- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുഞ്ഞികൃഷ്ണൻ പാർട്ടിയുമായി സഹകരിച്ചു തുടങ്ങി; ഒരു പ്രശ്‌നത്തിൽ അനന്തമായി ഒരാളെയും മാറ്റി നിർത്താനാവില്ല; താൻ പങ്കെടുത്ത രണ്ടു പാർട്ടി പരിപാടിയിൽ കുഞ്ഞികൃഷ്ണൻ പങ്കെടുത്തിട്ടുണ്ടെന്ന് എംവി ജയരാജൻ; പയ്യന്നൂരിൽ സിപിഎം സമവായത്തിലേക്ക്; കുഞ്ഞികൃഷ്ണനെ പാർട്ടിയിലേക്ക് തിരിച്ചു കൊണ്ടു വരുമെന്ന് ജില്ലാ സെക്രട്ടറി
കണ്ണൂർ: സിപിഎം പയ്യന്നൂർ മുൻ ഏരിയാ സെക്രട്ടറി വി.കുഞ്ഞികൃഷ്ണൻ പാർട്ടിയിലേക്ക് തിരിച്ചു വരുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. കുഞ്ഞികൃഷ്ണൻ പാർട്ടിയുമായി സഹകരിച്ചു തുടങ്ങിയിട്ടുണ്ടെന്നും ഒരു പ്രശ്‌നത്തിൽ അനന്തമായി ഒരാളെയും മാറ്റി നിർത്താനാവില്ലെന്നും എം.വി ജയരാജൻ പറഞ്ഞു. താൻ പങ്കെടുത്ത രണ്ടു പാർട്ടി പരിപാടിയിൽ കുഞ്ഞികൃഷ്ണൻ പങ്കെടുത്തിട്ടുണ്ടെന്നും എം.വി ജയരാജൻ ചൂണ്ടികാട്ടി.
ഏതെങ്കിലും അച്ചടക്ക നടപടിയുടെ ഭാഗമായല്ല അദ്ദേഹഞ്ഞ മാറ്റി നിർത്തിയത്. വി.കുഞ്ഞികൃഷ്ണൻ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്നും എംവി ജയരാജൻ കണ്ണൂരിൽ പറഞ്ഞു. സിപിഎം പയ്യന്നൂർ ഏരിയാ കമ്മിറ്റിക്ക് കീഴിൽ നടന്ന രണ്ടു കോടിയുടെ ഫണ്ടു വെട്ടിപ്പ് ആരോപണം പരസ്യമായി ഉന്നയിച്ചതിനാണ് പാർട്ടി ഏരിയാ സെക്രട്ടറിയായിരുന്ന വി.കുഞ്ഞികൃഷ്ണനെ സിപിഎം ജില്ലാ നേതൃത്വം വി.കുഞ്ഞികൃഷ്ണനെ മാറ്റി നിർത്തിയത്. ആരോപണ വിധേയരായ പയ്യന്നൂർ മണ്ഡലം എം.എൽ എ ടി ഐ മധുസുദനൻ ഉൾപെടെയുള്ള നേതാക്കൾക്കെതിരെ അച്ചടക്ക നടപടിയും സ്വീകരിച്ചു.
എന്നാൽ പയ്യന്നുരിൽ ധനരാജ് രക്തസാക്ഷി കുടുംബ സഹായ ഫണ്ട്, തെരഞ്ഞടുപ്പ് ഫണ്ട്, പാർട്ടി ഏരിയാ കമ്മിറ്റി ഓഫിസ് നിർമ്മാണ ഫണ്ട് വെട്ടിപ്പ് എന്നീ ആരോപണങ്ങളിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടില്ലെന്നാണ് പാർട്ടി ജില്ലാ നേതൃത്വം വിലയിരുത്തിയത്. ഇതോടൊപ്പം പയ്യന്നുർ ഏരിയാ കമ്മിറ്റിയിൽ വിഭാഗീയ പ്രവർത്തനം നടന്നുവെന്നു ആരോപിച്ചു വി.കുഞ്ഞികൃഷ്ണനെ ഏറിയാ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റുകയും ജില്ലാ സെക്രട്ടറിയേറ്റംഗം ടിവി രാജേഷിന് ചുമതല നൽകുകയും ചെയ്തു.
ഇതിനു ശേഷമാണ് കഴിഞ്ഞ ജൂൺ മാസം വി. കുഞ്ഞികൃഷ്ണൻ സജീവ രാഷ്ട്രീയം അവസാനിപിക്കുന്നതായി പ്രഖ്യാപിച്ചത്. ഇതിനു ശേഷം ബദൽ കണക്ക് പാർട്ടി പയ്യന്നൂർ ഏരിയാ ഘടകങ്ങളിൽ അവതരിപ്പിച്ചത്. പാർട്ടിയിൽ ആരോപണമുന്നയിച്ച വി.കുഞ്ഞികൃഷ്ണനെ ഒഴിവാക്കിയതിൽ പയ്യന്നുരിലെ പാർട്ടി പ്രവർത്തകർക്കിടെ യിൽ കടുത്ത അതൃപ്തി നിലനിന്നിരുന്നു.
ഈ സാഹചര്യത്തിലാണ് വി.കുഞ്ഞികൃഷ്ണനെ അനുനയിപിക്കാൻ പാർട്ടി നേതാക്കളായ ടിവി രാജേഷ്, വി നാരായണൻ , സി.കൃഷ്ണൻ അനുരഞ്ജനത്തിന്റെ ഭാഗമായി വി.കുഞ്ഞി കൃഷ്ണനുമായി ചർച്ച നടത്തിയത്.




