തിരുവനന്തപുരം: കെ.എസ്.യുവിലെ പുനഃസംഘടനാ പ്രശ്‌നങ്ങൾ തുടരുന്നു. പ്രായപരിധി കഴിഞ്ഞവരെയും വിവാഹിതരെയും കമ്മറ്റികളിൽ നിന്നു ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട തർക്കം കാരണം കെപിസിസി ആസ്ഥാനത്ത് ചേർന്ന യോഗത്തിലും ചേരി തിരിഞ്ഞ് വാക്കേറ്റം. ഉന്തും തള്ളുമായി കയ്യാങ്കളിയുടെ വക്കിലാണ് കെഎസ്‌യു സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി ഇന്ന് എഥത്ിയത്.

കഴിഞ്ഞവരെയും വിവാഹിതരെയും കമ്മറ്റിയിൽ നിന്ന് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയാണ് സംഘർഷത്തിൽ കലാശിച്ചത്. ചെന്നിത്തല, ഉമ്മൻ ചാണ്ടി പക്ഷം സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ അനുകൂലികളുമായി ഏറ്റുമുട്ടുകയായിരുന്നു. വി ഡി സതീശൻ അനുകൂലിയായ കെ. എസ്. യു അധ്യക്ഷൻ ഏകപക്ഷീയ നിലപാട് സ്വീകരിക്കുന്നതിലാണ് ഗ്രൂപ്പുകൾക്ക് അമർഷം.

കെഎസ്‌യു നേതൃത്വം സ്ഥാനമേറ്റതിന് ശേഷമുള്ള രണ്ടാമത്തെ യോഗമാണ് കെപിസിസി ആസ്ഥാനത്ത് നടന്നത്. പത്ത് പേരിലധികം പ്രായപരിധി കഴിഞ്ഞവർ സംസ്ഥാന കമ്മിറ്റിയിലുണ്ട്. ഇതിൽ കുറച്ചുപേർ നേരത്തെ രാജിവെച്ചിരുന്നു. ബാക്കിയുള്ളവരെ പുറത്താക്കണമെന്ന് എ, ഐ ഗ്രൂപ്പുകൾ ഒന്നിച്ച് ആവശ്യപ്പെട്ടു. എന്നാൽ സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഇതിനെ എതിർത്തു. ഇതോടെയാണ് മീറ്റിങ് സംഘർഷത്തിലേക്ക് നീങ്ങിയത്.

ഇതിന് ശേഷം രണ്ട് ഭാരവാഹികളുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് എ ഗ്രൂപ്പുകാരനായ നേതാവ് രംഗത്തെത്തി. ഇത് തൃശൂരിൽ നിന്നുള്ള, കെ സി വേണുഗോപാൽ പക്ഷക്കാരനായ ഭാരവാഹിയെ പ്രകോപിപ്പിച്ചു. പിന്നാലെ ഉന്തും തള്ളും ആരംഭിച്ചു. കെപിസിസി നേതാക്കൾ ഭാരവാഹികളെ അനുനയിപ്പിക്കാൻ ശ്രമം നടത്തി. എന്നാൽ ബഹളം തുടർന്നതോടെ സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലെ ആളുകൾ വരെ ഓടിക്കൂടേണ്ട അഴസ്ഥ വരെയുണ്ടായി.

കെഎസ്‌യു പുനഃസംഘടനയുമായി ബന്ധപ്പെട്ട് വലിയ തർക്കങ്ങൾ സംഘടനയ്ക്കകത്തുണ്ട്. എ,ഐ ഗ്രൂപ്പുകൾ ഒരു ഭാഗത്തും കെസി വേണുഗോപാൽ, കെ സുധാകരൻ, വിഡി സതീശൻ പക്ഷങ്ങൾ മറുഭാഗത്തും ചേരിതിരിഞ്ഞാണ് പ്രശ്‌നങ്ങൽ. സംസ്ഥാന കമ്മിറ്റിയിലെ പ്രായപരിധി പിന്നിട്ടവരുടെയും വിവാഹം കഴിഞ്ഞവരുടെയും രാജി എൻ എസ് യു നേതൃത്വം ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു. 27 വയസെന്ന പ്രായപരിധി പിന്നിട്ട സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന് മാത്രം ഇളവ് നൽകി മറ്റുള്ളവരുടെ രാജിയാണ് ആവശ്യപ്പെട്ടത്. കെ എസ് യു ബൈലോ പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഭാരവാഹികളെ പ്രഖ്യാപിച്ചതെന്ന വിമർശനങ്ങൾ നേരത്തെ ഉയർന്നിരുന്നു.

കെ.എസ്.യുവിലെ പുനഃസംഘടന തുടക്കം മുതൽ കല്ലുകടിയായിരുന്നു. കെ.എസ്.യു സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചതിൽ കെപിസിസി നിർദ്ദേശം അവഗണിച്ചതായി പരാതി ഉയർന്നതോടെ വി.ടി ബൽറാമും കെ.ജയന്തും കെ.എസ്.യു ചുമതല ഒഴിഞ്ഞിരുന്നു. കെ.എസ്.യു നേതാക്കൾ കെപിസിസിയുമായി ആലോചിച്ച് 35 ഭാരവാഹികളുടെ പട്ടികയാണ് ദേശീയ നേതൃത്വത്തിന് നൽകിയത്. ഇത്രയും ആളുകളെ ഭാരവാഹികളാക്കാനാവില്ല എന്ന നിലപാടാണ് എൻ.എസ്.യു നേതൃത്വം ആദ്യം സ്വീകരിച്ചത്. എന്നാൽ ഭാരവാഹികളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും അടക്കം ഏകദേശം നൂറോളം പേരുടെ പട്ടികയാണ് എൻ.എസ്.യു പ്രഖ്യാപിതച്ചത്.

വിവാഹം കഴിഞ്ഞവർ കെ.എസ്.യു ഭാരവാഹിത്വത്തിൽ വേണ്ട എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ഇത് അവഗണിച്ചാണ് വിവാഹിതരും പട്ടികയിലെതത്തിയത്. ഇതോടെ തർക്കം തുടരുകയായിരുന്ു. കെ.സി വേണുഗോപാൽ കെ.എസ്.യു നേതൃത്വത്തിലും പിടിമുറുക്കുന്നുവെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ ആരോപണം. എ, ഐ ഗ്രൂപ്പുകളെ പൂർണമായും അവഗണിച്ചാണ് പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതാണ് ഗ്രൂപ്പുകളെ ചൊടുപ്പിച്ചത്.