും ഇല്ലാതെ ഖജനാവില്‍ നിന്ന് പണം എടുത്ത് താങ്കള്‍ നിര്‍മ്മിച്ചു കൊടുത്തു. താങ്കള്‍ക്ക് എന്തും ചെയ്യാം. താങ്കള്‍ യുവരാജാവാണ്. അമ്മായി അപ്പന്റെ കാലശേഷം താങ്കളുടെ പാര്‍ട്ടിയെ നയിക്കേണ്ട ആള്‍! അത് നിങ്ങളുടെ കുടുംബകാര്യം.
എന്റെ വിഷയം അതല്ല. റോഡപകടങ്ങളില്‍ എത്ര കുട്ടികള്‍ക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടു എന്ന് താങ്കള്‍ ചിന്തിച്ചിട്ടുണ്ടോ? റോഡപകടങ്ങളില്‍ കുട്ടികളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ അവസ്ഥ എത്ര ദാരുണമാണ്. റോഡപകടങ്ങളില്‍പ്പെട്ട് മരണപ്പെട്ടവരുടെ വീടുകള്‍ താങ്കള്‍ സന്ദര്‍ശിച്ചോ? റോഡുകളിലെ കുഴിയില്‍ വീണ് ആളുകള്‍ മരണപ്പെട്ടാല്‍ അത് സംസ്ഥാന കുഴിയല്ല എന്ന പറഞ്ഞ് താങ്കള്‍ കൈകഴുകിയത് ഈ സമയത്ത് എനിക്ക് ഓര്‍മവരുന്നു. താങ്കളുടെ മുന്‍ഗാമി ജി. സുധാകരന്‍ എത്ര ഭംഗിയായാണ് മരാമത്ത് വകുപ്പ് ഭരിച്ചിരുന്നത്. താങ്കളെ നയിക്കുന്നത് അഹന്തയാണ്. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കേണ്ട ചുമതല ഉള്ള താങ്കള്‍ ക്ലിഫ് ഹൗസില്‍ ഇരുന്ന് അമ്മായി അപ്പനോടൊപ്പം വീണമീട്ടുന്നത് ജനങ്ങളെ കൊഞ്ഞനം കുത്തുന്നതിന് തുല്യമാണ്. എന്തിനാണ് ഇങ്ങനൊരു മന്ത്രി? റോഡുകളുടെ ശോചനീയ അവസ്ഥ പരിഹരിക്കാത്ത താങ്കള്‍ക്ക് ആ കസേരയില്‍ ഇരിക്കാന്‍ ഒരു നിമിഷം പോലും അര്‍ഹതയില്ല. താങ്കള്‍ മരാമത്ത് മന്ത്രി കസേര ഒഴിഞ്ഞ് ജനങ്ങളെ രക്ഷിക്കണം. അമ്മായി അപ്പനോട് പോലിസ് വകുപ്പ് തരാന്‍ ആവശ്യപ്പെടുക.
യുവരാജാവിന് നല്ലത് പോലിസ് വകുപ്പാണ്. ജനകീയ ബന്ധമുള്ള മറ്റേതെങ്കിലും മന്ത്രിക്ക് മരാമത്ത് വകുപ്പ് നല്‍കുക. അയാള്‍ റോഡ് നന്നായി പരിപാലിക്കട്ടെ. റോഡിലിറങ്ങുന്ന ജനങ്ങള്‍ തിരിച്ച് വീട്ടില്‍ സംതൃപ്തിയോടെ മടങ്ങിയെത്തട്ടെ. ആ നല്ല നാളെക്കായി മരാമത്ത് മന്ത്രി കസേര ഒഴിയാന്‍ താങ്കള്‍ തയ്യാറാകണം. പോലിസ് മന്ത്രിയായി പോലിസുകാരെ വീണ മീട്ടി ശേഷം കാലം താങ്കള്‍ക്ക് വാഴാം.
യുവരാജാവിന് വിപ്ലവ അഭിവാദ്യങ്ങള്‍.
അഡ്വ സി ആര്‍ പ്രാണകുമാര്‍
കെ പി സി സി സെക്രട്ടറി