- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത്സരിക്കുമ്പോള്‍ തന്നെ തോല്‍ക്കുമെന്ന് ഉറപ്പുണ്ടായിരുന്നു; സിപിഎം കോട്ടയില്‍ തന്നെ മത്സരിക്കാന്‍ വാശിയായിരുന്നു; തലശേരി നഗരസഭയിലെ കൂട്ടിമാക്കൂലിലെ തോല്‍വിക്ക് പിന്നാലെ ലസിത പാലക്കലിന്റെ കുറിപ്പ്
ലസിത പാലക്കലിന്റെ ഫേസ്ബുക്ക് കുറിപ്പ്
തലശ്ശേരി: തലശേരി നഗരസഭയിലെ കുട്ടിമാക്കൂല്‍ വാര്‍ഡില്‍ തോറ്റതിന് പിന്നാലെ ബിജെപി സ്ഥാനാര്‍ത്ഥി ലസിത പാലക്കല്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചു. 'സത്യം തോറ്റു, മിഥ്യ വിജയിച്ചു' എന്ന വാക്കുകളോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്.
കുട്ടിമാക്കൂല്‍ എന്ന സ്ഥലത്ത് നില്‍ക്കുമ്പോള്‍ തന്നെ തോല്‍ക്കുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും അവര്‍ കുറിച്ചു. സിപിഎം കോട്ടയില്‍ തന്നെ മത്സരിക്കാന്‍ വാശിയായിരുന്നു എന്നും ലസിത കൂട്ടിച്ചേര്‍ത്തു.
തോല്‍വിയില്‍ മനംമടുത്ത് ഒരിക്കലും വീട്ടില്‍ ഇരിക്കില്ലെന്നും ഇനിയും പോരാട്ടം തുടരുമെന്നും ലസിത പാലക്കല്‍ അറിയിച്ചു. അടുത്തിടെ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനെതിരെ ലസിത പാലക്കല്‍ നടത്തിയ വര്‍ഗീയ പരാമര്‍ശം വലിയ വിവാദമായിരുന്നു. പുരസ്‌കാരം ലഭിച്ച ചിലരുടെ പേരുകള്‍ മാത്രം എടുത്തുപറഞ്ഞുകൊണ്ടായിരുന്നു അവരുടെ പരാമര്‍ശം.
Next Story




